മറുനാടൻ മലയാളി ഷാജൻ സ്കറിയ കേസുകളിൽ പ്രതികരിക്കാതെ നേതാക്കൾ വിട്ടു നിന്നു.കേരളത്തിൽ മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാകുന്നുവോ? മാധ്യമ പ്രവർത്തകരെ ജയിലിൽ അടയ്ക്കാനും കേസിൽ കുടുക്കാനും പിണറായി സർക്കാർ വലിയ നീക്കങ്ങൾ നടത്തുന്നു.
മഹാരാജാസ് കോളേജിലെ മാർക് ലിസ്റ്റ് വിവാദം റിപ്പോർട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസ് കൊച്ചി റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത പൊലീസ് നടപടിയിൽ വ്യാപക പ്രതിഷേധം. എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ പരാതിയിലാണ് മാധ്യമ പ്രവർത്തക അഖില നന്ദകുമാറിനെതിരെ കേസെടുത്തത്. ഇപ്പോൾ ഈ നടപടിക്കെതിരെ വലിയ പ്രതിഷേധം വരികയാണ്. നിരവധി പ്രമുഖരും നേതാക്കളും ഏഷ്യാനെറ്റ് അധികൃതരും പ്രതികരിക്കുകയാണ് ഇതിനെതിരേ..എന്നാൽ ഇവരാരും ഷാജൻ സ്കറിയക്കെതിരായ നിയമ നടപടിയിൽ ഒരക്ഷരം പോലും പ്രതികരിക്കാൻ തയ്യാറായില്ല. ഷാജൻ സ്കറിയെയെ ഒഴിവാക്കി കൊണ്ടായിരുന്നു ഏഷ്യാനെറ്റ് റിപോർട്ടർക്കെതിരായ നടപടിയിൽ നേതാക്കളുടെ പ്രതികരണം എന്നതും ശ്രദ്ധേയം.
കാരണം ഷാജൻ സ്കറിയയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉള്ള നടപടികൾ തിരുവനന്തപുരം വഞ്ചിയൂർ കോടതി ആരംഭിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി നോട്ടീസ് അയച്ചിട്ടുണ്ട്. ശ്രീനിജൻ എം എൽ.എയുടെ പരാതിയിൽ ജാതി ആക്ഷേപം ഉൾപ്പെടെ ചുമത്തി ഷാജൻ സ്കറിയെക്ക് എതിരെ ജാമ്യമില്ലാ കേസാണ് ചുമത്തിയിരിക്കുന്നത്. ഈ കേസിൽ ഷാജൻ സ്കറിയ മുൻ കൂർ ജാമ്യത്തിനു ഹൈക്കോടതിയിൽ നീക്കം തുടങ്ങി. ഈ സാഹചര്യത്തിലാണ് ഷാജൻ സ്കറിയെയെ ഒഴിവാക്കിയും പരാമർശിക്കാതെയും നേതാക്കളും പാർട്ടികളും ഏഷ്യാനെറ്റ് റിപോർട്ടർക്ക് വേണ്ടി രംഗത്ത് വന്നത്.
സംഭവത്തിൽ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ പ്രതികരിച്ചത് ഇങ്ങിനെ…ചങ്ങലയ്ക്ക് ഭ്രാന്ത് പിടിക്കുക എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന രീതിയിലാണ് ഇപ്പോഴത്തെ കേരളത്തിലെ സംഭവവികാസങ്ങൾ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ പാസായ സംഭവം റിപ്പോർട്ട് ചെയ്ത കൊച്ചിയിലെ ഏഷ്യാനെറ്റ് റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുക്കാനുള്ള കേരള പൊലീസിൻ്റെ തീരുമാനം മാദ്ധ്യമ സ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റമാണ്. ഭരിക്കുന്ന പാർട്ടിയുടെ ചട്ടുകമായി മാറുകയാണ് പൊലീസ്. സർക്കാരിനും സിപിഎമ്മിനുമെതിരെ ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുന്ന ഫാസിസ്റ്റ് സമീപനമാണ് പിണറായി വിജയൻ കൈക്കൊള്ളുന്നത് എന്നും കെ സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്തെ മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടാനുളള ശ്രമമാണ് രണ്ടാം പിണറായി സർക്കാർ നടത്തുന്നതെന്നാണ് ഏഷ്യാനെറ്റിന്റെ ആക്ഷേപം. സംഭവത്തിൽ എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ പ്രതിഷേധിച്ചു.എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി പരീക്ഷ എഴുതാതെ പാസായ സംഭവം സത്യസന്ധമായി റിപ്പോർട്ട് ചെയ്തതിൻറെ പേരിൽ കേസെടുത്ത പൊലീസിന്റെ അസ്വാഭാവിക നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടു. ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ അനിഷേധ്യ ഭാഗമാണ് അഭിപ്രായ പ്രകടനത്തിനും ആവിഷ്കാരത്തിനുമുള്ള സ്വാതന്ത്ര്യം. അത് തടസ്സപ്പെടാത്ത സാഹചര്യം ഈ നാട്ടിൽ ഉണ്ടായേ തീരൂ. വ്യത്യസ്തമായ അഭിപ്രായപ്രകടനങ്ങൾക്ക് പൊതുമണ്ഡലത്തിൽ ഇടമുണ്ടാകണം. അതാണ് ജനാധിപത്യത്തിൻ്റെ സൗന്ദര്യം എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. മറിച്ചായാൽ ആത്യന്തികമായി ജനാധിപത്യം തന്നെ അപകടപ്പെടും എന്നും കെ സി വേണുഗോപാൽ പറഞ്ഞു.
വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ ഏഷ്യാനെറ്റ് ന്യൂസ് സീനിയർ റിപ്പോർട്ടർ അഖില നന്ദകുമാറിനെതിരെ കേസെടുത്ത നടപടി ജനാധിപത്യവിരുദ്ധവും മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റവുമാണെന്ന് പത്രപ്രവർത്തകരുടെ സംഘടനയായ കെയുഡബ്ല്യുജെ പ്രസ്ഥാവിച്ചു. കേരളം എക്കാലവും ഉയർത്തിപ്പിടിക്കുന്ന ഉന്നതമായ ജനാധിപത്യ മൂല്യങ്ങളെ അപ്പാടെ ഇല്ലാതാക്കുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണെന്ന് സംഘടന സംസ്ഥാന പ്രസിഡൻറ് എം വി വിനീതയും ജനറൽ സെക്രട്ടറി ആർ കിരൺ ബാബുവും പ്രസ്താവനയിൽ പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്ക്കെതിരെ കെഎസ്‌യു നേതാവ്, ചാനലിലെ തത്സമയ റിപ്പോർട്ടിങ്ങിനിടയിൽ ഉന്നയിച്ച ആരോപണത്തിന്റെ പേരിലാണ് അഖിലയെ അഞ്ചാം പ്രതിയാക്കി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ജനാധിപത്യ കേരളത്തിന് നാണക്കേടായ ഈ നടപടി അടിയന്തരമായി തിരുത്തണമെന്നും അല്ലാത്തപക്ഷം വലിയ പ്രതിഷേധത്തിലേക്ക് കേരളത്തിലെ മാധ്യമപ്രവർത്തകർ നീങ്ങുമെന്നും യൂണിയൻ അറിയിച്ചു.
തട്ടിപ്പുകാരെ തുറുങ്കിലടയ്ക്കുന്നതിനു പകരം അത് വെളിച്ചത്തു കൊണ്ടുവരുന്നവരെ ഭരണകൂടം വേട്ടയാടുന്നതിൻ്റെ ഉത്തമ ഉദാഹരണമാണ് അഖില നന്ദകുമാറിനെതിരായ കേസെന്നും ശക്തമായി പ്രതിഷേധിക്കുന്നതായും തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡൻ്റ് എം. രാധാകൃഷ്ണനും സെക്രട്ടറി കെ.എൻ. സാനുവും അറിയിച്ചു. വാർത്ത റിപ്പോർട്ട് ചെയ്തതിൻറെ പേരിൽ ഒരു വനിതാ മാധ്യമപ്രവർത്തകയ്ക്കെതിരെ സംസ്ഥാന പൊലീസ് കേസെടുത്തിരിക്കുന്നു. കേട്ടുകേൾവിയില്ലാത്ത ഈ നടപടി.ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടറെ പ്രതിയാക്കി കേസ് രജിസ്റ്റർ ചെയ്ത പൊലീസിന്റെ വിചിത്ര നടപടിയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രതിഷേധാർഹമാണെന്നും മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നു കയറ്റമാണെന്നും ജനാധിപത്യ കേരളത്തിന് അംഗീകരിക്കാനാവുന്ന നടപടിയല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
0 Comments