ആലപ്പുഴ: കുട്ടികള്‍ക്ക് ഏറെ പ്രിയങ്കരനായ കളക്ടറാണ് വി ആര്‍ കൃഷ്ണ തേജ ഐഎഎസ്. ‘കളക്ടര്‍ മാമ’നെന്നാണ് കുരുന്നുകള്‍ കൃഷ്ണ തേജ ഐഎഎസിനെ സ്‌നേഹത്തോടെ വിളിക്കുന്നത്. ഇപ്പോഴിതാ ഒരു കൊച്ചുപെണ്‍കുട്ടിയുടെ നന്മയെ കുറിച്ച് കളക്ടര്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
സ്വയം അധ്വാനിച്ച് നേടിയ മുഴുവന്‍ പണവും ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്കിയ ചിപ്പി എന്ന പത്ത് വയസുകാരിയുെട വിശേഷമാണ് അദ്ദേഹം ഇത്തവണ പങ്കുവച്ചത്. വിവിധ വേദികളില്‍ നൃത്തം ചെയ്ത് ഈ കുഞ്ഞ് പ്രായത്തിനിടയില്‍ ലഭിച്ച പണമെല്ലാം ജീവകാരുണ്യ പ്രവര്‍ത്തിനാണ് ഈ മോള്‍ വിനിയോഗിച്ചതെന്ന് കളക്ടര്‍ പറയുന്നു.
ഇതുവരെ 200 ല്‍ അധികം വേദികളില്‍ ഈ മോള്‍ നൃത്തം ചെയ്തിട്ടുണ്ട്. ലഭിക്കുന്ന പ്രതിഫലം എത്രയെന്ന് പോലും നോക്കാതെയാണ് ഈ മോള്‍ അത് അര്‍ഹിക്കുന്നവരുടെ കൈകളില്‍ എത്തിക്കുന്നതെന്നും ഇത്രയധികം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഈ മഹാപ്രതിഭയെ കാണാനും പരിചയപ്പെടാനും സാധിച്ചത് തന്റെ ഭാഗ്യമായാണ് താന്‍ കാണുന്നതെന്നും കളക്ടര്‍ കുറിച്ചു.
സ്വന്തം കഴിവുകള്‍ കൊണ്ട് മറ്റുള്ളവര്‍ക്ക് സാന്ത്വനമേകുന്ന ഈ മോള് യുവ തലമുറയ്ക്ക് വലിയ സന്ദേശമാണ് നല്‍കുന്നത്.ചെറുപ്രായത്തില്‍ തന്നെ ഈ മോളുടെ മനസില്‍ ഇത്രയധികം കരുണ നിറച്ച മാതാപിതാക്കള്‍ക്കും ഗുരുക്കര്‍ക്കും തന്റെ പ്രത്യേക അഭിനന്ദനങ്ങള്‍ എന്നും കളക്ടര്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ആലപ്പുഴ കലക്ടറുടെ കുറിപ്പ്
സ്വയം അധ്വാനിച്ച് നേടിയ മുഴുവന്‍ പണവും ജീവ കാരുണ്യ പ്രവര്‍ത്തനത്തിനായി വിനിയോഗിച്ച ഒരു കൊച്ച് പ്രതിഭയെ എനിക്ക് പരിചയപ്പെടാനായി. ചിപ്പി എന്ന പത്ത് വയസുകാരിയായ നര്‍ത്തകിയാണ് ഈ അതുല്യ പ്രതിഭ..വിവിധ വേദികളില്‍ നൃത്തം ചെയ്ത് ഈ കുഞ്ഞ് പ്രായത്തിനിടയില്‍ ലഭിച്ച പണമെല്ലാം ജീവകാരുണ്യ പ്രവര്‍ത്തിനാണ് ഈ മോള്‍ വിനിയോഗിച്ചത്.
നിര്‍ധന രോഗികള്‍, പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ പരിക്കേറ്റ മത്സ്യത്തൊഴിലാളി, ആരോരുമില്ലാത്തവര്‍ തുടങ്ങി നമുക്കിടയില്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരുപാട് പേരെ തേടി ഈ കുഞ്ഞ് കരങ്ങള്‍ എത്തിയിട്ടുണ്ട്. ഇതുവരെ 200 ല്‍ അധികം വേദികളില്‍ ഈ മോള്‍ നൃത്തം ചെയ്തിട്ടുണ്ട്.
ലഭിക്കുന്ന പ്രതിഫലം എത്രയെന്ന് പോലും നോക്കാതെയാണ് ഈ മോള്‍ അത് അര്‍ഹിക്കുന്നവരുടെ കൈകളില്‍ എത്തിക്കുന്നത്. തന്റെ കഴിവ് ഉപയോഗിച്ച് ഈ കുഞ്ഞ് പ്രായത്തില്‍ തന്നെ ഇത്രയധികം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഈ മഹാപ്രതിഭയെ കാണാനും പരിചയപ്പെടാനും സാധിച്ചത് എന്റെ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്.
സ്വന്തം കഴിവുകള്‍ കൊണ്ട് മറ്റുള്ളവര്‍ക്ക് സാന്ത്വനമേകുന്ന ഈ മോള് യുവ തലമുറയ്ക്ക് വലിയ സന്ദേശമാണ് നല്‍കുന്നത്. ഭാവിയില്‍ നമ്മുടെ നാടിനും രാജ്യത്തിനും എന്നും അഭിമാനിക്കാവുന്ന പ്രതിഭയായി ഈ മോള്‍ വളരട്ടേയെന്ന് ആശംസിക്കുന്നു. ചെറുപ്രായത്തില്‍ തന്നെ ഈ മോളുടെ മനസില്‍ ഇത്രയധികം കരുണ നിറച്ച മാതാപിതാക്കള്‍ക്കും ഗുരുക്കര്‍ക്കും എന്റെ പ്രത്യേക അഭിനന്ദനങ്ങള്‍.
0 Comments