കൊച്ചി: പത്താന്‍ സിനിമയിലെ ദീപിക പദുകോണിന്റെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് വലിയ വിവാദമാണ് കഴിഞ്ഞ ദിവസങ്ങളിലായി ഉയര്‍ന്നത്. നിരവധി പേരാണ് വിഷയത്തില്‍ പ്രതികരിച്ചത്.
ഇപ്പോഴിതാ ‘ബേഷാരം രംഗ്’ ഗാന വിവാദത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ബൈജു സന്തോഷ്.ഓരോരുത്തര്‍ അവരവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെയെന്ന് ബൈജു പറഞ്ഞു. ഇവിടെ ആര്‍ക്കാണ് ഇത്ര കുത്തിക്കഴപ്പ്?. അവനവന്റെ കാര്യം നോക്കി നടന്നാല്‍ പോരെ. എന്തിനാണ് മറ്റുള്ളവരിലേക്ക് നോക്കുന്നത് എന്നും ബൈജു ചോദിച്ചു.
‘ആനന്ദം പരമാനന്ദം’എന്ന ഷാഫി സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു നടന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്. സ്വന്തം വീട്ടില്‍ എന്ത് നടക്കുന്നു എന്നതല്ല അയല്‍പ്പക്കത്തെ വീട്ടില്‍ എന്ത് നടക്കുന്നു എന്നാണ് നോക്കുന്നത്. എന്തിനാണ് അത്’, ബൈജു ചോദിച്ചു.
അതുമാത്രമല്ല ഗാനരംഗത്തില്‍ ഒരു കളറിലുള്ള വസ്ത്രം മാത്രമല്ലല്ലോ ഇട്ടിരിക്കുന്നതെന്നും ഒരുപാട് വസ്ത്രങ്ങള്‍ ആ ഗാനരംഗത്തില്‍ മാറിമാറി വരുന്നുണ്ടല്ലോ എന്നും പിന്നെന്താണ് കുഴപ്പമെന്നും ബൈജു ചോദിച്ചു.
0 Comments