ലോകവേദിയില്‍ കിരീടവുമായെത്തുക ദീപിക പദുക്കോൺ; വിവാദങ്ങൾക്കിടെ മാസ് എൻട്രി


 ഇന്ത്യയില്‍ വിവാദം കത്തിനിൽക്കെ ലോകത്തിന് മുന്നിലേക്ക് ഫുട്ബോളിന്റെ കനക കിരീടത്തെ അനുഗമിക്കുക ബോളിവുഡ് സൂപ്പര്‍ താരം ദീപിക പദുക്കോണ്‍. 

ലോകകപ്പ് സൂക്ഷിച്ചിരിക്കുന്ന ലൂയിസ് വിറ്റന്റെ ബോക്സിനുമുകളില്‍ കരുക്കള്‍ നീക്കുന്ന ലയണല്‍ മെസിയുടെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെയും ചിത്രമാണ് ലോകകപ്പിന് മുമ്പ് തരംഗമായത്. മെസിക്കും എംബാപ്പെയ്ക്കും മുന്നിലേയ്ക്ക് ലൂയിസ് വിറ്റന്‍ ബോക്സില്‍ സൂക്ഷിച്ച ലോകകിരീടവുമായെത്തുന്നവരില്‍ ഇന്ത്യന്‍ സൂപ്പര്‌ താരം ദീപിക പദുക്കോണുമുണ്ടായിരിക്കും. കൂടെ 1998ലോ 2008ലോ ലോകകിരീടം നേടിയ ഫ്രാന്‍സ് ടീമിലെ ഒരു താരവും. പുതിയ സിനിമയിലെ പാട്ടിനെ ചൊല്ലി രാജ്യത്ത് വിവാദങ്ങള്‍ കത്തിനില്‍ക്കെയാണ് ലോകവേദിയിലേക്കുള്ള ദീപികയുടെ മാസ് എന്‍ട്രി. 

മെയിലാണ് ദിപിക പദുക്കോണ്‍ ഫ്രഞ്ച് ആഡംബര ബ്രാന്‍ഡായ ലൂയിസ് വിറ്റന്റെ ബ്രാന്‍ഡ് അംബാസഡറായത്. 6.175 കിലോ ഗ്രാം ഭാരമുള്ള ട്രോഫി 18 കാരറ്റ് സ്വര്‍ണം കൊണ്ട് നിര്‍മിച്ചതാണ്. ലോകചാംപ്യന്‍മാര്‍ക്ക് ഒറിജിനല്‍ കിരീടം അധികനേരം കൈയില്‍ നല്‍കില്ല. 1.33 കോടി രൂപ മൂല്യമുള്ള ഈ ഒര്‍ജിനല്‍ കിരീടം ഫിഫ സൂക്ഷിക്കുകയും സ്വര്‍ണം പൂശിയ മാതൃക ജേതാക്കള്‍ക്ക് കൈമാറുകയുമാണ് പതിവ്. 



Post a Comment

0 Comments