നീ ചത്താലും ഞങ്ങൾ സന്തോഷിക്കുകയുള്ളൂ എന്ന രീതിയാണ് അച്ഛന്. ചേട്ടനും അച്ഛനും കണക്ക് വച്ചിട്ടുണ്ടായിരുന്നു. വർഷങ്ങൾ കഴിഞ്ഞാണ് അത് തിരിച്ചറിഞ്ഞത്.. ധ്യാൻ ശ്രീനിവാസൻ…


 സമൂഹ മാധ്യമത്തിൽ നിരവധി ആരാധകരുള്ള കലാകാരനാണ് ധ്യാൻ ശ്രീനിവാസൻ. ഓപ്പണായി തന്റെ അഭിപ്രായങ്ങൾ പറയുന്ന വ്യക്തിയാണ് ധ്യാൻ. തമാശ കലര്‍ത്തിയുള്ള ധ്യാനിന്‍റെ സംസാരത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. 

സഹോദരനായ വിനീത് ശ്രീനിവാസനെ കുറിച്ചും അച്ഛനായ ശ്രീനിവാസനെ കുറിച്ചും ധ്യാൻ നടത്തിയ അഭിപ്രായ പ്രകടനങ്ങൾ ഏറെ ശ്രദ്ധേയമായി. താൻ പുകവലിച്ചത് കണ്ടപ്പോള്‍ വിനീതിന്റെ കണ്ണൊക്കെ നിറഞ്ഞുവെന്ന് ധ്യാൻ പറയുന്നു. ഇതൊന്നും ചെയ്യരുതെന്നും ഒരിക്കലും അച്ഛനെ കണ്ട് പഠിക്കരുതെന്നും വിനീത് പറഞ്ഞു. താൻ അച്ഛനെ കണ്ടു വലിച്ചു പഠിച്ച ആളും വിനീത് അച്ഛനെ കണ്ടു വലിക്കാൻ പാടില്ല എന്ന് പഠിച്ച ആളുമാണെന്ന് ധ്യാൻ പറയുന്നു.

അതേസമയം താൻ രണ്ടു പേരിൽ നിന്നും പണം കടം വാങ്ങിയിട്ടില്ലെന്ന് ധ്യാൻ പറയുന്നു. കടം എന്ന് പറയുന്നത് തിരിച്ചു കൊടുക്കാൻ വേണ്ടി വാങ്ങുന്നതാണ്. എന്നാൽ താൻ തിരിച്ചു കൊടുക്കാനായി വാങ്ങുന്നതല്ല. രണ്ടുപേരും വാരിക്കോരി തന്നിട്ടുണ്ട്. എങ്കിലും കൂടുതൽ വാങ്ങിയിട്ടുള്ളത് അച്ഛന്റെ കയ്യിൽ നിന്നാണ്. എന്നാൽ തനിക്ക് തരുന്നതിന് ഇരുവരും കണക്ക് വച്ചിട്ടുണ്ടായിരുന്നു എന്ന് വളരെ വർഷങ്ങൾക്കു ശേഷമാണ് തിരിച്ചറിയുന്നതെന്ന് ധ്യാന്‍ പറയുന്നു. സന്തോഷവും ദുഃഖവും ഒന്നും രണ്ടു പേരോടും ഷെയർ ചെയ്യാൻ പറ്റില്ല. അതിന്റെ കാരണവും ധ്യാൻ വിശദീകരിക്കുന്നു.

അച്ഛനെ സംബന്ധിച്ച് തന്റെ സന്തോഷവും സങ്കടവും ഒന്നും അദ്ദേഹത്തിന് ഒരു വിഷയമേയല്ല. നീ ചത്താലും ഞങ്ങൾ സന്തോഷിക്കുകയുള്ളൂ എന്ന രീതിയാണ്. എന്നാൽ വിനീത് അങ്ങനെയല്ല. നമ്മുടെ ദുഃഖത്തിൽ വന്നു പങ്കു ചേരാറുണ്ട്. അങ്ങനെയൊക്കെ ആണല്ലേ എന്ന് പറഞ്ഞ് ഒപ്പം നിൽക്കുമെന്ന് തോന്നും. ഉടൻ ഒരു ഫോണ്‍ വന്നാല്‍ ആ വഴി പോകുമെന്നും ധ്യാൻ പറയുന്നു.



Post a Comment

0 Comments