യുവ സനിമാ സംവിധായകരില്‍ ഏറെ ശ്രദ്ധേയനാണ് ഒമർ ലുലു. ഒമർ ലുലുവിനെ മറ്റ് സംവിധായകരിൽ നിന്നും വ്യത്യസ്തനാക്കുന്നത് അദ്ദേഹം മാർക്കറ്റിങ്ങിൽ അവലംബിക്കുന്ന പുതുമയാണ്.
തന്റെ സിനിമ മികച്ച രീതിയിൽ മാർക്കറ്റ് ചെയ്യാൻ അറിയുന്ന അപൂർവ്വം ചില സംവിധായകരിൽ ഒരാളാണ് അദ്ദേഹം. സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് ഒമർ ലുലു. സ്വതന്ത്രമായ തന്റെ അഭിപ്രായങ്ങളും നിലപാടുകളും തുറന്നു പറയാൻ അദ്ദേഹം ഒരിക്കലും മടി കാണിക്കാറില്ല. ഇപ്പോഴിതാ അദ്ദേഹത്തിന്റെ അത്തരം ഒരു അഭിപ്രായപ്രകടനമാണ് സമൂഹ മാധ്യമത്തിൽ ശ്രദ്ധ പിടിച്ചു പറ്റുന്നത്.
തനിക്ക് മോഹൻലാലിനെ വച്ച് സിനിമ ചെയ്യാൻ വല്ലാത്ത ആഗ്രഹമാണെന്നും മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്യാനുള്ള ആഗ്രഹം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം പറയുന്നു. താൻ ലോക്ക് ഡൗൺ സമയത്ത് ഒരു മ്യൂസിക് വീഡിയോ ചെയ്തിരുന്നു. അതു കണ്ട് മോഹൻലാൽ വിളിച്ചു, 10 മിനിറ്റ് ആ പാട്ടിനെ കുറിച്ച് സംസാരിച്ചു. അത് കേട്ടപ്പോൾ വല്ലാതെ ഞെട്ടിപ്പോയി. തന്റെ അടാർ ലവിലെ മാണിക്യ മലരായ പൂവി എന്ന ഗാനം കണ്ടതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അന്നുമുതൽ മോഹൻലാലിനെ വളരെയധികം ഇഷ്ടമാണ്.
എന്നാൽ താൻ മമ്മൂട്ടിയുടെ അടുത്ത് പോയപ്പോൾ അദ്ദേഹം പറഞ്ഞത് ‘നിന്റെ പടം ഞാൻ കണ്ടു സ്ക്രിപ്റ്റ് നന്നാക്കി നോക്കണം’ എന്നാണ്. തനിക്ക് മോഹൻലാലിന്റെ സംസാര രീതിയാണ് ഇഷ്ടപ്പെട്ടത്. ഓരോ വ്യക്തികൾക്കും ഓരോ സ്വഭാവമാണ്. താൻ സിനിമ പഠിച്ചിട്ടുള്ള വ്യക്തിയല്ല. അതുകൊണ്ടുതന്നെ മമ്മൂട്ടിയെ വച്ച് സിനിമ എടുക്കുമ്പോൾ അടുത്ത ഷോട്ട് ഏതാ എന്നൊക്കെ ചോദിച്ചാൽ വല്ലാതെ ഭയന്ന് പോകുമെന്നും ഒമർ ലുലു പറയുന്നു.
0 Comments