അങ്കമാലി ഡയറീസ് അന്ന ചിത്രത്തിൽ കൂടി ലിജോ ജോസ് പല്ലിശേരി കണ്ടെത്തിയ അഭിനേതാവ് ആണ് അന്ന രേഷ്മ രാജൻ. നേഴ്സ് ആയിരുന്ന താരം അഭിനയ ലോകത്തിലേക്ക് എത്തുക ആയിരുന്നു.
രാജഗിരി ഹോസ്പിറ്റലിൽ ആയിരുന്നു അന്ന വർക്ക് ചെയ്തിരുന്നത്.ആദ്യ ചിത്രത്തിൽ 86 പുതുമുഖങ്ങൾ അഭിനയിച്ച ചിത്രത്തിൽ നായികയായി സിനിമ ലോകത്തിലേക്ക് എത്തുമ്പോൾ ഒരിക്കൽ പോലും തന്റെ കരിയർ സിനിമ ആയിരിക്കുമെന്ന് താൻ ഒരിക്കൽ പോലും കരുതിയില്ല എന്ന് അന്ന പലപ്പോഴും പറയാറുണ്ട്.
ആദ്യ ചിത്രം അങ്കമാലി ഡയറീസിന് ശേഷം മോഹൻലാലിന്റെ നായിക ആയി വെളിപാടിന്റെ പുസ്തകം എന്ന ചിത്രം ചെയ്യാൻ ഉള്ള അവസരം താരത്തിന് ലഭിച്ചു.
കൂടാതെ ജയറാമിന്റെ നായികയായി ലോനപ്പന്റെ മാമോദീസ , തുടർന്ന് മമ്മൂട്ടി ചിത്രം മധുര രാജ , ധ്യാൻ ശ്രീനിവാസന്റെ നായികയായി സച്ചിൻ , അയ്യപ്പനും കോശിയും എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ പ്രിത്വിരാജിന്റെ നായിക.
അങ്ങനെ മലയാളത്തിൽ എല്ലാ സൂപ്പർ താരങ്ങൾക്ക് ഒപ്പവും അഭിനയിക്കാൻ കഴിഞ്ഞ താരം കൂടി ആണ് മലയാളികൾ സ്നേഹത്തോടെ ലിച്ചി എന്ന് വിളിക്കുന്ന അന്ന രാജൻ.
ഇപ്പോൾ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആണ് മോഹൻലാൽ , മമ്മൂട്ടി എന്നിവർക്ക് ഒപ്പം അഭിനയിച്ച അനുഭവം അന്ന രാജൻ തുറന്നു പറഞ്ഞത്.
മധുരരാജയിൽ ആയിരുന്നു മമ്മൂട്ടിക്ക് ഒപ്പം അന്ന രാജൻ അഭിനയിച്ചത്. ആ സമയത്ത് സെറ്റിൽ മമ്മൂട്ടി എങ്ങനെ ആയിരുന്നുവെന്ന് വ്യക്തമാക്കുകയാണ് അന്ന.
‘മമ്മൂക്ക് നമ്മളെ ഭയങ്കരമായി റെസ്പെക്ട് ചെയ്യും. നമ്മളൊന്നും ആരുമല്ല പക്ഷേ നമ്മൾ സെറ്റിലേക്ക് കയറി വരുമ്പോൾ അദ്ദേഹം എഴുന്നേൽക്കും. പിറകിൽ ആരെങ്കിലും ഉണ്ടോയെന്ന് ഞാൻ തിരിഞ്ഞുനോക്കും. പക്ഷേ ആരും ഉണ്ടാകില്ല.
അത്രയും ഡൗൺ ടു എർത്ത് ആണ് മമ്മൂട്ടി’ അന്ന പറയുന്നു. മമ്മൂട്ടി എഴുന്നേൽക്കുന്നത് കാണുമ്പോൾ അടുത്തു ചെന്ന് കൈകൂപ്പുമായിരുന്നു എന്നും അന്ന രാജൻ വ്യക്തമാക്കി. മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോൾ പേടി ആയിരുന്നെന്നും മോഹൻലാലിന് ഒപ്പം അഭിനയിക്കുമ്പോൾ അത്ര പേടിയുണ്ടായിരുന്നില്ലെന്നും അന്ന രാജൻ വ്യക്തമാക്കി.
0 Comments