മലയാളത്തിൽ അഭിനയിക്കാൻ വന്നാൽ വൃത്തിയുള്ള ഒരു ബാത്ത്‌റൂം കിട്ടില്ല, പ്രതിഫലം തരില്ല, മറ്റു ഭാഷകളിൽ ഇങ്ങനെയല്ല, തുറന്നടിച്ച് സംയുക്ത മേനോൻ


 വളരെ പെട്ടെന്ന തന്നെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്രിയായി മാറിയ നടിയാണ് സംയുക്ത മേനോൻ. പോപ്‌കോൺ എന്ന സിനിമയിലുടെ ആണ് സംയുക്ത മേനോൻ സിനിമാ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം നടത്തിയത്. 

ടോവിനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിൽ നായികയായി എത്തിയതോടെ താരം ആരാധകരുടെ പ്രിയങ്കരിയായി മാറി.പിന്നീട് ഒരു പിടി മികച്ച മലയാള സിനിമകളിലും വേഷമിട്ട സംയുക്ത ഇപ്പോൾ തമിഴിലും തെലുങ്കിലും എല്ലാം സജീവമാണ്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ സംയുക്ത തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. ഗ്ലാമറസ്സ് ചിത്രങ്ങളും പങ്കുവെയ്ക്കാറുള്ള താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ വേഗത്തിൽ ആണ് വൈറൽ ആകാറുള്ളത്.

ഇപ്പോഴിതാ സംയുക്തയുടെ ഒരു തുറന്നു പറച്ചിൽ ആണ് വൈറലായി മാറുന്നത്. ഐ ആം വിത്ത് ധന്യ വർമ്മ എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആണ് താരം വെളിപ്പെടുത്തലുകൾ നടത്തിയത്. തെലുങ്കിൽ ഞാൻ അഭിനയിച്ച ചിത്രത്തിൽ അതിലെ നായകനാണ് എന്നെക്കാൾ സ്റ്റാർ വാല്യൂ അതുകൊണ്ട് തന്നെ അദ്ദേഹത്തിനാണ് പ്രതിഫലം കൂടുതൽ ലഭിച്ചത്, അതിനെ ഞാൻ ബഹുമാനിക്കുന്നു.

ആ കാര്യം ഒഴിച്ചാൽ ബാക്കി എല്ലാ കാര്യങ്ങൾക്കും അവിടെ തുല്യത ഉണ്ടായിരുന്നു. പക്ഷെ കേരളത്തിൽ അതല്ല അവസ്ഥ. അതെന്തു കൊണ്ടാണ് അങ്ങനെ എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. നമ്മൾ ചെയ്യുന്ന ജോലിക്ക്, നമ്മുടെ സ്‌പേസിന്, സമയത്തിന് എല്ലാം ബഹുമാനം നൽകുക എന്ന് പറയുന്നത് വലിയ കാര്യമാണ്.

ഇതെന്താ ഇങ്ങനെ എന്നൊക്കെ എനിക്ക് ആദ്യം തോന്നിപ്പോയിട്ടുണ്ട്. എന്റെ ആദ്യ സിനിമക്ക് പ്രതിഫലം പോലും നൽകിയില്ല. പല സിനിമകളും ഷൂട്ട് ചെയ്യുമ്പോൾ അടിസ്ഥാന സൗകര്യം പോലും നമുക്ക് കിട്ടുന്നില്ല. ഷൂട്ടിംഗ് സെറ്റിൽ ബാത്ത് റൂം ലഭിക്കാറില്ല.

തീരെ വൃത്തിയില്ലാത്ത, മര്യാദയ്ക്ക് ഡോർ പോലും ഇല്ലാത്ത വാഷ് റൂം കാണിച്ച് ഇതാണ് വാഷ് റൂം ഇതേ ഉള്ളൂ എന്നൊക്കെ പറഞ്ഞ് കഴിഞ്ഞാൽ അപ്പോഴെല്ലാം ഞാൻ ആ ഓക്കെ എന്ന് പറയുമായിരുന്നു. എന്നാൽ അത് അത്ര ഓക്കെ അല്ല എന്ന് മനസ്സിലാക്കാൻ കുറച്ച് നാളെടുത്തു.

എനിക്ക് അങ്ങനെ വലിയ സൗകര്യം ഒന്നും വേണമെന്നുള്ള പറയുന്നത് പക്ഷെ വൃത്തിയുള്ള ഒരു ബാത്ത്‌റൂം എന്ന് പറയുന്നത് എന്റെ ജോലി സ്ഥലത്ത് അടിസ്ഥാന അവകാശമല്ലേ എന്നും സംയുക്ത ചോദിക്കുന്നു. അതുപോലെ വ്യക്തി ജീവിതത്തെ കുറിച്ചും സംയുക്ത പറയുന്നു. വെറും രണ്ട് മാസമാണ് അച്ഛനും അമ്മയും ഒരുമിച്ച് കഴിഞ്ഞത്.

അമ്മ ഗർഭിണി ആയപ്പോൾ തന്നെ വിവാഹ മോചനത്തിന്റെ നടപടികൾ തുടങ്ങിയിരുന്നു. വളരുന്ന സമയത്ത് സ്‌കൂളിൽ അച്ഛൻമാരാണ് കുട്ടികളെ പിക് ചെയ്യാൻ വരുന്നത്. എൽകെജിയിൽ പഠിക്കുമ്പോൾ എന്റെ മുത്തശ്ശൻ അച്ഛനാണോ മുത്തശ്ശനാണോ എന്ന് ഞാൻ ഒരിക്കൽ ചോദിച്ചു. എന്റെ അമ്മ അവരുടെ ഇരിപതാമത് വയസിൽ അങ്ങനെ ഒരു തീരുമാനം എടുത്തതിന് പിന്നിൽ അമ്മക്ക് അവരുടേതായ ഒരുപാട് കാരണങ്ങൾ ഉണ്ട്.

20 വയസ്സുള്ള പെൺകുട്ടി വിവാഹ മോചനം ബന്ധുക്കളിൽ നിന്നുള്ള ചോദ്യം, ഒരു പെൺകുട്ടിയുടെ അമ്മ തുടങ്ങിയ എല്ലാ സമ്മർദ്ദങ്ങളിലൂടെയും അമ്മ അതിജീവിച്ചു. ആ ഒരു തീരുമാനം എടുക്കാൻ അവർക്ക് ശക്തമായ കാരണം ഉണ്ടായിരുന്നു. അതൊന്നും എനിക്ക് മനസ്സിലാക്കാൻ പറ്റിയിരുന്നില്ല. ഇപ്പോൾ ഞാനും അമ്മയും നല്ല സുഹൃത്തുക്കൾ ആണെന്നും സംയുക്ത മേനോൻ പറയുന്നു.

Post a Comment

0 Comments