നിന്റെ അമ്മയ്ക്കെന്താ ജോലി ക്ലാസ്സിലെ മിടുക്കനും പേരുകേട്ട ഡോക്ടർ മകനുമായ അമൽ ചോദിച്ചത് കേട്ട സന്ദീപ് ഒന്നും മിണ്ടാതെ മുഖം താഴ്ത്തി അവന്റെ ഉള്ള് ശൂന്യമായിരുന്നു. ഒന്നും തിരിച്ചറിയാൻ അവനു കഴിഞ്ഞില്ല.
അമലിന്റെ പരിഹാസമോ അത് കേട്ട ബാക്കി 30 കുട്ടികളുടെ ചിരിയോ ഒന്നും അവന്റെ മനസ്സിൽ ഓടിയെത്തിയില്ല.അവൻ കുറെ വട്ടം ചിന്തിച്ചു സ്വയം പറഞ്ഞു നോക്കി അമ്മയ്ക്കെന്താ ജോലി അച്ഛൻ ഒരു പലചരക്കു കട നടത്തുന്നുണ്ട് സന്ദീപിന് ഒന്നും മനസ്സിലായില്ല ഒരു 7 ആം ക്ലാസ്സ് കാരന്റെ ബുദ്ധി പ്രേയോഗിച്ചില്ല എന്നതാണ് വാസ്തവം. സ്കൂളിൽ നിന്നും വീട്ടിലേക്കു നടക്കുമ്പോൾ അവൻ തീരുമാനിച്ചു ഇന്ന് മുതൽ ഞാൻ അമ്മയെ ശ്രദ്ധിക്കും അമ്മയ്ക്കെന്താ ജോലിയെന്നു കണ്ടെത്തണം.വീട്ടിലെത്തിയ അവൻ നീട്ടി വിളിച്ചു “അമ്മേ ചായയും പലഹാരവും വേണം അമ്മയുടെ ശബ്‌ദം അടുക്കളയിൽ നിന്നാണ് നീ ആദ്യം കുളിച്ചിട്ടു വാകുളിക്കാൻ പോയപ്പോഴും സന്ദീപ് ചിന്തിച്ചു അമ്മയ്ക്കെന്താ ജോലി അവൻ കുളി കഴിഞ്ഞു എത്തിയപ്പോൾ അമ്മ നല്ല ഇലയടയും ചായയും കൊണ്ട് വന്നു അവനതു ആർത്തിയോടെ തിന്നു.അവൻ പറഞ്ഞു എന്ത് ടേസ്റ്റ്.
അവന്റെ മനസ്സിൽ പെട്ടെന്നൊരു പ്രകാശം പടർന്നു എന്റെ അമ്മ ഒരു നല്ല പാചകക്കാരിയാണ് അമലിനോട് പറയണം അവൻ മനസ്സിൽ കുറിച്ചിട്ടു ഇനിയൊന്നു കളിക്കാൻ പോയാലോ അവൻ അമ്മയോട് ചോദിച്ചു വേഗം വരണമെന്ന് അമ്മയുടെ നിർദേശവും പേറി അവൻ കളിക്കാനായി പോയി. കുറച്ചു നേരം കഴിഞ്ഞു സന്ദീപിന്റെ കരച്ചിൽ കേട്ടാണ് സുജ ഓടിവന്നത് അമ്മേ ഞാൻ വീണു കാലൊക്കെ നന്നായി മുറിഞ്ഞു എത്ര പറഞ്ഞാലും ശ്രദ്ധിക്കില്ല സുജ അവനെ ശകരിച്ചു അവന്റെ കരച്ചിൽ കണ്ടു നെഞ്ചോന്നു പിടഞ്ഞെങ്കിലുo മുറിവൊക്കെ വൃത്തിയാക്കി കെട്ടി വെച്ച് അപ്പോഴേക്കും സന്ദീപിന്റെ ചിന്ത ഓടിയെത്തിയത് അമ്മയുടെ ജോലിയെ കുറിച്ചായിരുന്നു. ആ അപ്പോൾ അമ്മ നേഴ്സ് ആണോ ആ നിഷ്കളങ്ക ബാല്യം ചിന്തിച്ചു കടയടച്ചു വരുന്ന അച്ഛന്റെ കയ്യിലെ പരിപ്പുവടയ്ക്കായി സന്ദീപും കുഞ്ഞനിയത്തിയും കാത്തു നിന്നു അച്ഛൻ വന്നു എല്ലാവരും പതിവ് പോലെ ചോറ് കഴിച്ചു ഉറങ്ങാനായി പോയി അപ്പോഴും നമ്മുടെ സന്ദീപിന്റെ ചിന്ത പഴയതു തന്നെ ഇന്നെന്തായാലും പാചകക്കാരിയായും നേഴ്സ് ആയും അമ്മയെ മനസ്സിൽ ഉറപ്പിച്ചു.സുജേ ഓടി വാ കട തുറക്കാൻ താമസിക്കും ” അച്ഛന്റെ വിളി കേട്ടു സന്ദീപ് ഉണർന്നത് ഇന്ന് ശനിയാഴ്ച ആണു school അവധിയാണ്.. ഇന്നെങ്കിലും അമ്മയുടെ ജോലി കണ്ടെത്തണം.
അവൻ ചിന്തിച്ചു. രാവിലെ പല്ല് തേച്ചു ചായ കുടിച്ചു അവൻ അടുക്കളയിൽ ചെന്ന്.അമ്മ ദൃതിയിൽ അച്ഛനുള്ള ഇഡിലിയും സാമ്പാറും എടുക്കുന്നു.അമ്മയെ നോക്കി നിന്ന സന്ദീപിനോട് അമ്മ തിരക്കി എന്താണാവോ.ഇന്നലത്തെ വേദന ഒക്കെ കുറഞ്ഞോ അവൻ തലയാട്ടി അവൻ അമ്മയുടെ കയ്യിൽ തന്നെ നോക്കി നിന്നും കൈ ചലിക്കുന്നത് വളരെ അത്ഭുതം ആയി അവനു തോന്നി ഓരോ പാത്രങ്ങളും ആ കൈകളിൽ ഭദ്രമാണ് അച്ഛന് ഭക്ഷണം കൊടുത്തു.അനിയത്തി ക്കും എനിക്കുമുള്ളത് ടേബിളിൽ എടുത്തു വെച്ച്. അമ്മ അടുത്തതായി മുറ്റമടിക്കുന്നു.അമ്മ കറിക്കരിയുന്നു .ചോറ് വെക്കുന്നു തുണി അലക്കുന്നു. ആടിനെ കുളിപ്പിക്കുന്നു,. തൊഴുത്തു വൃത്തിയാക്കുന്നു. അനിയത്തിയെ കുളിപ്പിക്കുന്നു വീടിനകം മുഴുവൻ അടിച്ചു വാരി തുടയ്ക്കുന്നു തുണി കഴുകുന്നു അമ്മുമ്മയ്ക്കു ഭക്ഷണം കൊടുക്കുന്നു മരുന്ന് കൊടുക്കുന്നു. അനിയത്തിക്ക് ജലദോഷമാണ് അവൾക്കു ആവി കൊടുക്കുന്നു എല്ലാവർക്കും.ഭക്ഷണ o കൊടുക്കുന്നു പാത്രങ്ങൾ കഴുകുന്നു 2 കൈകളും ചലിക്കുന്നത് മാത്രമേ ഞാൻ കണ്ടുള്ളു അമ്മ എപ്പോഴും ജോലിയിലാണ്.ഉറങ്ങാൻ കിടന്നപ്പോൾ അവൻ മനസ്സിൽ ഉറപ്പിച്ചു എന്റെ അമ്മയ്ക്കും ജോലിയുണ്ട്.
പിറ്റേന്ന് ഞാറാഴ്ച ആയതു കൊണ്ട് സ്കൂളിൽ പോകാൻ സാധിക്കില്ലല്ലോ അവൻ ഉമ്മറപ്പടിയിൽ ഇരുന്നു കാലിന്റെ മുറിവിലേക്കു നോക്കി മുറിവ് നന്നായി ഉണങ്ങിയിരിക്കുന്നു അവനു സന്തോഷം തോന്നി അപ്പോഴാണ് അമ്മ അവിടേക്കു വന്നു.. അവൻ അമ്മയോട് ചോദിച്ചു അമ്മേ ഈ കാലു മുറിഞ്ഞാൽ ആ മരുന്നാണ് വെച്ച് കേട്ടുന്നതെന്നു അമ്മയോട് ആരാ പറഞ്ഞെ സുജ ചിരിച്ചു, കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൻ തിരക്കി അമ്മ എത്ര മണിക്ക ഉറക്കം ഉണരുക. അവിടെ ചെറുപുഞ്ചിയിടെ അവൾ പറഞ്ഞു “5 മണിക്ക് അമ്മേ അമ്മയ്ക്ക് വലുതാകുമ്പോൾ ആരാവനായിരുന്നു ആഗ്രഹം അപ്പോഴും സുജ ചിരിച്ചു.കാലം കടന്നു പോയി. താൻ പഠിപ്പിച്ച സ്കൂളിലേക്കു അധ്യാപകനായി കടന്നു വന്ന സന്ദീപിനെ നോക്കി സ്കൂളും ഒപ്പം ഓർമകളും പുഞ്ചിരിച്ചു. 7 ആം ക്ലാസ്സിലെ മിടുക്കൻ മാരായ കുട്ടികളെ പരിചപെടുമ്പോൾ ബാക്കിൽ നിന്നും ഒരു പരിഹാസം സന്ദീപിന്റെ ചെവിയിൽ എത്തി സാറേ അവന്റെ അമ്മയ്ക്ക് ജോലിയൊന്നുമില്ല.
അത് കേട്ടു തന്നെ പരിചയപെടുത്താനായി എഴുനേറ്റു നിന്ന ആ കുട്ടി സങ്കടത്തോടെ അവന്റെ സീറ്റിൽ ഇരുന്നു ഒരു ചെറു പുഞ്ചിയോടെ സന്ദീപ് പറഞ്ഞു നമ്മുടെ അമ്മമാർ ദൈവം നമുക്ക് വേണ്ടി തന്ന അധ്യാപകരാണ്. നമുക്ക് ഈ ഭൂമി കാണിച്ചു തന്നവരാണ്.നല്ല വഴികാട്ടിയാണ നല്ലൊരു പാചകരിയാണ് നേഴ്സ് ആണു, എന്തിനുപരി ക്ഷേമയുള്ളവരാണ്, തന്റെ കൈകളെ എപ്പോഴും ചലിപ്പിക്കുന്നവരാണ്, കരിഞ്ഞു ഉണങ്ങിയ സ്വപ്നങ്ങളോടും കരിപുരണ്ട പാത്രങ്ങളോടും കിന്നാരം പറയുന്നവർ ആണു മക്കളുടെ ഭവിക്കായി സ്വന്തം ആഗ്രഹങ്ങൾ മറച്ചു പിടിക്കുന്നവർ ആണു.എല്ലായിടത്തും അമ്മയുണ്ടാകും ചുരുക്കം പറഞ്ഞാൽ അമ്മമാരുടെ കയ്യിൽ എല്ലാം ഭദ്രമാണ്. ഇത്രയും പറഞ്ഞു സന്ദീപ് പുഞ്ചിയോടെ ക്ലാസ്സിൽ നിന്നും ഇറങ്ങി നടന്നു.പണ്ടെങ്ങോ പറയാൻ കാത്തു വെച്ച തന്റെ മറുപടി പെയ്തു തോർന്ന മഴയിൽ ഒലിച്ചു പോയ സന്തോഷത്തോടെ അവൻ മിഴികളടച്ചു.ശുഭം മക്കൾക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച അമ്മമാർക്കായി സമർപ്പിക്കുന്നു.
എഴുതിയത് : റജീന ഷംനാദ്
0 Comments