ചാനൽ അവതാരകയായി എത്തി പിന്നീട് മലയാള സിനിമയിൽ നായികയായി അരങ്ങേറി അവിടെനിന്നും മികച്ച വിജയങ്ങളിലൂടേയും കഥാപാത്രങ്ങളിലൂടെയും തെന്നിന്ത്യൻ ലേഡി സൂപ്പർതാരമായി മാറിയ താരസുന്ദരിയാണ് നടി നയൻതാര.
തിരുവല്ല സ്വദേശിനിയായ ഡയാന കുര്യൻ ആണ് പിന്നീട് തെന്നിന്ത്യൻ ആരാധരുടെ പ്രിയങ്കരിയായ നയൻതാര ആയി മാറിയത്. മലയാളത്തിന്റെ കുടുംബ ചിത്രങ്ങളുടെ അമരക്കാരൻ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന സിനിമയിലൂടെ ആയിരുന്നു നയൻതാര അഭിനയരംഗത്തേക്ക് എത്തിയത്.
സൂപ്പർതാരം ജയറാം ആയിരുന്നു മനസിനക്കരെയിൽ താരത്തിന്റെ നായകൻ. മനസിനക്കരെയുടെ തകർപ്പൻ വിജയത്തിന് പിന്നാലെ ഒരുപിടി മലയാള സിനിമയിൽ കൂടി വേഷമിട്ട താരം സൂപ്പർതാരം ശരത് കുമാറിന്റെ അയ്യ എന്ന സിനിമയിലൂടെ തമിഴകത്തേക്ക് ചേക്കേറുകയായിരുന്നു.
പിന്നീട് സ്റ്റൈൽമന്നൻ സൂപ്പർസ്റ്റാർ രജനികാന്തിന്റെ നായികയായി ചന്ദ്രമുഖിയിലും താരം എത്തി. ഇതോടെ തമിഴകത്തെ നമ്പർ വൺ നായികയായി താരം മാറുകയായിരുന്നു. അടുത്തിടെ കാമുകനായ സംവിധായകൻ വിഘ്നേഷ് ശിവനെ നടി വിവാഹം കഴിച്ചിരുന്നു. പ്രണയത്തിൽ ആയിരുന്നു ഇരുവരും വർഷങ്ങളായി ലിവിംങ് ടുഗെദർ ആയിരുന്നു.
ലിവിംങ് ടുഗെദർ സമയത്ത് തന്നെ നടപടി ക്രമങ്ങൾ ആരംഭച്ചതിനാൽ വിവാഹം കഴിഞ്ഞ ഉടൻ തന്നെ വാടക ഗർഭ ധാരണത്തിലൂടെ ഇവർക്ക് ഇരട്ടക്കുഞ്ഞുങ്ങൾ പിറന്നിരുന്നു. അതേ സമയം വിവാഹത്തിനു പിന്നാലെ ഇരട്ടകുട്ടികൾ കൂടി പിറന്നതോടെ നയൻതാരയുടെ പുറകെയാണ് ഇപ്പോൾ സോഷ്യൽ മീഡിയ.
എന്നാൽ വിവാഹത്തെ തുടർന്ന് ഉണ്ടായ വിവാദങ്ങളെയെല്ലാം അവഗണിച്ച് മക്കളോടും ഭർത്താവിനോടും ഒപ്പം സുഖമായി ജീവിക്കുകയാണ് താരം. അതേ സമയം നയൻതാരയുടെ പുതിയ ഒരു അഭിമുഖമാണ് ഇപ്പോൾ വൈറലായി മാറുന്നത്. ഹൊറർ സിനിമ ആയതു കൊണ്ട് തന്നെ, പ്രേതത്തെ പേടിയുണ്ടോ എന്ന് ചോദിച്ചപ്പോഴാണ് ചില രസകരമായ കാര്യങ്ങൾ നയൻതാര പങ്കുവച്ചത്.
പ്രേതത്തെ തനിക്ക് പേടിയൊന്നും ഇല്ല. പക്ഷെ അങ്ങനെ ഒരു സൂപ്പർ നാച്വറൽ പവർ ഉണ്ടെന്ന് താൻ വിശ്വസിക്കുന്നുണ്ട് എന്നാണ് നടി പറഞ്ഞത്. താൻ ഒരുപാട് ഹൊറർ സിനിമകൾ കാണാറുണ്ട്. കല്യാണത്തിന് മുൻപ് ഒറ്റയ്ക്ക് റൂം അടച്ചിരുന്ന് ഹൊറർ സിനിമകൾ കാണാറുണ്ടായിരുന്നു. എന്നാലാണ് ആ സിനിമയുടേതായ ഫീൽ കിട്ടുകയുള്ളു.
അതിലെ രസമുള്ളൂ എന്ന് നയൻതാര പറയുന്നു. ഹൊറർ സിനിമകൾ ഒറ്റയ്ക്ക് ഇരുന്ന് കാണുമെങ്കിലും രാത്രി ലൈറ്റ് ഓഫ് ചെയ്ത് കിടക്കുന്നത് തനിക്ക് പേടിയാണെന്നും നടി പറയുന്നുണ്ട്. എപ്പോഴും ലൈറ്റ് ഓഫ് ചെയ്യാതെയാണ് ഉറങ്ങാറുള്ളത്. അത് പോലെ കിടക്കുമ്പോൾ മലർന്ന് കിടക്കാറില്ലെന്നും നയൻതാര പറയുന്നു. ചെറുപ്പത്തിൽ എപ്പോഴോ ആരോ പറഞ്ഞതാണ്, മലർന്ന് കിടന്ന് ഉറങ്ങുമ്പോൾ പ്രേതങ്ങൾക്ക് ആ ക്ര മി ക്കാ ൻ എളുപ്പാണ് എന്ന്.
അതുകൊണ്ടാണ് അങ്ങനെ. ഇത്ര വലുതായിട്ടും ആ ശീലം മാറ്റാൻ പറ്റിയില്ല. ചരിഞ്ഞോ, കമഴ്ന്നോ കിടന്നാണ് ഇപ്പോഴും ഉറങ്ങാറുള്ളത് എന്നും നടി പറയുന്നു. വിവാഹ ശേഷമുള്ള ജീവിതത്തിലെ മാറ്റങ്ങളെ കുറിച്ചും തന്റെ 20 വർഷത്തെ സിനിമ ജീവിതത്തെ കുറിച്ചുമെല്ലാം നയൻതാര അഭിമുഖത്തിൽ സംസാരിച്ചിരുന്നു.
0 Comments