ഇവന്മാരൊക്കെ കണക്കാ, ഇന്ന് വരും നാളെ പോകും, അത്രേയുള്ളു; മമ്മൂട്ടിയുടെ കാലൊടിച്ച സംവിധായകന് പിന്നീട് സംഭവിച്ചത് ഇങ്ങനെ


 കഴിഞ്ഞ 50 വർഷത്തോളമായി ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി. 1971 ൽ പുറത്തിറങ്ങിയ അനുഭവങ്ങൾ പാളിച്ചകൾ എന്ന സിനിമയിലെ ചെറിയ വേഷത്തിലൂടെയാണ് മമ്മൂട്ടി അഭിനയം തുടങ്ങുന്നത്. 

തുടർന്ന് ചെറിയ ചെറിയ വേഷങ്ങളിലൂടെ നായകനായി മാറി അവിടെ നിന്നും മലയാളത്തിന്റെ മെഗാസ്റ്റാർ പദവിയിലേക്ക് എത്തുകയായിരുന്നു മമ്മൂട്ടി.1980കളുടെ തുടക്കത്തിലാണ് മമ്മൂട്ടിക്ക് ഒരു നായക പരിവേഷം കൈവരുന്നത്. ജോഷിയുടെ ന്യൂഡൽഹി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളത്തിന്റെ മെഗാസ്റ്റാർ ആയി മാറുകയായിരുന്നു മമ്മൂട്ടി. പല അപമാനങ്ങളും വേദനകളും സഹിച്ചാണ് മുഹമ്മദ് കുട്ടി ഇസ്മയിൽ എന്ന വ്യക്തി ഇന്ന് കാണുന്ന മമ്മൂട്ടിയായത്.

ചെറിയ വേഷങ്ങൾ ചെയ്ത് നടന്നിരുന്ന സമയത്ത് സംവിധായകൻ പിജി വിശ്വംഭരൻ മമ്മൂട്ടിയോട് ചെയ്ത ഒരു ക്രൂ ര ത തുറന്ന് പറയുകയാണ് നടി ഷീല. നാന സിനിമാ വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ പിജി വിശ്വംഭരൻ മമ്മൂട്ടിയോട് ചെയ്തത് ഷീല തുറന്നു പറഞ്ഞത്.

80 കളിലേയും 90 കളിലേയും മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് പിജി വിശ്വംഭരൻ. മധുവും സുകുമാരനും എംജി സോമനുമൊക്കെ മുഖ്യവേഷത്തിലെത്തിയ വിശ്വഭംരന്റെ സ്ഫോടനം എന്ന സിനിമയിൽ മമ്മൂട്ടിയും അഭിനയിച്ചിരുന്നു. ഈ ചിത്രത്തിനിടെ വിശ്വംഭരൻ മമ്മൂട്ടിയോട് ചെയ്തതിനെ കുറിച്ചാണ് ഷീല വെളിപ്പെടുത്തിയത്.

മധുവും സുകുമാരനും ജയിൽ ചാടി വരുന്ന ഒരു രംഗം. മതിലിന്റെ മുകളിൽ നിന്നും രണ്ടുപേരും ചാടുന്നതാണ് ഷോട്ട്. മതിൽ ഒരുവിധം നല്ല പൊക്കമുള്ളതാണ്. താഴേക്കുവീഴുമ്പോൾ അപകടമുണ്ടാകാതിരിക്കാൻ വലിയ കനമുള്ള ഫോം ബെഡ് താഴെ വിരിച്ചിട്ടുണ്ട്. ഈ മതിലിൽ നിന്നും മമ്മൂട്ടിയും ചാടണം.

പക്ഷേ, മമ്മൂട്ടി ചാടുമ്പോൾ അപകടമുണ്ടാകാതിരിക്കാൻ കരുതലില്ല. മമ്മൂട്ടിക്ക് ബെഡ് ഇട്ടുകൊടുക്കുന്നില്ല. ഇതു കണ്ടപ്പോൾ എനിക്ക് ദേഷ്യവും സങ്കടവും വന്നു. ഞാൻ ഈ സിനിമയുടെ പ്രൊഡ്യൂസറും കൂടിയാണ്. സജിൻ (മമ്മൂട്ടി) പുതിയ നടനായതു കൊണ്ടാണോ ബെഡ് നൽകാത്തതെന്നും അയാളും മനുഷ്യനല്ലേ എന്നെല്ലാം ചോദിച്ചുകൊണ്ട് ഞാനും പിജി വിശ്വംഭരനും കൂടി ഒരു തർക്കം നടന്നു.

പുതിയ നടനാണെന്ന് കരുതി ഇങ്ങനെ ചെയ്യുന്നത് ശരിയല്ലെന്ന് ഞാൻ പറഞ്ഞു. ആരോടെന്നില്ലാതെ ഞാനിങ്ങനെ പറഞ്ഞപ്പോൾ വിശ്വംഭരൻ പറഞ്ഞു. ങാ ഇവന്മാരൊക്കെ കണക്കാ ചേച്ചി പുതിയവർക്ക് ബെഡ്ഡൊന്നും വേണ്ട. അവരിന്നുവരും നാളെ പോകും അത്രേയുള്ളു. അന്ന് മമ്മൂട്ടിയുടെ യൗവ്വനകാലമല്ലേ? അഭിനയത്തിനോടുള്ള ആവേശവും അതിനുവേണ്ടുന്ന കരുത്തുമായി നിൽക്കുകയാണ് മമ്മൂട്ടി.

ബെഡ്ഡ് ഇല്ലെങ്കിലും അത്രയും ഉയരത്തിൽ നിന്നും ചാടാൻ മമ്മൂട്ടി തയ്യാറായിരുന്നു. മമ്മൂട്ടി ആ ഷോട്ടിനുവേണ്ടി മതിലിന്റെ മുകളിൽ നിന്നും ചാടുകതന്നെ ചെയ്തു. മമ്മൂട്ടിയുടെ കാല് ഒടിഞ്ഞു മറ്റു പരുക്കുകളില്ലാതെ രക്ഷപെട്ടു എന്നുമാത്രം. പക്ഷേ, ഞങ്ങൾക്കെല്ലാം ഭയങ്കര സങ്കടമായിപ്പോയി.

ആ ഒടിഞ്ഞ കാലുമായി പിന്നെയും കുറെ സീനിൽ മമ്മൂട്ടി അഭിനയിച്ചു. പക്ഷെ, വിശ്വംഭരന് തെറ്റുപറ്റി എന്ന് കാലം തെളിയിച്ചു. മമ്മൂട്ടി ഇന്നും സിനിമ വിട്ടുപോയിട്ടില്ല. അന്ന് പി ജി വിശ്വംഭരന് പറഞ്ഞതിന് വിപരീതമായി കാര്യങ്ങൾ എന്നും ഷീല പറഞ്ഞു.പിന്നീട് നടന്നത് ചരിത്രമായിരുന്നു.

Post a Comment

0 Comments