എന്ത് സർജറിക്ക് ആയിരുന്നു താരാ കല്യാണിനെ പ്രവേശിപ്പിച്ചത് എന്നറിയുമോ? വിശദാംശങ്ങൾ പുറത്ത്


 മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് താരാ കല്യാൺ. ഒരു കലാകാരി എന്ന നിലയിലാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സ്വന്തമായി ഒരു നൃത്ത കലാലയം നടത്തുന്നുണ്ട് താരം. 

ഇത് കൂടാതെ നിരവധി സിനിമകളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ടെലിവിഷൻ മേഖലയിലും താരം സജീവമാണ്. ടെലിവിഷൻ പരമ്പരകളിലെ സ്ഥിരം മുഖമാണ് താരം.

അടുത്തിടെ ആയിരുന്നു താരത്തെ ഒരു സർജറിക്ക് പ്രവേശിപ്പിച്ചത്. ഒരു മേജർ സർജറി ആണ് ഇത് എന്നായിരുന്നു മകൾ സൗഭാഗ്യ പറഞ്ഞത്. തനിക്ക് ഒരു വലിയ കുടുംബം ഉണ്ട് എന്നും അവർ തന്റെ അമ്മയ്ക്ക് വേണ്ടി പ്രാർത്ഥിക്കും എന്ന് ഉറപ്പുണ്ട് എന്നുമായിരുന്നു സൗഭാഗ്യ പറഞ്ഞത്. സമൂഹ മാധ്യമങ്ങളിലെ ഫോളോവേഴ്സിനെ ഉദ്ദേശിച്ചുകൊണ്ട് ആയിരുന്നു താരം ഇങ്ങനെ പറഞ്ഞത്. നിരവധി ആളുകൾ ആയിരുന്നു താരത്തിനു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് രംഗത്ത് എത്തിയത്. താരത്തെ സർജറിക്ക് പ്രവേശിപ്പിച്ചു എന്ന് എല്ലാവർക്കും അറിയാമായിരുന്നു എങ്കിലും എന്തു സർജറി ആയിരുന്നു എന്ന് പിടി കിട്ടിയിരുന്നില്ല. ഇപ്പോൾ അതിൽ വിശദാംശങ്ങൾ പുറത്തുവരികയാണ്.

ഇന്ന് രാവിലെ ആയിരുന്നു സൗഭാഗ്യ മറ്റൊരു പോസ്റ്റ് നടത്തിയത്. സർജറി വിജയകരമായി പൂർത്തിയായി എന്നായിരുന്നു താരം അറിയിച്ചത്. നിരവധി ആളുകൾ ആയിരുന്നു താരം എത്രയും പെട്ടെന്ന് തന്നെ സുഖം പ്രാപിച്ചുകൊണ്ട് തിരിച്ചു വരട്ടെ എന്ന് ആശംസിച്ചുകൊണ്ട് കമൻറ് ചെയ്തത്. കൊച്ചുമകളെ നോക്കുന്ന അമ്മയുടെ ചിത്രം ആയിരുന്നു സൗഭാഗ്യ പങ്കുവെച്ചത്. അടുത്തിടെ ആയിരുന്നു സുദർശന എന്ന പെൺകുഞ്ഞിന് സൗഭാഗ്യ ജന്മം നൽകിയത്.

അതേസമയം തൊണ്ടയ്ക്ക് ആണ് സർജറി ചെയ്തത് എന്നാണ് അറിയാൻ സാധിക്കുന്നത്. താരാ കല്യാണിന് ശബ്ദം അടയുന്ന പ്രശ്നം ഉണ്ടായിരുന്നു എന്ന് നേരത്തെ ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. ഇത് നേരെയാക്കാൻ ഒരു മേജർ സർജറി വേണം എന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഇപ്പോൾ അത് കഴിഞ്ഞിരിക്കുകയാണ്. എന്തായാലും താരം എത്രയും പെട്ടെന്ന് തന്നെ പൂർണ്ണ ആരോഗ്യവതിയായി തിരിച്ചു വരട്ടെ എന്നാണ് മലയാളികൾ ആഗ്രഹിക്കുന്നതും പ്രാർത്ഥിക്കുന്നതും.

Post a Comment

0 Comments