മലയാളി പ്രേക്ഷകരുടെ ഇഷ്ട നടിയാണ് മൈഥിലി. നിരവധി നല്ല കഥാപാത്രങ്ങൾ മലയാളികൾക്ക് മൈഥിലി സമ്മാനിച്ചിട്ടുണ്ട്. അഭിനയ മികവ് കോണ്ട് ആരാധകരുടെ മനം കവർന്ന നായികയാണ് മൈഥിലി.
2009 ൽ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയാണ് മൈഥിലി അഭിനയ ലോകത്തേക്ക് കടന്നു വന്നത്. കേരള കഫെ, ചട്ടമ്പിനാട്, ഈ അടുത്തകാലത്ത്, സാൾട്ട് ആൻഡ് പെപ്പർ, നല്ലവൻ, ബ്രേക്കിംഗ് ന്യൂസ്, മാറ്റിനി, മായാമോഹിനി, നാടോടിമന്നൻ, വെടിവഴിപാട്, ഞാൻ, ലോഹം, മേരാ നാം ഷാജി, ഗോഡ്സ് ഓൺ കണ്ട്രി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു കൈയടി നേടി.
മൈഥിലിയുടെ അപ്രതീക്ഷിതമായ വിവാഹമായിരുന്നു ആരാധകരെ ഞെട്ടിച്ചത്. കഴിഞ്ഞ ഏപ്രില്‍ 28 നായിരുന്നു നടിയുടെ വിവാഹം നടന്നത്. സമ്പത്ത് ആണ് മൈഥിലിയുടെ ഭർത്താവ്. സമ്പത്ത് ഒരു ആര്ക്കിടെക്റ്ററാണ്. ഗുരുവായൂരിൽ വച്ചായിരുന്നു ഇരുവരും ഒന്നിച്ചത്. താരത്തിന്റെ വിവാഹ ചിത്രങ്ങളും വീഡിയോകളും ആരാധകർ ഏറ്റെടുത്തു. വിവാഹ ചിത്രങ്ങൾക്ക് ആശംസകളോടൊപ്പം മൈഥിലിക്ക് വിമർശനങ്ങളും പരിഹാസങ്ങളും നേരിടേണ്ടി വന്നിരുന്നു. മൈഥിലിയുടെ രൂപ മാറ്റം കണ്ടായിരുന്നു പലരും പരിഹസിച്ചത്. മെലിഞ്ഞ് രൂപമാറ്റം വന്ന തന്റെ മുഖത്തെ കുറിച്ചായിരുന്നു ആളുകൾ പറഞ്ഞത്. ഈ തിരുവോണ ദിനത്തിലായിരുന്നു ഭർത്താവിനോടൊപ്പം നിറവയറുമായി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്.
താൻ ഒരു അമ്മയാകാൻ പോകുകയാണെന്നു താരം സന്തോഷത്തോടെ ആരാധകരെ അറിയിച്ചിരിക്കുകയാണ്. ഓണാശംസകള്‍, ഞാന്‍ മാതൃത്വത്തിലേക്ക് പ്രവേശിച്ച സന്തോഷം എല്ലാവരെയും അറിയിക്കുന്നു എന്നായിരുന്നു താരം ചിത്രങ്ങളോടൊപ്പം കുറിച്ചത്. നിരവധി പേരാണ് ആശംസകളുമായി എത്തിയത്.സിനിമ ലോകത്തിൽ നിന്നും അഹാന കൃഷ്ണ, ശ്വേത മേനോൻ, അപ്പു നായർ തുടങ്ങി നിരവധി പേർ താരത്തിനു ആശംസകളുമായി എത്തി. തിരുവോണ ദിനത്തിൽ താരത്തിന്റെ ജീവിതത്തിലെ ഒരു ഇരട്ടി സന്തോഷമാണ് ഇതെന്നാണ് ആരാധകർ പറയുന്നത്. ഇപ്പോഴിതാ തന്റെ ഗർഭകാല വിശേഷങ്ങൾ താരം പങ്കുവെച്ചിരിക്കുന്നു. ശാരീരികമായും മാനസികമായും ഒരുപാട് മാറ്റങ്ങൾ വന്ന സമയമാണിത്. ഗർഭിണിയായതിനു ശേഷം എനിക്ക് പലതും കഴിക്കാൻ തോന്നാറുണ്ട്. മരത്തിന്റെ മുകളിൽ സമ്പത്തിനെ കയറ്റി ചെറിപ്പഴം പറിപ്പിച്ച് കഴിച്ചിട്ടുണ്ട് ഞാൻ.
ഗർഭിണിയായശേഷം സമ്പത്ത് എന്നെ നന്നായി ശ്രദ്ധിക്കാറുണ്ട്. അഞ്ച് മാസം ഗർഭിണിയാണ് ഞാൻ. ഇതൊരു ഗോൾഡൺ പിരീയഡ് എന്ന് വേണം പറയാൻ. ഞങ്ങളുടെ കുഞ്ഞ് അപ്രതീക്ഷിതമായി വരുന്ന അതിഥിയാണ്. കുഞ്ഞിന് വേണ്ടി തീരെ പ്രിപ്പയേർഡ് ആയിരുന്നില്ല. സമ്പത്തിന് എങ്ങനെയെങ്കിലും കുഞ്ഞിനെ വേഗം കിട്ടിയാൽ മതിയെന്നായി. കുഞ്ഞ് വന്നിട്ട് വേണം യാത്രകൾ ചെയ്യാൻ. ഗർഭിണിയായതു കൊണ്ട് ആരും ഉപദേശിക്കാറില്ല. സമ്പത്തിന്റെ വീട്ടുകാരും എന്നെ നല്ല കെയറിങ്ങാണ്.കൊടൈക്കനാലിൽ വെച്ച് ഞങ്ങൾ ആദ്യം കണ്ടുമുട്ടിയതിന് ശേഷം ഞങ്ങൾ നല്ല സുഹൃത്തുക്കളായി മാറി. പിന്നീട് പ്രണയമായി. സമ്പത്താണ് ആദ്യം പ്രൊപ്പോസ് ചെയ്തത്. വിവാഹ ശേഷം ഞാൻ വളരെ സന്തോഷവതിയാണ്. അഭിനയിക്കുന്നതിൽ സമ്പത്തിന്റെ നല്ല പിന്തുണയുണ്ട്. അഭിനയത്തിലേക്ക് കടക്കാൻ നോക്കുമ്പോഴാണ് സമ്പത്ത് ഇങ്ങനെയൊരു പണി എനിക്ക് തന്നത്.- മൈഥിലി പറഞ്ഞു.
0 Comments