നടി താരകല്യാണിന് അടിയന്തര ഓപ്പറേഷന് ; ശസ്ത്രക്രിയക്ക് തൊട്ടുമുൻപായി കൊച്ചു മകളെ കൊഞ്ചിച്ച് താരം , പ്രാർത്ഥനയോടെ മകളും ആരാധകരും


 മലയാളികളുടെ ഇഷ്ട താരമാണ് താര കല്യാൺ. സീരിയലുകളിലും സിനിമകളിലും നിറഞ്ഞു നിൽക്കുന്ന താരമാണ് താര കല്യാൺ. ഏറെ ആരാധകരെ സമ്പാദിച്ചു കൂട്ടിയ താര കുടുംബമാണ് താര കല്യാണിയുടേത്. 

 അഭിനേത്രി, നര്‍ത്തകി എന്ന നിലയിലാണ് താര കല്യാൺ അറിയപ്പെടുന്നത്. മകൾ സൗഭാഗ്യയോടൊപ്പം താരം സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്. സൗഭാഗ്യയുടെ കൂടെ റീൽ വീഡിയോകളിലും യൂട്യൂബ് ചാനലിലും താരം എത്താറുണ്ട്. മകൾ ഗർഭിണിയാണെന്നു അറിഞ്ഞത് മുതൽ താരത്തിന്റെ കുടുംബത്തിൽ വലിയ ആഘോഷമായിരുന്നു. മകളയുടെ വിവാഹവും വളക്കാപ്പ് ചടങ്ങും കുഞ്ഞ് ജനിച്ചതു മുതലുള്ള വിശേഷങ്ങൾ എല്ലാം താര കല്യാൺ ആരാധകരുമായി പങ്കുവെച്ചു.




ആദ്യം മകൾ സൗഭാഗ്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് താരം പ്രത്യക്ഷപ്പെടാറുള്ളത്. ഈയടുത്തിടെയായി താര കല്യാൺ സ്വന്തമായൊരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നു. മകൾ സൗഭാഗ്യയുടെ കൂടെയും തന്റെ അമ്മയുടെ കൂടെയും ഓണാം ആഘോഷിച്ച വിശേഷങ്ങൾ താരം അതിലൂടെ പങ്കു വെച്ചു. അതിനോടൊപ്പം തന്റെ ഒറ്റയ്ക്കുള്ള ജീവിതവും ഒരു ദിവസത്തിൽ തന്റെ കാര്യങ്ങൾ എങ്ങനെയാണ് നടന്നു പോകുന്നതെന്ന് താര കല്യാൺ വീഡിയോയിൽ കാണിച്ചു. ഒറ്റയ്ക്കുളള ജീവിതം തനിക്ക് പേടിയാണ്. ചെറുപ്പം മുതലേ ആ പേടി ഉണ്ടായിരുന്നു. അത് സംഭവിച്ചിരിക്കുകയാണ് ഇപ്പോൾ.




പുലർച്ചെ 4:30നാണ് താൻ എഴുന്നേൽക്കാറുള്ളത്. എഴുന്നേറ്റ് കുളിച്ച് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ പോയി തൊഴാറുണ്ട്. എല്ലാ ദിവസവും രാവിലെ അമ്മയെയും മകളെയും വിളിക്കും. രണ്ടുപേരുമായും താരം ഫോണിൽ സംസാരിക്കുന്നത് വീഡിയോയിൽ കാണാം. തനിക്ക് സ്ഥിരമായി പാൽ കൊണ്ടുവരുന്ന പാൽക്കാരനെയും വീഡിയോയിൽ കാണിച്ചു. താരത്തിന്റെ ശബ്‌ദം അടഞ്ഞിരിക്കുന്നത് പോലെയാണ് വീഡിയോയിൽ കേൾക്കുന്നത്. തന്റെ തൊണ്ടയ്ക്ക് സുഖമില്ല. അതുകൊണ്ട് ഒരു മേജർ സർജറി ആവശ്യമുണ്ടെന്ന് താരം പറയുന്നു. അതിനു ശേഷം ഈ ദിനചര്യകൾ ഒക്കെ മാറുമെന്നും താരം വ്യക്തമാക്കി.




ഇപ്പോഴിതാ തന്റെ കൊച്ചു മകളെ എടുത്ത് ചിരിക്കുന്ന താര കല്യാണിയുടെ ചിത്രമാണ് വൈറൽ ആയിരിക്കുന്നത്. ഈ ചിത്രം കണ്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്. താരം ഓപ്പറേഷൻ തിയേറ്ററിൽ പോകുമ്പോൾ എടുത്ത ചിത്രമാണിത്. നീല വസ്ത്രമണിഞ്ഞു ഓപ്പറേഷന് കടക്കുന്നതിനു മുൻപ് തന്റെ കൊച്ചുമകളെ കൊഞ്ചിക്കുന്ന ചിത്രമാണ് വൈറൽ ആയിരിക്കുന്നത്. എനിക്ക് വലിയ കുടുംബമാണ് ഉള്ളത്. ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത ആളുകൾ എന്നെയും എന്റെ കുടുംബത്തെയും സ്നേഹിക്കുന്നു. എന്റെ അമ്മക്ക് വേണ്ടി പ്രാർത്ഥിക്കണം. നിങ്ങൾ പ്രാർത്ഥിക്കും എന്ന്നി ഉറപ്പാണ്. നിങ്ങളുടെ പ്രാർത്ഥനയുടെ ശക്തി ഞങ്ങൾക്ക് തുണയാവട്ടെ എന്ന ക്യാപ്ഷനും ചിത്രത്തോടൊപ്പം ശ്രദ്ധേയമായി. താരത്തിന്റെ മകൾ സൗഭാഗ്യ ആണ് ഈ ചിത്രവും ക്യാപ്ഷനും സമൂഹ മാധ്യമങ്ങളിൽ ഇട്ടത്. ഇതോടെ താര കല്യാണി പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെ എന്ന പ്രാർത്ഥനയിലാണ് ആരാധകർ.



Post a Comment

0 Comments