സന്തോഷ വാർത്തയുമായി മൗനരാഗത്തിലെ കല്യാണിയും കിരണും, സന്തോഷമറിയിച്ച് ആരാധകരും


 ടെലിവിഷൻ മിനിസ്ക്രീൻ കുടുംബ പ്രേക്ഷകരുടെ ഇഷ്ട സീരിയലുകളിൽ ഒന്നാണ് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന മൗനരാഗം പരമ്പര. 

ഏഷ്യാനെറ്റിലെ മറ്റു സീരിയലുകളെപ്പോലെ തന്നെ മൗനരാഗത്തിനും ആരാധകർ ഏറെയാണ്. സീരിയലിൽ നായികയായും നായകനായും അന്യഭാഷാ നാടിനടന്മാരാണ് വേഷമിടുന്നത്. എന്നിരുന്നാൽ പോലും മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് ഇരുവരും. സീരിയലിൽ നായിക സംസാര ശേഷി ഇല്ലാത്ത കല്യാണി എന്ന കഥാപാത്രമായി തമിഴ് നടി ഐശ്വര്യ റാംസെ ആണ് എത്തുന്നത്.



അത് പോലെ സീരിയലിൽ കല്യാണിയുടെ നായകനായി കിരണ്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് നടനായ നലീഫ് ആണ്. കല്യാണിയും കിരണും തമ്മിലുള്ള പ്രണയവും അവരെ തകർക്കാൻ എത്തുന്ന ശത്രുക്കളും തുടങ്ങിയതാണ് സീരിയലിൽ കാണിക്കുന്നത്. കല്യാണിയും കിരണും തമ്മിലുള്ള തമ്മിലുള്ള പ്രണയ കഥയിൽ മുന്നോട്ടുപോകുന്ന ഈ സീരിയല്‍ വളരെയധികം ജനപ്രീതിയാണ് സീരിയൽ തുടങ്ങി ചുരുങ്ങിയ സമയത്തിനുള്ളിൽ താനെ നേടിയിരിക്കുന്നത്. മൗനരാഗം എന്ന തെലുങ്കു സീരിയലിന്റെ മലയാള റീമേക്കാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഈ സീരിയൽ.



പ്രദീപ് പണിക്കര്‍ ആണ് സീരിയലിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ആദ്യം പ്രണയവുമായി മുന്നോട്ട് പോയ ഇരുവരും ഇപ്പോള്‍ ഒരുമിച്ച് ജീവിക്കാനുളള പോരാട്ടത്തിനൊടുവിൽ വിവാഹിതരായിരിക്കുകയാണ്. കിരണിന്റെ വീട്ടുകാർക്ക് ആർക്കും തന്നെ കല്ല്യാണിയെ ഇഷ്ടമില്ലാത്തത് കൊണ്ട് തന്നെ ആ പ്രശ്‌നങ്ങളിലൂടെയാണ് ഇപ്പോള്‍ സീരിയൽ പോയിക്കൊണ്ടിരിക്കുന്നത്. ബാലാജി ശര്‍മ, ഫിറോഷ്, ആവണി നായര്‍, പ്രതീക്ഷ ജി പ്രദീപ് തുടങ്ങി അനേകം താരങ്ങള്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി സീരിയലിൽ എത്തിയിട്ടുണ്ട്.



എന്നാൽ വിവാഹ ശേഷം ഹണിമൂണ്‍ പോവാനിരുന്ന കല്യാണിക്കും കിരണിനും പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ് ശത്രുക്കളിൽ നിന്നും കിട്ടിയത്. എന്നാൽ ഇപ്പോൾ കഥ കഥ മറ്റൊരു സന്തോഷഭരിതമായ മുഹൂര്‍ത്തത്തിലേക്ക് ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്. ഇരുവരുടെയും മുടങ്ങിപ്പോയ ഹണിമൂണ്‍ വീണ്ടും യാഥാർഥ്യമാകുന്നതാണ് ഇപ്പോൾ പ്രൊമോയിൽ കാണിക്കുന്നത്. ഹണിമൂണിനിടയിലെ ഇരുവരുടെയും സന്തോഷവും പ്രണയവും കാണുവാന്‍ ആരാധകർ ഏറെ നാളായി കാത്തിരിക്കുകയാണ്. എന്നാൽ ഓണ്‍ സ്‌ക്രീന്‍ നായകനും നായികയും ഇരുവരുടെയും യഥാര്‍ത്ഥ ജീവിതത്തിലും ഒന്നിക്കണമെന്നാണ് പ്രേക്ഷകരുടെ ഇപ്പോഴത്തെ ആവിശ്യം. സീരിയലിൽ ഇരുവരുടെയും കെമിസ്ട്രിയാണ് ഇരുവരെയും ജീവിതത്തിലും ഒന്നിപ്പിക്കാൻ പറയാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുന്നത്.

Post a Comment

0 Comments