അമൃതയുടെ ജീവിതതിൽ ഗോപിയേട്ടൻ വന്നതിന് ശേഷമുള്ള മകൾ പാപ്പുവിന്റെ ആദ്യ പിറന്നാൾ; ഗോപി സുന്ദർ നൽകിയ വിലപിടിപ്പുള്ള സമ്മാനം കണ്ട് തുള്ളി ചാടി പാപ്പു



 അമൃത സുരേഷും ഗോപിസുന്ദറും അപ്രതീക്ഷിതമായി ഒരുമിച്ച താര ജോഡികളാണ്. ഇരുവരും ഒന്നിച്ചതോടു കൂടി ഇവരെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തി. 

ബാലയുമായുള്ള അമൃതയുടെ ദാമ്പത്യ ജീവിതത്തിന് അധിക നാൾ ആയൂസ് ഉണ്ടായിരുന്നില്ല. ഇരുവർക്കും ഒരു പെൺകുഞ്ഞു ജനിച്ചതിനു ശേഷം അധിക നാൾ ആ ബന്ധം മുന്നോട്ടു പോയില്ല. ബാല രണ്ടാം വിവാഹം കഴിച്ചതോടു കൂടിയാണ് അമൃതയും ഗോപിസുന്ദറും ഒന്നിക്കുന്നത്. അമൃതയെ ഗോപിസുന്ദർ ചേർത്തു പിടിച്ചുള്ള ചിത്രം പങ്കുവെച്ചാണ് ഇരുവരും ഒരുമിച്ച വാർത്ത പങ്കുവെച്ചത്.




മകളെ കുറിച്ചു പറയുമ്പോൾ അമൃതയ്ക്ക് വാക്കുകൾ നിർത്താൻ കഴിയില്ല. പാപ്പു എന്ന് വിളിക്കുന്ന അവന്തികയോട് അത്രക്കും സ്നേഹവും അടുപ്പവും ആണ് അമൃതയ്ക്ക്. അമൃത തന്റെ ജീവിതത്തിലെ എല്ലാ വിശേഷങ്ങളും ആരാധകരുമായി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. മകളുടെ ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം പങ്കുവെക്കുന്നു. മകളുടെ കൂടെ ഒരുമിച്ചുള്ള ചിത്രങ്ങളും മകളുടെ കുസൃതികളും എല്ലാം പങ്കുവെക്കാറുണ്ട്. പാപ്പു ഒരു കൊച്ചു സെലിബ്രിറ്റി ആയി മാറിയിരിക്കുകയാണ് ഇപ്പോൾ. അമൃതയെ പോലെ തന്നെ ആരാധകർക്ക് ഏറെ പരിചയമുള്ള ഒരു സെലിബ്രിറ്റിയാണ് ഇപ്പോൾ അവന്തിക.




അമൃതയ്ക്ക് ഗോപിസുന്ദറോടുള്ള ഇഷ്ടം മകളോട് തുറന്നു പറഞ്ഞിരുന്നു എന്ന് അമൃത ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ പാപ്പുവിന്റെ ജീവിതത്തിലെ ഒരു പ്രധാന വിശേഷമാണ് നടന്നത്. പാപ്പുവിന്റെ പിറന്നാൾ ആയിരുന്നു. പിറന്നാൾ ദിനത്തിൽ അമൃതയുടെ അനിയത്തി അഭിരാമിയും അമ്മയും പാപ്പുവിന് സർപ്രൈസ് നൽകിയിരിക്കുകയാണ്. പിറന്നാൾ ദിനത്തിന്റെ തലേദിവസം തന്നെ ഒരു കടയിൽ കയറി സൈക്കിൾ വാങ്ങുന്ന അമ്മയെയും അഭിരാമിയെയും ആണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. പാപ്പുവിന് സർപ്രൈസ് ആയി അമ്മ എന്താണ് വാങ്ങുന്നതെന്നു കാണിച്ചു തരാം എന്ന് പറഞ്ഞാണ് വീഡിയോ തുടങ്ങുന്നത്. പാപ്പുവിന്റെ അടുത്ത് എത്തിയപ്പോൾ ഇരുവരും ഹാപ്പി ബർത്ഡേ പറയുകയും പാപ്പുവിനെ കെട്ടിപിടിക്കുകയും ചെയ്യുന്നു.




അമൃതയും വന്നതോടുകൂടി സർപ്രൈസ് പൊളിക്കുകയായിരുന്നു. സൈക്കിൾ കണ്ടപ്പോൾ സന്തോഷത്തോടെ പാപ്പു ഓടി ചാടി നടക്കുന്നതും സൈക്കിൾ ഓടിക്കുന്നതും വീഡിയോയിൽ കാണാം. പാപ്പുവിന്റെ അടുത്ത് ആ സമയം ഗോപി സുന്ദർ ഉണ്ടായിരുന്നില്ല. എന്നാൽ ഗോപി സുന്ദർ പാപ്പുവിന് വേണ്ടി ഒരു സ്പെഷ്യൽ സമ്മാനം കരുതിയിട്ടുണ്ട് എന്നാണ് പാപ്പുവിനോട് അമൃത പറയുന്നത്.തന്റെ മകളുടെ സന്തോഷമാണ് തനിക്ക് ഏറ്റവും വലുത് എന്ന് അമൃത പറയാറുണ്ട്. പാപ്പുവിന്റെ പിറന്നാളിന് ഇനിയും സർപ്രൈസുകൾ ഉണ്ടെന്നും വീഡിയോയിൽ പറയുന്നു.പാപ്പുവിന് ഏറ്റവും നല്ലൊരു ദിവസമാണ് ഗോപി സുന്ദറും അമൃതയും സമ്മാനിച്ചത്. പാപ്പുവിനു സർപ്രൈസായി ഒരു വലിയ ബർത്ഡേ പാർട്ടി തന്നെ ഒരുക്കി. ഫ്ലാറ്റിലുള്ള പാപ്പുവിന്റെ കൂട്ടുക്കാരെയെല്ലാം ബർത്ഡേയ്ക്ക് ക്ഷണിച്ചു.




അവരുടെ മാതാപിതാക്കളും ബർത്ഡേയ്ക്ക് പങ്കെടുത്തു. നിരവധി സമ്മാനങ്ങളാണ് പാപ്പുവിനു കിട്ടിയത്. പിറന്നാൾ കേക്കിൽ ഹാപ്പി ബർത്ഡേ അവർ ലിറ്റിൽ പാപ്പു എന്നാണ് എഴുതിയിരിക്കുന്നത്. കേക്ക് മുറിക്കുന്ന സമയം എല്ലാവരും ഒത്തുകൂടി. പിങ്ക് നിറത്തിലുള്ള ഉടുപ്പും തൊപ്പിയും അണിഞ്ഞാണ് പാപ്പു കേക്ക് കട്ട്‌ ചെയ്യുന്നത്. കൂടെ അതേ പിങ്ക് നിറത്തിലുള്ള വസ്ത്രമണിഞ്ഞ് അമൃതയും ഗോപി സുന്ദറും അഭിരാമിയും ഉണ്ടായിരുന്നു. സന്തോഷം കൊണ്ട് പാപ്പു തുള്ളി ചാടുകയായിരുന്നു. വൻ ആഘോഷം തന്നെയായിരുന്നു ഗോപി സുന്ദറോടൊപ്പമുള്ള പാപ്പുവിന്റെ ആദ്യത്തെ പിറന്നാളിന്.മകൾ പിറന്നാൾ കേക്ക് കട്ട്‌ ചെയ്യുന്ന ചിത്രങ്ങൾ അമൃത ഇൻസ്റ്റഗ്രാമിൽ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. മകളോടൊപ്പം പിറന്നാൾ ആഘോഷിച്ചു നിൽക്കുന്ന ഗോപി സുന്ദറെയും അമൃതയെയും അഭിരാമിയെയും ചിത്രങ്ങളിൽ കാണാം. പാപ്പുക്കുട്ടന് ഞങ്ങളുടെ പിറന്നാൾ പൊന്നുമ്മ എന്നാണ് ചിത്രത്തിന് അമൃത ക്യാപ്ഷൻ കൊടുത്തത്. നിരവധി പേർ പാപ്പുവിന് ആശംസകളുമായി എത്തി.



Post a Comment

0 Comments