ദിലീപ് ഇടപെട്ട് ഞാൻ എഴുതിയ ഗാനം ഒഴുവാക്കി; ഇപ്പോൾ അനുഭവിക്കുന്നത് കണ്ടില്ലേ; കൈതപ്രം ദാമോദരൻ നമ്പൂതിരി നേരിട്ട മോശം അനുഭവങ്ങൾ..!!


 സംഗീത രചയിതാവ് എന്ന നിലയിൽ കരിയർ തുടങ്ങിയ വ്യക്തിയാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. മലയാള ചലച്ചിത്ര മേഖലക്ക് നിരവധി ഗാനങ്ങൾ നൽകിയ കൈതപ്രം ഗായകൻ ആയും സംഗീത സംവിധായകൻ ആയും നടൻ ആയും എല്ലാം മലയാള സിനിമയിൽ ശോഭിച്ചിട്ടുണ്ട്.

1985 ൽ ഫാസിൽ സംവിധാനം ചെയ്ത എന്നെന്നും കണ്ണേട്ടന് എന്ന ചിത്രത്തിൽ ഗാനങ്ങൾ എഴുതികൊണ്ടായിരുന്നു കൈതപ്രം സിനിമ മേഖലയിലേക്ക് ചുവടു വെക്കുന്നത്. അവിടെന്ന് ഇങ്ങോട്ട് മുന്നൂറ്റിഅമ്പതിൽ അധികം ചിത്രങ്ങൾക്കായി കൈതപ്രം ദാമോദരൻ നമ്പൂതിരി ഗാനങ്ങൾ എഴുതിയിട്ടുണ്ട്.




ഇപ്പോൾ 72 വയസ്സ് പിന്നിടുന്ന താരം മലയാളത്തിലെ സിനിമ താരങ്ങളിൽ പ്രമുഖനായ ദിലീപിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആണ് ശ്രദ്ധ നേടുന്നത്. ദിലീപ് ചിത്രത്തിൽ ഗാനങ്ങൾ എഴുതാൻ ചെന്ന തന്നെ ദിലീപ് പുറത്താക്കി എന്നും ജാതീയമായ രീതിയിൽ അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിച്ചു എന്നുമാണ് കൈതപ്രം പറയുന്നത്.


തിളക്കം എന്ന ദിലീപ് ചിത്രത്തിന് വേണ്ടി ഒരു ഗാനം എഴുതിയ ശേഷം മറ്റൊരു ഗാനം എഴുതുന്നതിലേക്ക് കടക്കുമ്പോൾ ആയിരുന്നു ദിലീപ് തന്നെ ഒഴുവാക്കാൻ പറയുന്നത്. അത് വേറൊരു നമ്പൂതിരി എഴുതട്ടെ എന്നും തന്റെ എഴുത്ത് പോരാ എന്നുള്ള അഭിപ്രായം ആയിരുന്നു അയാൾക്ക് ഉണ്ടായിരുന്നത്. ദിലീപിന്റെ ഗുരുത്വക്കേടാണ് അത്.


അത് മാറട്ടെ എന്നാണ് എനിക്ക് പ്രാർത്ഥിക്കാൻ ഉള്ളത്. ദിലീപിന്റെ തുടക്കകാലം മുതൽ അയാളുടെ നിരവധി ചിത്രങ്ങൾക്ക് ഞാൻ പാട്ടുകൾ എഴുതിയിട്ടുണ്ട്. എന്നാൽ അതെല്ലാം മറന്നുകൊണ്ടായിരുന്നു അയാൾ തന്നെ മാറ്റിയത്. അതിൽ തനിക്ക് കുഴപ്പങ്ങൾ ഒന്നുമില്ല. ഒരാളുടെ ജീവിത അനുഭവങ്ങൾ ആണ് അയാളുടെ എഴുത്ത്. അത് തള്ളിപ്പറഞ്ഞാൽ വലിയ പാപം ഉണ്ടാവുമെന്നും കൈതപ്രം പറയുന്നു. 2003 ൽ ജയരാജ് സംവിധാനം ചെയ്തു ഭാവന, കാവ്യാ മാധവൻ, ദിലീപ് എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ സംഗീത സംവിധാനം ചെയ്തത് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സഹോദരൻ കൈതപ്രം വിശ്വനാഥൻ ആയിരുന്നു.

Post a Comment

0 Comments