സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ 1999ൽ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിലൂടെ ജയറാമിന്റെ നായികയായി മലയാള സിനിമയിലേത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് ചുരിങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയ നടിയായി മാറിയിരുന്ന താരമാണ് സംയുക്ത വർമ്മ.
തൃശ്ശൂർ കേരളവർമ കോളജിൽ പഠിക്കുമ്പോാഴാണ് സത്യൻ അന്തിക്കാടിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ചിത്രത്തിൽ സംയുക്തയ്ക്ക് നായികയായി അവസരം ലഭിച്ചത്.പിന്നീട് വാഴുന്നോർ, ചന്ദ്രനുദിക്കുന്ന ദിക്കിൽ, അങ്ങനെ ഒരു അവധിക്കാലത്ത്, സ്വയംവരപന്തൽ, തെങ്കാശിപ്പട്ടണം, നാടൻപെണ്ണും നാട്ടുപ്രമാണിയും, മഴ, മധുരനൊമ്പരക്കാറ്റ്, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, സായ്വർ തിരുമേനി, മേഘസന്ദേശം, നരേന്ദ്രൻ മകൻ ജയകാന്തൻ വക, നരിമാൻ, വൺമാൻ ഷോ, കുബേരൻ, മേഘമൽഹാർ തുടങ്ങി പതിനെട്ടോളം ചിത്രങ്ങളിൽ സംയുക്ത നായികയായി വേഷമിട്ടു.
അതേ സമയം വെറും നാല് വർഷം മാത്രമാണ് സംയുക്ത വർമ്മ സിനിമയിൽ അഭിനയിച്ചത്. ആ നാല് വർഷത്തിനുളളിൽ പതിനെട്ടോളം സിനിമകൾ ചെയ്ത സംയുക്താ വർമ്മ മികച്ച നടിക്കുള്ള 2 സംസ്ഥാന അവാർഡുകളും തുടർച്ചയായി നേടിയെടുത്തു.
1999 ൽ വീണ്ടും ചില വീട്ടുകാര്യങ്ങൾ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരം സംയുക്ത സ്വന്തമാക്കിയിരുന്നു. തൊട്ടടുത്ത വർഷം മധുരനൊമ്പരക്കാറ്റ്, മഴ തുടങ്ങിയ ചിത്രങ്ങളായിരുന്നു സംയുക്തയെ രണ്ടാമത്തെ സംസ്ഥാന പുരസ്‌കാരത്തിന് അർഹയാക്കിയത്.
നടൻ ബിജു മേനോനും ആയുള്ള വിവാഹത്തിന് ശേഷമാണ് സംയുക്ത അഭിനയ രംഗം വിട്ടത്. ഇപ്പോൾ പതിനേഴ് വർഷങ്ങൾക്ക് ശേഷം ഒരു അഭിമുഖം നൽകി രംഗത്ത് എത്തിയിരിക്കുകയാണ് സംയുക്ത വർമ്മ. ബിഹൈൻവുഡ്സിന് നൽകിയ അഭിമുഖത്തിൽ ആണ് സംയുക്ത വർമ്മ തന്റെ വിശഷങ്ങൾ പങ്കുവെച്ചത്.
2009ൽ പുറത്തുവന്ന മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ഹരിഹരൻ എംടി ടീമിന്റെ ചരിത്ര സിനിമയായ പഴശ്ശിരാജയിൽ കനിഹ അവതരിപ്പിച്ച നായികാ വേഷം ചെയ്യേണ്ടിയിരുന്നത് താനായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് സംയുക്ത വർമ്മ. പക്ഷെ ആ റോൾ ഉപേക്ഷിക്കാനുള്ള കാരണവും തുറന്നു പറഞ്ഞു.
ഈ അടുത്ത് രണ്ട് മൂന്ന് നല്ല കഥകളൊക്കെ ഞാൻ കേട്ടു. പക്ഷേ ആ സമയത്ത് ചിലപ്പോൾ ഏന്തെങ്കിലും ക്ലാസോ വർക് ഷോപ്പുകളോ വരും പിന്നെ അതിലേക്കാകും ശ്രദ്ധ. പഴശ്ശിരാജയിൽ കനിഹയുടെ റോൾ അഭിനയിക്കാൻ എന്നെ അണിയറ പ്രവർത്തകർ സമീപിച്ചിരുന്നു.
അന്ന് മകൻ വളരെ ചെറുതായിരുന്നു ആ സമയത്ത് ഞാൻ എന്റെ മദർഹുഡ് ആസ്വദിക്കുകയായിരുന്നു. അന്നങ്ങനെ അഭിനയിക്കാൻ ഒന്നും തോന്നിയില്ല അതുകൊണ്ടാണ് ആ റോൾ ചെയ്യാതെ ഇരുന്നത് എന്ന് സംയുക്ത പറയുന്നു. സിനിമയിൽ അഭിനയിക്കാത്തതിൽ സങ്കടം തോന്നിയിട്ടില്ല. കുടുംബ ജീവിതം എനിക്ക് ഇഷ്ടമാണ്. വിവാഹം കഴിഞ്ഞ് മകൻ പിറന്നപ്പോൾ മദർഹുഡ് നന്നായി ആസ്വദിക്കണമെന്ന് എനിക്കുണ്ടായിരുന്നു.
0 Comments