ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് നടി കാവ്യാ മാധവൻ. നിരവധി ആരാധകരുള്ള താരത്തിന്റെ ഓരോ വിശേഷങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടതാണ്.
എന്നാൽ ദിലീപുമായുള്ള വിവാഹത്തിന് ശേഷം താരത്തിന് നിരവധി വിമർശനങ്ങളാണ് നേരിടേണ്ടി വന്നത്. എന്നാൽ ഈ അടുത്ത് ഉണ്ണി മുകുന്ദൻ പങ്ക് വെച്ച കാവ്യയുടെ ചിത്രത്തിന് വന്ന കമന്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ദിലീപും മഞ്ജു വാര്യരും വേർപിരിയാൻ കാരണം കാവ്യ ആണെന്നാണ് പ്രേക്ഷകർ പറഞ്ഞിരുന്നത്. അതിനാൽ തന്നെയും ദിലീപും കാവ്യയും തമ്മിലുള്ള വിവാഹം കൂടുതൽ പേർക്കും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.
എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ മുൻപ് മഞ്ജുവിന്റെ പിറന്നാളിന് മഞ്ജുവിന്റെയും ദിലീപിന്റെയും മകൾ ആശംസയറിക്കാതിരുന്നത് മഞ്ജുവിന്റെ ആരാധകർക്ക് മീനാക്ഷിയോട് വിരോധം ഉണ്ടാക്കുകയും ചെയ്തിരുന്നു. കാവ്യയുടെ പിറന്നാളിന് സോഷ്യൽ മീഡിയയിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്ക് വെച്ച് ആശംസയറിച്ച മീനാക്ഷി എന്തുകൊണ്ട് സ്വന്തം അമ്മയുടെ പിറന്നാൾ ദിവസം ആശംസയറിയിച്ചില്ല എന്ന് പറഞ്ഞ് നിരവധി പേരായിരുന്നു രംഗത്തെത്തിയിരുന്നത്. നിരവധി സിനിമകിൽ നായിക നായകന്മാരായി ഒരുമിച്ചഭിനയിച്ച ഇരുവരും പ്രണയത്തിലാണെന്ന നിരവധി വാർത്തകൾ വിവാഹത്തിന് മുൻപ് പ്രചരിച്ചിരുന്നു.
എന്നാൽ പിന്നീട് സത്യം മനസ്സിലാക്കി മഞ്ജു തന്നെ ദിലീപിന്റെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. മീനാക്ഷി എന്തുകൊണ്ടാണ് സ്വന്തം അമ്മയെ ഇങ്ങനെയും അകറ്റി നിർത്തുന്നതെന്ന് ചോദിച്ച് നിരവധി പേരാണ് എത്തിയിരുന്നത്. എന്നാൽ ഇതിനൊന്നും തന്നെ വ്യക്തമായ മറുപടിയൊന്നും ദിലീപും മീനാക്ഷിയും നല്കിയിരുന്നില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ദിലീപും കാവ്യയും മീനാക്ഷിയും മഹാലക്ഷ്മിയും ഒരുമിച്ചുള്ള ചിത്രങ്ങളും അതിന് വരുന്ന മോശം കമന്റുകളുമാണ്.
കാവ്യയുടെ ആദ്യ വിവാഹത്തിൽ താരത്തിന് ജാതി വിവേചനത്തിന്റെ പേരിൽ ഭർതൃ വീട്ടിൽ നിന്നും പീഡനങ്ങൾ നേരിടേണ്ടി വന്നപ്പോൾ ആണ് ഇരുവരും വേര്പിരിഞ്ഞതെന്നാണ് കാവ്യ പറഞ്ഞിരുന്നത്. ഈ അടുത്തിടെ ഈ വാർത്ത പ്രചരിച്ചപ്പോൾ അതിന് വന്ന കമന്റുകൾ ജാതിയല്ല പ്രശ്നം ദിലീപ് ആയിരുന്നെന്നും, നിങ്ങളോട് ആർക്കും സഹതാപം തോന്നില്ലെന്നും എന്ന തരത്തിലുള്ള കമന്റുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇതിനിടയിൽ വീണ്ടും സിനിമയിലേക്കെത്തുമോയെന്നും മറ്റു ചിലർ ചോദിക്കുന്നുണ്ട്. എന്തൊക്കെയായാലും കാവ്യയോട് സ്നേഹം ഉണ്ടായിരുന്ന ഒരു കൂട്ടം ആരാധകരെ താരത്തിന് നഷ്ടപ്പെട്ടത് ദിലീപിനെ വിവാഹം കഴിച്ചതോടെയാണെന്നാണ് പ്രേക്ഷകർ പറഞ്ഞത്.
0 Comments