കഴിവ് ഉണ്ടായിട്ടും അതിനു അനുയോജ്യമായ വേഷങ്ങൾ ലഭിക്കാത്ത അംഗീകാരങ്ങൾ ലഭിക്കാത്ത അപ്രതീക്ഷിതമായി തഴയപ്പെട്ട നിരവധി നടിമാർ നമുക്ക് ചുറ്റും ഉണ്ട്. അത്തരത്തിൽ ഉള്ള ഒരു താരം ആണ് ഷംന കാസിം.
മലയാള സിനിമയില്‍ ഒത്തിരി ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് എന്ന് ഷംന കാസിം മുന്‍പും വെളിപ്പെടുത്തിയിരുന്നു. ഷംനയുടെ വിവാഹവുമായി ബന്ധപ്പെട്ട് നാളുകൾ ഏറെയായി അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിട്ട്.
താൻ ജനിച്ച ആശുപത്രിയെ കുറിച്ചും ചെറുപ്പത്തിൽ കിണറ്റിൽ വീഴാതെ രക്ഷപ്പെട്ട കഥകളുമൊക്കെ നടി പലതവണ മാധ്യമങ്ങളിലൂടെ തുറന്ന് പറഞ്ഞിട്ടുണ്ട്. ദിലീപ് ചിത്രത്തിൽ നായികയായി തീരുമാനിച്ച ശേഷം യാതൊരു കാരണവും പറയാതെ തന്നെ അവസാന നിമിഷം ആ വേഷത്തിൽ നിന്നും മാറ്റിയിട്ടുണ്ട് എന്ന് ഷംന ഒരിക്കൽ പറയുന്നു. ഗർഭിണിയാകുക അമ്മയാകുക എന്നൊക്കെയുള്ള അനുഗ്രഹ മുഹൂർത്തങ്ങൾ ആസ്വദിക്കാൻ ആഗ്രഹിക്കുന്നയാളാണ് താനെന്നു ഷംന പറയുന്നു.
ഒരു യാഥാസ്ഥിതിക കുടുംബത്തിൽ നിന്നും ഇവിടെ വരെ ഞാൻ എത്തി എന്ന് പറയുമ്പോൾ ശരിക്കും സ്ട്രഗിൾ ചെയ്തത് ഞാനല്ല മമ്മിയാണ്. ഞാൻ ഒരു അഭിനേതാവ് ആയി അറിയപ്പെടണം എന്ന് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് മമ്മിയാണ്.
ഡാൻസ് പഠിക്കുന്ന കാലം മുതൽ ഞാൻ അമ്പലത്തിലും പള്ളികളിലും ഡാൻസ് കളിക്കാൻ പോകുമായിരുന്നു. അന്നുമുതൽ തട്ടമിട്ടില്ല എന്നൊക്കെ പറഞ്ഞുള്ള അധിക്ഷേപങ്ങൾ ഏറെ കേട്ടിട്ടുണ്ട്.
സിനിമയിലേക്ക് വന്നപ്പോഴും പലരും പലതും പറഞ്ഞു. പക്ഷേ അവർക്കൊന്നും എന്റെ വിശ്വാസത്തെ കുറിച്ച് അറിയില്ല. കൃത്യമായി നിസ്‌കരിക്കുന്നയാളാണ് ഞാൻ. ഓർമ വെച്ച നാൾ മുതൽ എല്ലാ നോമ്പും എടുത്തിട്ടുണ്ട്.
നോമ്പ് കാലമായാൽ മറ്റൊരു ഷംനയാണ് ഞാൻ. ഫുൾ ടൈം സ്പിരിച്വൽ ലോകത്താണ്. ഇതൊന്നും അറിയാതെ വിമർശിക്കുന്നവരോട് എനിക്ക് മറുപടിയില്ല. എന്റെ മമ്മി ബാക്കി നാല് മക്കളെയും കണ്ണൂരിലുള്ള വലിയ ഹോസ്പിറ്റലിലാണ് പ്രസവിച്ചത്.
എന്നെ മാത്രം നാട്ടിലെ കമ്യൂണിറ്റി ഹെൽത് റൂമിൽ. ആശുപത്രി സൗകര്യം കുറവുള്ള നാട്ടിൻ പുറത്തൊക്കെ അന്ന് ഡെലിവറിക്കായി ഇങ്ങനെ ഒരു മുറിയുണ്ടായിരുന്നു. പൂച്ചയുടെ പ്രസവം കാണാൻ പോയ കഥയും ഷംന പറയുന്നുണ്ട്.
അന്ന് മൂന്നോ നാലോ വയസേയുള്ളു. വീടിന്റെ ടെറസിന്റെ മുകൾ വശത്തായി ഒരു പൂച്ച പ്രസവിച്ചു. ഇത്താത്തയാണ് വിവരം പറഞ്ഞത്. അടുത്ത് പോയി കാണണമെന്ന് ഒരാഗ്രഹം. ആരും കാണാതെ നേരെ ടെറസിന്റെ മുകളിലേക്ക്.
അവിടെ നിന്ന് പിന്നെയും കുറേ മുകളിലേക്ക് കയറണം. പിന്നെ എന്താ സംഭവിച്ചതെന്ന് ഒരു ഐഡിയയുമില്ല. ഞാൻ വായുവിലൂടെ താഴേക്ക് പതിക്കുകയാണ്. നേരെ വന്ന് വീണത് കിണറിന്റെ കെട്ടിന് മുകളിൽ.
ട്രോളുകളും മോശം കമെന്റുകളും നിരോധിക്കാൻ മുഖ്യമന്ത്രി നടപടിയെടുക്കണം; മാളവിക സി മേനോൻ; നേരത്തെ ഈ ആവശ്യവുമായി ഗായത്രി ആർ സുരേഷും രംഗത്ത് വന്നിരുന്നു..!!
ഇത്തിരി അങ്ങോട്ട് മാറിയിരുന്നെങ്കിൽ നേരെ കിണറ്റിൽ. ഇത്തിരി ഇങ്ങോട്ട് വീണിരുന്നേൽ മുറ്റത്തേ കല്ലിൽ. കണ്ണ് തുറക്കുമ്പോൾ ആശുപത്രിയിലാണ്. അന്ന് ഡോക്ടർമാർ പറഞ്ഞു. ഭാഗ്യം കൊണ്ട് മാത്രമാണ് ജീവൻ കിട്ടിയതെന്നും ഷംന വ്യക്താക്കുന്നു.
0 Comments