മീനാക്ഷിയെ ഹോസ്റ്റലിൽ നിന്നും ചാടിപ്പിച്ചു കറങ്ങാൻ കൊണ്ടുപോയി ; ഇതറിഞ്ഞ നടൻ ദിലീപ് ചെയ്‌തത്‌ വെളിപ്പെടുത്തലുമായി ജയറാമിൻറെ മകൾ മാളവിക


 മലയാള സിനിമയിലെ ജനപ്രിയ നായകനായ ജയറാമിന്റെയും നടി പാർവതിയുടെയും മകളാണ് മാളവിക. ചക്കി എന്ന് വിളിക്കുന്ന മാളവികയെ ആരാധകർക്ക് ഏറെ ഇഷ്ടമാണ്. 

സിനിമകളിൽ അഭിനയിച്ചില്ലെങ്കിലും ഈ താര പുത്രിയുടെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകാറുണ്ട്. സോഷ്യൽ മീഡിയകളിൽ വളരെ ആക്റ്റീവ് ആണ് മാളവിക. പുത്തൻ ചിത്രങ്ങളും വീഡിയോകളുമായി മാളവിക ജയറാം എത്താറുണ്ട്. നടിയായി രംഗ പ്രവേശം ചെയ്തില്ലെങ്കിലും മാളവിക ജയറാമിനെ എല്ലാവർക്കും സുപരിചിതമാണ്.മാളവിക സിനിമയിലേക്ക് വരുമെന്ന സൂചന ജയറാം നൽകിയിട്ടുണ്ട്. ചക്കി ചില പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചുവെങ്കിലും സിനിമയിലേക്ക് വരാൻ അത്ര മെന്റലി പ്രിപയേർഡ് അല്ല.




നിരവധി സിനിമകളിൽ അവസരങ്ങൾ ലഭിച്ചിരുന്നു.വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലും ജയം രവി നായകനാകുന്ന ചിത്രത്തിലേക്കും ചക്കിയെ വിളിച്ചിരുന്നു. എന്നാൽ മെന്റലി പ്രിപ്പെയേർഡ് അല്ല എന്നാണ് മാളവിക പറഞ്ഞത്. തിരക്കഥകൾ കേൾക്കുന്നുണ്ട് മാളവിക, അതുകൊണ്ട് തന്നെ ഈ താര കുടുംബത്തിൽ നിന്ന് മാളവികയും ഉടൻ തന്നെ സിനിമയിലേക്ക് വരുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.നടൻ ഉണ്ണി മുകുന്ദൻ മാളവികയുടെ അടുത്ത സുഹൃത്താണ്. മലയാളത്തിന്റെ ഉണ്ണി മുകുന്ദന്റെ കൂടെ അഭിനയിക്കാൻ മാളവികയ്ക്ക് ഇഷ്ടമാണെന്നു തുറന്നു പറഞ്ഞിരുന്നു. തന്റെ ഉയരത്തിനും തടിക്കും മാച്ച് ഉണ്ണി മുകുന്ദൻ ആണെന്നാണ് മാളവിക പറഞ്ഞത്. അതുപോലെ ദുൽഖർ സൽമാന്റെ കൂടെ ഒരു പ്രണയ കഥയിൽ അഭിനയിക്കാനും മാളവികയ്ക്ക് ഇഷ്ടമാണ്.




സിനിമ രംഗത്തു നിന്നും ഒരുപാട് സുഹൃത്ത് വലയങ്ങൾ ഈ താര പുത്രിക്കുണ്ട്. നല്ല സൗഹൃദങ്ങൾ മാളവികയ്ക്ക് ലഭിച്ചു.മലയാള സിനിമയിൽ അറിയപ്പെടുന്ന നടമാരുടെ മക്കളുമായി മാളവികയ്ക്ക് വളരെയേറെ ആത്മ ബന്ധമുണ്ട്. അവരുമായുള്ള കണ്ടുമുട്ടലും കറങ്ങാൻ പോകുന്നതുമെല്ലാം മാളവികയുടെ ജീവിതത്തിലെ സന്തോഷകരമായ അനുഭവങ്ങൾ ആണ്.ഇപ്പോഴിതാ ഈ സൗഹൃദങ്ങളുടെ രസകരമായ അനുഭവങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് മാളവിക. മാളവിക കാളിദാസിനെ കുറിച്ച് പറയുന്നതിങ്ങനെ…കാളിദാസ് തന്റെ സഹോദരൻ മാത്രമല്ല ബെസ്റ്റ് ഫ്രണ്ടും കൂടിയാണ്. ചെറുപ്പത്തിൽ ഞങ്ങൾ ഒരുപാട് പ്രാങ്ക് ചെയ്തിട്ടുണ്ട്.




എന്നാൽ അമ്മയെ പ്രാങ്ക് ചെയ്യാൻ പറ്റില്ല. അമ്മയെ പ്രാങ്ക് ചെയ്യാൻ ശ്രമിക്കുമ്പോഴെല്ലാം അമ്മ പിടിക്കും.ദിലീപിന്റെ മകൾ മീനാക്ഷിയെ കുറിച്ചായിരുന്നു പിന്നീട് മാളവിക പറഞ്ഞത്. മീനാക്ഷി എന്റെ ബേബി സിസ്റ്ററാണ്. പണ്ട് മുതലെ അവളെ അറിയാം. അവൾ വീട്ടിലൊക്കെ വരാറുണ്ടായിരുന്നു. അവൾ ചെന്നൈയിൽ എംബിബിഎസ് പഠിക്കാൻ പോയ സമയത്ത് രസകരമായ അനുഭവങ്ങൾ ഉണ്ടായി. ചെന്നൈയിൽ വന്ന ശേഷം ഞാൻ അവളെ കൊണ്ട് ഹോസ്റ്റലിൽ നിന്നും വരെ ചാടിപ്പിച്ചിട്ടുണ്ട്. ഞങ്ങൾ എന്നിട്ട് കറങ്ങാൻ പോകാറുണ്ട്. ഇത് ദിലീപ് അങ്കിൾ അറിഞ്ഞിട്ട് എന്നെ വിളിച്ച് വഴക്ക് പറഞ്ഞിട്ടുണ്ട്. അങ്ങനെ എത്ര എത്ര രസകരമായ കഥകളാണ് ഞങ്ങളുടെ ഇടയിൽ ഉണ്ടായിട്ടുള്ളത്. – മാളവിക പറഞ്ഞു.

Post a Comment

0 Comments