മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട താരദമ്പതിമാരാണ് സജിനും ഷഫ്‌നയും. സിനിമയിലും സീരിയലുകളിലുമെല്ലാം തിളങ്ങി നില്‍ക്കുന്ന ഷഫ്‌ന പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്.
1998 ൽ പുറത്തിറങ്ങിയ ചിന്താവിഷ്ടയായ ശ്യാമള എന്ന മലയാള ചിത്രത്തിലൂടെ ബാലനടിയായി അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചു.എന്നാല്‍ ഷഫ്‌നയുടെ ഭര്‍ത്താവാണ് സജിനെന്ന കാര്യം ഈ അടുത്ത കാലത്താണ് പുറത്ത് വരുന്നത്. മിശ്രവിവാഹമായിരുന്നു സജിന്റെയും ഷഫ്നയുടേയും. വിവാഹശേഷവും അഭിനയരംഗത്ത് സജീവമാണ് ഷഫ്ന. ഷഫ്നയുടെ കരിയറിന് പൂർണ പിന്തുണയുമായി സജിൻ കൂടെയുണ്ട്.
ഷഫ്‌ന വഴിയാണ് സീരിയലിലേക്കുള്ള സജിന്റെ കടന്നുവരവ്. നിലവില്‍ സ്വാന്തനം സീരിയലില്‍ നായകനായി തിളങ്ങി നില്‍ക്കുകയാണ് സജിന്‍.നീണ്ട പത്തു വര്ഷങ്ങള്ക്കു ശേഷം സജിൻ അഭിനയ രംഗത്തേക്ക് തിരികെ എത്തുന്നത് സാന്ത്വനത്തിലൂടെ ആയിരുന്നു.കഥപറയുമ്പോള്‍, ആഗതന്‍, പ്ലസ് ടു തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഷഫ്‌ന ശ്രദ്ധേയയായത്.പ്ലസ് ടു എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ചതിന് ശേഷമാണ് സജിനും ഷഫ്‌നയും പ്രണയിച്ച് വിവാഹിതരാവുന്നത്. സിനിമാ ലൊക്കേഷനില്‍ നിന്ന് തുടങ്ങിയ പ്രണയത്തെ കുറിച്ച് താരങ്ങള്‍ പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.ഭര്‍ത്താവ് അധികം റൊമാന്റികായി അഭിനയിക്കുന്നത് കാണാന്‍ ഇഷ്ടമല്ലെന്നാണ് ഷഫ്‌ന പറയുന്നത്. ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരദമ്പതിമാര്‍.
ഞങ്ങള്‍ രണ്ട് പേരിലും ഏറ്റവും പൊസസ്സീവും ഷഫ്‌നയാണ്. ഇക്കയ്ക്ക് അങ്ങനെ ഒരു പ്രശ്‌നവുമില്ലെന്നാണ് നടി പറയുന്നത്. സീരിയലില്‍ എന്നോട് ഓവറായിട്ടൊന്നും അഭിനയിക്കേണ്ടെന്നാണ് ഇവള്‍ പറഞ്ഞിരിക്കുന്നതെന്ന് സജിനും കൂട്ടിച്ചേര്‍ത്തു. മറുവശത്ത് നായികയായി ഗോപിക അഭിനയിക്കാന്‍ വന്നത് ഭാഗ്യമാണ്. അല്ലെങ്കില്‍ ഞാന്‍ ഇക്കാനെ കൊന്നേനെ എന്നും ഷഫ്‌ന പറഞ്ഞു.സിനിമയില്‍ അഭിനയിക്കുന്നതൊക്കെ കൊള്ളാം. പക്ഷേ ഭര്‍ത്താവ് ലിപ് ലോക് ഒന്നും ചെയ്യേണ്ടെന്നാണ് ഷഫ്‌നയുടെ നിലപാട്. ഞാനതിന് സമ്മതിക്കില്ലെന്ന് നടി പറയുമ്പോള്‍ എനിക്കത് ചെയ്യാന്‍ പ്രശ്‌നമില്ലെന്നാണ് സജിന്റെ അഭിപ്രായം. ഇപ്പോള്‍ അതൊന്നും പറയാന്‍ പറ്റില്ല. കഥാപാത്രം അത് ആവശ്യപ്പെടുകയാണെങ്കില്‍ ചെയ്‌തെന്ന് വരും.
0 Comments