സമൂഹത്തിൽ നായ്ക്കളുടെ ഉപദ്രവം കാരണം നിരവധി പേർക്കാണ് കടിയേറ്റ് ചികിത്സ നേടുന്നത്. ഈ സാഹചര്യത്തിൽ തെരുവ് നായ്ക്കളെ കൊല്ലാനുള്ള അനുമതി നേടാൻ ഒരുങ്ങുകയാണ്.
തെരുവ് നായ്ക്കളെ കൊ ല്ലുന്നതിനെതിരെ പ്രതികരിച്ച് നിരവധി പേർ രംഗത്ത് എത്തുന്നു. മൃഗസംരക്ഷണം നടപ്പിലാക്കാൻ ഉള്ള നിയമം കൊണ്ട് വരണം എന്നാണ് ആവശ്യം. ഇതിനെ അനുകൂലിച്ച് നിരവധി സെലിബ്രിറ്റികളും രംഗത്ത് എത്തി. ഇപ്പോഴിതാ ഒരു പഞ്ചായത്തില്‍ പത്തില്‍ കൂടുതല്‍ പേര്‍ക്ക് നായയുടെ കടിയേറ്റാല്‍ ആ മേഖലയെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിക്കുമെന്നും മൃഗസംരക്ഷണ വകുപ്പുമന്ത്രി ജെ. ചിഞ്ചുറാണി.
കുടുംബശ്രീ മുഖേനയുള്ള എ.ബി.സി. പദ്ധതി നിര്‍ത്തിവെച്ചതാണ് നിലവിലെ തെരുവുനായ പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി.എ.ബി.സി. വ്യാപകമായി നടപ്പാക്കാന്‍ കുറച്ചുദിവസം കൂടി വേണം.2021 ഡിസംബറില്‍ എ.ബി.സി. പദ്ധതി നിര്‍ത്തിവെക്കണം, അത് കുടുംബശ്രീയെ ഏല്‍പിക്കരുത് എന്ന ഒരു ഉത്തരവ് കോടതിയില്‍നിന്നുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ട അവസ്ഥയാണ് സംസ്ഥാനത്തുണ്ടായത്. സംസ്ഥാനത്ത് വ്യാപകമായ രീതിയില്‍ തെരുവുനായ വന്ധ്യംകരണം നടപ്പാക്കണമെങ്കില്‍ കുറച്ചുകൂടി സമയം വേണം -മന്ത്രി പറഞ്ഞു.
0 Comments