ഗർഭിണിക്ക് അസ്വസ്ഥതകളൊന്നുമില്ലേയെന്ന് ചോദ്യം; മഷൂറ മൂത്തമകളെ പോലെന്ന് സുഹാന; സോനുവിന്റെ വിശാല മനസെന്ന് മഷൂറയും; വീട്ടിലൊരു സന്തോഷം കൂടി! വിശേഷം പങ്കുവെച്ച് ബഷീർ ബഷി


 മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീർ ബഷി. 

രണ്ട് ഭാര്യമാർ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതൽ ബഷീർ ബഷി ശ്രദ്ധിക്കപ്പെടാൻ കാരണം.സോഷ്യൽ മീഡിയ വഴിയാണ് ബഷീർ ബഷിയേയും കുടുംബത്തേയും പ്രേക്ഷകർ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീർ ബഷിയെ ബിഗ് ബോസിൽ എത്തിയതോടെയാണ് പ്രേക്ഷകർ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണിൽ ആയിരുന്നു ബഷീർ ബഷി പങ്കെടുത്തത്. പറയാനുള്ളത് കൃത്യമായി പറഞ്ഞുകൊണ്ട് 85 ദിവസമാണ് ബഷീർ ബിഗ് ബോസിൽ നിന്നത്.




ബിഗ് ബോസിൽ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യൽ മീഡിയയിലും ബഷീറിന് ആരാധകർ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകൾ, പാചക പരീക്ഷണങ്ങൾ, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്. ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകൾ ആണുള്ളത്.


ALSO READ- ‘ഹൃദയം അവളാണെങ്കിൽ എങ്ങനെ മറക്കും’; ഇന്ദ്രജിത്തിന്റെ പഴയ പോസ്റ്റ് ‘കുത്തിപ്പൊക്കി’ സോഷ്യൽമീഡിയയിൽ


തനിക്ക് രണ്ട് ഭാര്യമാരാണുള്ളത് എന്ന് ആദ്യമായി ബഷീർ ബഷി വെളിപ്പെടുത്തിയത് എല്ലാവർക്കും വലിയ അമ്പരപ്പ് ഉണ്ടാക്കിയിരുന്നു. മഷൂറയും സുഹാനയുമാണ് ബഷീറിന്റെ ജീവിത പങ്കാളികൾ. ആദ്യ ഭാര്യ സുഹാനയോട് അനുവാദം വാങ്ങിക്കൊണ്ടാണ് ബഷീർ മഷൂറയെ കൂടി തന്റെ ജീവിതത്തിലേക്ക് കൂട്ടിയത്. രണ്ടു ഭാര്യമാരും ഒരുമിച്ച് വളരെ സന്തോഷത്തോടെയാണ് ബഷീറിന്റെ കൂടെ ജീവിക്കുന്നത്. മഷൂറ ഗർഭിണിയാണെന്ന സന്തോഷ വാർത്തയും കുടുംബത്തെ തേടിയെത്തിയിരിക്കുകയാണ്. പിന്നാലെ ഈ കുടുംബത്തിലെ മറ്റൊരു സന്തോഷമാണ് ഇപ്പോൾ വൈറലാതുന്നത്.ഓൾ ഇന്ത്യ ട്രിപ്പ് പ്ലാൻ ചെയ്തതിനെക്കുറിച്ചും പുതിയ വണ്ടി എടുക്കുന്നതിനെക്കുറിച്ചും പറഞ്ഞുള്ള വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.




ഭാര്യമാർക്കും മക്കൾക്കുമൊപ്പമായാണ് ബഷീർ ബഷി വിശേഷങ്ങൾ പങ്കുവെച്ചത്. മകൻ സൈഗുവിന്റെ സർജറി സംബന്ധിച്ചും ഇവർ സംസാരിക്കുന്നുണ്ട്. അതേസമയം, നിങ്ങൾക്ക് വൊമിറ്റിങ്ങൊന്നും ഇല്ലേയെന്നാണ് എന്നെ കാണുമ്പോൾ എല്ലാവരും ചോദിക്കുന്നതെന്നായിരുന്നു മഷൂറ പറഞ്ഞത്. കുക്കിംഗിലും മറ്റ് കാര്യങ്ങളിലുമെല്ലാം നിങ്ങൾ ആക്ടീവാണല്ലോയെന്നാണ് ചോദ്യങ്ങൾ. എനിക്ക് ക്ഷീണമൊക്കെ വരാറുണ്ട്. ആ സമയത്ത് ഞാൻ വീഡിയോ എടുക്കാറില്ലെന്നും മഷൂറ പറഞ്ഞിരുന്നു.


ALSO READ- ‘സുനിച്ചനും മനുഷ്യനാണ്, ഫുക്രുവിനെ ഉമ്മ വെച്ചത് വളച്ചൊടിച്ചപ്പോൾ സുനിച്ചനും വിഷമമായിരുന്നു;ബിഗ് ബോസിലെ അനുഭവത്തെക്കുറിച്ച് മഞ്ജു പത്രോസ്


സോനു മക്കളോട് നന്നായിട്ട് ഒച്ചയിടാറുണ്ട്. ഒടുക്കം സോനുവിന് ശബ്ദം കിട്ടാത്ത അവസ്ഥയാവാറുണ്ട്. വീഡിയോ എടുക്കുന്നതിനിടയിൽ സൈഗു വികൃതി കാണിച്ചാൽ ഞാൻ കൺട്രോൾ ചെയ്ത് നിൽക്കും. എടാ, എനിക്ക് പണി തന്നല്ലേയെന്ന് പറഞ്ഞ് ഞാൻ അവനെ വഴക്ക് പറയാറുണ്ടെന്നായിരുന്നു സുഹാന പറഞ്ഞത്. വീഡിയോ എടുക്കുമ്പോൾത്തന്നെ അവൻ ചിലപ്പോൾ

ഫോൺ ചോദിക്കാറുണ്ട്. ഞങ്ങളങ്ങനെ കൊടുക്കാറില്ല. പിള്ളേര് ഇവിടെയുള്ളതാണ് എനിക്കിഷ്ടമെന്നായിരുന്നു മഷൂറ പറഞ്ഞത്.




‘മഷു പ്രഗ്‌നന്റാണെന്ന് അറിയുന്നതിന് മുൻപ് ഞങ്ങളൊരു ഓൾ ഇന്ത്യ ട്രിപ്പ് പ്ലാൻ ചെയ്തിരുന്നു. കാരവാനിൽ കുടുംബസമേതമായി പോവാനായിരുന്നു പ്ലാൻ. വണ്ടിയൊക്കെ പോയി കണ്ട് എല്ലാം പ്ലാൻ ചെയ്തിരുന്നു. ലോംഗ് ട്രിപ്പായിരുന്നു പ്ലാനിട്ടത്. ഇതിനിടെ, നിങ്ങളുടെ ബിഎംഡബ്ലു എവിടെ എന്നെല്ലാവരും ചോദിക്കാറുണ്ട്. അധികം ഉപയോഗിക്കാതെ അത് ഇവിടെ കിടന്നാൽ പണിയാവും. ട്രിപ്പ് പോവുന്നോണ്ട് ബിഎംഡബ്ലു ജിടി കൊടുക്കാമെന്ന് കരുതി. നിമിഷനേരം കൊണ്ടാണ് വണ്ടി സെയിലായത്.’




‘അത്രയ്ക്കിഷ്ടപ്പെട്ട് മേടിച്ചത് വിറ്റതിന്റെ സങ്കടമുണ്ട്. അടുത്തത് വരാൻ പോവുകയാണല്ലോയെന്ന ആശ്വാസത്തിലായിരുന്നു ഞങ്ങൾ. അതുകഴിഞ്ഞ് ദിവസങ്ങൾ പിന്നിടുന്നതിനിടയിലാണ് മഷു പ്രഗ്‌നന്റാണെന്നറിഞ്ഞത്. ഓൾ ഇന്ത്യ ട്രിപ്പിനേക്കാളും സന്തോഷമുള്ള വാർത്തയായിരുന്നു ഇത്. പ്രഗ്‌നന്റായ മഷു താറിൽ അധികം പോവുന്നത് ശരിയല്ലല്ലോ. അതിനാലാണ് പുതിയ വണ്ടിയെടുക്കാൻ തീരുമാനിച്ചത്. കാരവാൻ എടുക്കാൻ പോവുന്നില്ല ഇനിയെന്തായാലും. അധികം വൈകാതെ തന്നെ ഞങ്ങൾ പുതിയ വണ്ടി ഇറക്കും. കുടുംബം വലുതാവുന്നതിനാൽ 7 സീറ്റുള്ള വണ്ടിയാണ് എടുക്കുന്നത്. നിങ്ങളുടെ അഭിപ്രായങ്ങളെല്ലാം കമന്റ് ചെയ്യൂ’യെന്നും ബഷീർ പറയുന്നു.

Post a Comment

0 Comments