ജീവിതത്തിൽ ഏറെ സന്തോഷം നൽകുന്ന നിമിഷം , ജീവിതത്തിലെ പുതിയ സന്തോഷം ആരാധകരുമായി പങ്കുവെച്ച് പ്രേഷകരുടെ പ്രിയ നടി മഞ്ജു പത്രോസ് , ആശംസകളുമായി ആരാധകർ


 മഞ്ജു പത്രോസ് പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ നടി. സിനിമയിലും സീരിയലുകളിലും അഭിനയിച്ച് പ്രേക്ഷകർക്ക് ഇഷ്ട താരമായി മാറി. 

ചെറിയ വേഷങ്ങളാണ് താരം ചെയ്തതെങ്കിലും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിട്ടുണ്ട്. മറിമായം എന്ന പരിപാടിയിൽ താരം പ്രേക്ഷക പ്രീതി നേടിയിട്ടുണ്ട്. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലും മഞ്ജു എത്തി. കുക്കറി ഷോയിലും തന്റെ കഴിവ് താരം തെളിയിച്ചു. വെറുതെ അല്ല ഭാര്യ എന്ന ഷോയ്ക്ക് ശേഷമായിരുന്നു താരത്തിനു സിനിമയിലും പരമ്പരകളിലും കൂടുതൽ അവസരം ലഭിച്ചത്. ബിഗ്‌ബോസിലെ മത്സരാർഥിയായിരുന്നു മഞ്ജു. ബിഗ്‌ബോസിലൂടെ കൂടുതൽ പേർ മഞ്ജുവിനെ അറിയാൻ തുടങ്ങി. തന്റെ കുടുംബത്തെ കുറിച്ചും സ്വകാര്യ ജീവിതത്തെ കുറിച്ചും മഞ്ജു ബിഗ്‌ബോസ് പ്രേക്ഷകരുടെ മുന്നിൽ തുറന്നു പറഞ്ഞായിരുന്നു. ബിഗ്‌ബോസിൽ നിന്നും പുറത്തു പോയപ്പോൾ താരത്തിന്റെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞിരുന്നു.




സോഷ്യൽ മീഡിയകളിൽ സജീവമാണ് താരം. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളും താരം ആരാധകാരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പുതിയ വിശേഷം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. ഏറെ സന്തോഷത്തോടെയാണ് താരം ഈ കാര്യം തുറന്നു പറഞ്ഞത്. തന്റെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് പുതിയ ഒരു വീട്. ആ സ്വപ്നം നിറവേറ്റാൻ കഴിഞ്ഞു എന്നാണ് താരം പറഞ്ഞത്. സ്വന്തമായി പുതിയൊരു വീട് സ്വന്തമാക്കാൻ പോകുന്നതിന്റെ സന്തോഷത്തിലാണ് താരം. ഈ വർഷം തന്നെ പുതിയ വീടിന്റെ പാല് കാച്ചൽ ഉണ്ടാവും എന്നും താരം പറഞ്ഞു.




വിവാഹം കഴിഞ്ഞപ്പോൾ ഭർത്താവിനെ കൂടുതൽ ആഗ്രഹിക്കുന്നത് പോലെ മഞ്ജുവിന് തോന്നിയിരുന്നു. സുനിച്ചൻ എന്നാണ് മഞ്ജുവിന്റെ ഭർത്താവിന്റെ പേര്. എല്ലാം കാര്യങ്ങൾക്കും ഭർത്താവിനെ ഡിപെൻഡ് ചെയ്തു. പെട്ടെന്ന് കരയുന്ന പ്രകൃതമായിരുന്നു തന്റേത്. ഒരു സാമ്പത്തിക ബുദ്ധിമുട്ട് വന്ന സമയമായിരുന്നു അത്. ഭർത്താവ് കൂടെയില്ലെങ്കിൽ മോനെ എങ്ങനെ വളര്‍ത്തും എന്നോര്‍ത്ത് ഒരുപാട് ടെന്‍ഷനായി. കാൾ സെന്ററിൽ ജോലി ചെയ്തിരുന്ന താൻ പിന്നീട് ഒരു സ്കൂളിൽ പഠിപ്പിക്കാൻ പോയി. അതിനുശേഷമാണ് അഭിനയത്തിലേക്ക് വന്നത്. അഭിനയ ജീവിതത്തിലേക്ക് കടന്നു വന്നത് വളരെ അപ്രതീക്ഷിതമായാണ്. മകൻ ഇപ്പോൾ പത്താം ക്ലാസ്സിൽ പഠിക്കുകയാണ് – താരം പറഞ്ഞു.




മഞ്ജുവിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. പലപ്പോഴും സൈബർ ആക്രമണത്തിന് താരം ഇരയായിട്ടുണ്ട്. തന്റെ ഭർത്താവിനെ കുറിച്ച് പലപ്പോഴും ഇന്റർവ്യൂകളിൽ താരം പറഞ്ഞിരുന്നു. തന്നെ പൂർണമായി പിന്തുണക്കുന്ന ഭർത്താവിനെയാണ് തനിക്ക് ലഭിച്ചതെന്നു താരം പറഞ്ഞു. മഞ്ജു സുനിച്ചൻ എന്നും മഞ്ജു പത്രോസ് എന്നും താരത്തെ വിളിക്കാറുണ്ട്. 2005 ൽ ആയിരുന്നു മഞ്ജു പത്രോസും സുനിച്ഛനും വിവാഹിതരായത്. റിയാലിറ്റി ഷോയ്ക്ക് ശേഷമാണ് താരം മഞ്ജു സുനിച്ചൻ എന്ന പേരിൽ കൂടുതൽ അറിയപ്പെടാൻ തുടങ്ങിയത്.

Post a Comment

0 Comments