“ഈ ഒരു നിമിഷം ഏറെ വേദന നൽകുന്നു” , സങ്കടവാർത്ത ആരാധകരുമായി പങ്കുവെച്ച് പ്രേഷകരുടെ പ്രിയ നടി ആലീസ് ക്രിസ്റ്റി , ആശ്വാസവാക്കുകളുമായി ആരാധകർ


 അഭിനയത്തിലൂടെയും സൗന്ദര്യത്തിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് ആലിസ് ക്രിസ്റ്റി. സീരിയലുകളിൽ വളരെയേറെ സജീവമായ താരം നെഗറ്റീവ് കഥാപാത്രങ്ങളിലൂടെയാണ് കൂടുതലും ആരാധകരുടെ മനം കവർന്നത്. 

നിരവധി നല്ല കഥാപാത്രങ്ങൾ ചെയ്ത ആലീസിന്റെ സീരിയലുകളെല്ലാം ഹിറ്റ് ആയി മാറിയിട്ടുണ്ട്. ബാലത്താരമായാണ് ആലിസ് മിനിസ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് മഞ്ഞുരുകും കാലം എന്ന സീരിയലിലൂടെ താരം ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്ത്രീപദം, കസ്തൂരിമാന്‍ തുടങ്ങി ഒട്ടേറെ സീരിയലുകളിൽ അഭിനയിച്ച് തന്റെ അഭിനയ മികവ് തെളിയിച്ചു. നിലവിൽ സി കേരളത്തിലെ ‘മിസിസ് ഹിറ്റ്‌ലർ’ എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. സീരിയലിന് പുറത്തും താരം ജനപ്രീതി നേടാറുണ്ട്. ആലീസിന്റെ വിവാഹമായിരുന്നു സമൂഹ മാധ്യമങ്ങൾ കൊട്ടിയാഘോഷിച്ചത്. ക്രിസ്തീയ മതാചാരപ്രകാരമായിരുന്നു ആലീസും സെജിനും വിവാഹിതരായത്.




വിവാഹത്തിന് ശേഷമുള്ള പുതിയ വിശേഷങ്ങൾ എല്ലാം ആരാധകരുമായി ഇരുവരും പങ്കുവെക്കാറുണ്ട്. സീരിയൽ താരം എന്നതിലുപരി ഒരു വ്ലോഗർ കൂടിയാണ് ആലീസ്. തന്റെ യൂട്യൂബ് ചാനലിലൂടെ ഒരുപാട് വിശേഷങ്ങൾ താരം പങ്കുവെക്കാറുണ്ട്. മുൻപ് സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്ന താരം സെജിനെ കണ്ടുമുട്ടിയതിനു ശേഷമാണു ആക്റ്റീവ് ആയത്. താരം ഗർഭിണി ആണെന്ന ഒരു ഗോസിപ്പ് ഈയിടെ പുറത്തിറങ്ങി. വയറിൽ കൈവെച്ചു കൊണ്ടുള്ള താരത്തിന്റെ ഒരു വീഡിയോ കണ്ടാണ് ഗോഷപ്പുകാർ എത്തിയത്. എന്നാൽ ഇതിനെതിരെ പ്രതികരിച്ചു താരം തന്നെ രംഗത്തെത്തി. പിന്നീട് തങ്ങൾ വേർപിരിയാൻ പോകുന്നു എന്ന വാർത്തയും പ്രചരിച്ചു. ഈ വാർത്തകളെയൊന്നും ഞങ്ങൾ മൈൻഡ് ചെയ്യുന്നില്ല. ഞങ്ങൾ വളരെ സന്തോഷത്തോടെയാണ് മുന്നോട്ടു പോകുന്നതെന്ന് താരം തന്നെ പറഞ്ഞു.




സ്വന്തമായി പുതിയ കാർ വാങ്ങിച്ചതും പല സ്ഥലങ്ങളിലും ഇരുവരും യാത്ര ചെയ്ത വിശേഷങ്ങളെല്ലാം ആരാധകരെ ഇവർ അറിയിക്കാറുണ്ട്. ഇവരുടെ പുതിയ വീഡിയോകളും ചിത്രങ്ങളും എല്ലാം ആരാധകർ ഏറ്റെടുക്കാറുമുണ്ട്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിപ്പിക്കുന്ന ഒരു സത്യം താരം വീഡിയോയിലൂടെ അറിയിച്ചിരിക്കുകയാണ്. താരത്തിന്റെ ഈ അവസ്ഥ കണ്ട് ആരാധകർ വളരെ നിരാശയിലാണ്. തന്റെ യൂട്യൂബ് ചാനൽ ഹാക്ക് ചെയ്തു എന്ന് വളരെ വേദനയോടെ പറഞ്ഞാണ് താരം ഇൻസ്റ്റഗ്രാം വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. എന്റെ യൂട്യൂബ് ചാനലിന് കഴിഞ്ഞ എട്ട് മാസത്തോളമായി നിങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് ഉണ്ട്. എന്റെ ഫേസ്ബുക്കും ഹാക്ക് ചെയ്തിരിക്കുന്നു. ഇതു കാരണം ഞാനും ഭർത്താവും രണ്ടാഴ്ചയായി വളരെയേറെ മാനസിക സമ്മർദ്ദം അനുഭവിക്കുന്നു. കഷ്ടപ്പെട്ടതെല്ലാം ഒറ്റയടിക്ക് പോയി.




 


എന്നാലും തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് ഞങ്ങൾ. നിയമപരമായി പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. വളരെ പോസിറ്റീവ് ആയിട്ടുള്ള പ്രതികരണമാണ് അവരുടെ ഭാഗത്തു നിന്നുണ്ടായത്. കുറെ പേര് ചോദിച്ചു എന്തുകൊണ്ടാണ് ഇപ്പോൾ വീഡിയോസ് ഒന്നും ഇടാത്തത് എന്ന്. പലരോടും പേഴ്സണലായി കാര്യം പറഞ്ഞു. എല്ലാരേയും ഒരുമിച്ച് അറിയിക്കാൻ വേണ്ടിയാണ് വിഡിയോയിൽ പറയുന്നത്. ഒരാഴ്ക്കകം ഞങ്ങൾ വീണ്ടും വരുന്നതാണ്. നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാവണം. ആലീസ് വേദനയോടെ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെ ആലീസും ഭർത്താവും വീണ്ടും തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

Post a Comment

0 Comments