മലയാളി പ്രേക്ഷകരെ ഞെട്ടിപ്പിച്ചു കൊണ്ടായിരുന്നു ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യറിന്റെ സിനിമയിലേക്കുള്ള തിരിച്ചു വരവ്. പ്രായത്തെ പോലും വെല്ലുന്ന സൗന്ദര്യമായിട്ടായിരുന്നു താരം സിനിമയിലേക്ക് തിരിച്ചു വന്നത്.
വേഷത്തിലും മുഖത്തിലും ശരീരത്തിലും അഭിനയത്തിലും എല്ലാം ഒരുപാട് മാറിയിട്ടുണ്ട്.കലോത്സവവേദികളിൽ നർത്തകിയായി തിളങ്ങിയ മഞ്ജു പിന്നീട് സിനിമയിലെത്തുകയായിരുന്നു . 1995-ൽ പുറത്തിറങ്ങിയ ‘സാക്ഷ്യം’ എന്ന ചിത്രത്തിലാണ് താരം ആദ്യമായി അഭിനയിച്ചത്. സല്ലാപം’ എന്ന ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി എത്തിയ മഞ്ജുവിന്റെ മുഖം ആരും മറക്കില്ല. പതിനാലു വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ‘ഹൗ ഓൾഡ് ആർ യൂ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയ്ക്ക് മഞ്ജുവിനെ വീണ്ടും തിരികെ കിട്ടി.
പണ്ടത്തെ മഞ്ജുവിനെക്കാൾ ആരാധകർ ഇപ്പോഴത്തെ മഞ്ജുവിനെയായിരിക്കും കൂടുതൽ ഇഷ്ടപ്പെടുന്നത്. നാടൻ ആയി സിനിമകളിൽ അഭിനയിച്ച് ഇടം നേടിയ മഞ്ജുവിന്റെ മോഡേൺ ലുക്കിലുള്ള ആ വരവ് ആരാധകരെ ഞെട്ടിച്ചിരുന്നു. ഒരു പക്ഷെ മഞ്ജുവിന് ഇങ്ങനെ മാറാൻ കഴിയുമെന്ന് ആരാധകർ വിചാരിച്ചു കാണില്ല. പതിനേഴിന്റെ അഴകാണ് ഇപ്പോൾ മഞ്ജുവിന്. മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ എന്ന അഹങ്കാരവും മഞ്ജു ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നു.
ജീവിതത്തിൽ ഒരു സ്ത്രീ സഹിക്കാവുന്നതിനപ്പുറം സഹിച്ചിട്ടും അപമാനിക്കപ്പെടാവുന്നതിനപ്പുറം അപമാനിക്കപ്പെട്ടിട്ടും ഒടുവിൽ സ്വന്തം ഭർത്താവിന്റെ മുന്നിൽ തലകുനിച്ച് സ്വന്തം ഭർത്താവിനെ കാമുകിക്ക് വിട്ടു കൊടുത്തു. എന്നാൽ തന്റെ താലി അഭിമാനത്തോടെ ഊരിവെച്ചു താരം ആത്മശക്തിയോടെ ഉയർത്തെഴുന്നേറ്റു. തന്നിൽ ഉറങ്ങി കിടന്നിരുന്ന ആ കല തനിക്ക് തിരിച്ചു കിട്ടി. സിനിമ ലോകത്ത് വളരെ ബോൾഡ് ആയി തിരിച്ചു വന്ന മഞ്ജുവിനെ സിനിമകൾ കൊണ്ട് മൂടുകയായിരുന്നു.
മഞ്ജുവാര്യരുടെ ഇപ്പോഴത്തെ സിനിമകളെല്ലാം സൂപ്പർ ഹിറ്റ് ആയി മാറിയിരിക്കുകയാണ്. തന്റെ അഭിനയത്തിൽ മികച്ച പ്രേക്ഷക പിന്തുണയും താരത്തിനുണ്ട്. ധനുഷിന്റെ കൂടെ തമിഴിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം പ്രതീക്ഷിക്കാതെയായിരുന്നു.
അസുരൻ എന്ന തമിഴ് ചിത്രം വളരെ വലിയ വിജയമാണ് നേടിയത്. പ്രതി പൂവന്‍ കോഴി ചിത്രത്തിന് ശേഷം മോഹന്‍ലാലിന്റെ കൂടെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിൽ താരം എത്തി. ചിത്രത്തിന്റെ ടീസറുകൾ തരംഗമായിരുന്നു.തന്റെ സിനിമ ജീവിതത്തിൽ ആദ്യമായിട്ടാണ് സംവിധായകന്‍ പ്രിയദര്‍ശന്റെ ചിത്രത്തിൽ താരം എത്തിയത്. പ്രിയദർശൻ മോഹൻ ലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം, കിലുക്കം, കാലാപാനി തുടങ്ങിയ സിനിമകളെല്ലാം തനിക്കേറെ ഇഷ്ടമായിരുന്നു എന്ന് മഞ്ജു പറയുന്നു. മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത ഒരു ബ്രാഹ്മാണ്ട ചിത്രമാണ് മരക്കാർ.
സിനിമയിൽ തന്റെ കഥാപാത്രം വളരെയേറെ പ്രാധാന്യം നിറഞ്ഞതാണ്. നിരവധി മഹാപ്രതിഭകൾ ഒന്നിച്ചെത്തിയ ഈ സിനിമയിൽ അഭിനയിച്ചതിൽ വളരെയേറെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. ഇപ്പോഴിതാ മഞ്ജു തനിക്ക് നേരിടേണ്ടിവന്ന ഒരു നഷ്ടത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നു. പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ചന്ദ്രലേഖയില്‍ തനിക്ക് അവസരം ലഭിച്ചിരുന്നു എന്ന് താരം വെളിപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ചില കാരണത്താൽ അത് നടന്നില്ലെന്നും ആ സങ്കടം തന്നെ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നും താരം പറഞ്ഞു.
0 Comments