മലയാള സിനിമയിൽ മികച്ച ഒരു നടനായി മാറിയ താരമാണ് സുരാജ് വെഞ്ഞാറമൂട്. ആദ്യം ഹാസ്യ വേഷത്തിലൂടെ ശ്രദ്ധ നേടിയ സുരാജ് പിന്നീട് മികച്ച ഒരു നടൻ ആയി മാറുകയായിരുന്നു ചെയ്തത്.
തന്റെ അഭിനയത്തിൽ നിരവധി പുരസ്കാരങ്ങളും സുരാജിനെ തേടിയെത്തിയിട്ടുണ്ട്. ലഭിക്കുന്ന കഥാപാത്രങ്ങളെല്ലാം വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനുള്ള ഒരു കഴിവാണ് സുരാജിനെ ഹാസ്യ നടനിൽ നിന്നും നായികനിലേക്കും സ്വഭാവനടനിലേക്കും ഒക്കെ എത്തിച്ചത്. കൈനിറയെ സിനിമകളുമായി തിരക്കിലാണ് ഇപ്പോൾ താരം.
ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ,ഡ്രൈവിംഗ് ലൈസൻസ് ജനഗണമന തുടങ്ങിയ ചിത്രങ്ങളിലൊക്കെ ഹാസ്യ താരത്തിനുമപ്പുറം ഒരുപാട് മികച്ച പ്രകടനം കാഴ്ച വയ്ക്കാൻ സാധിക്കുന്ന കഥാപാത്രങ്ങളെയാണ് കണ്ടിട്ടുള്ളത്. മികച്ച കഥാപാത്രങ്ങളിലേക്ക് സുരാജ് ഒരു പരകായപ്രവേശം നടത്തുന്നത് ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിന് ശേഷമാണ്. ചിത്രത്തിലെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെടുകയും പിന്നീട് ഒരു ഹാസ്യതാരമായി മാത്രമല്ല തനിക്ക് അഭിനയിക്കാൻ സാധിക്കുന്നത് എന്ന് തെളിയിക്കുകയായിരുന്നു ചെയ്തത്. വികൃതി എന്ന സിനിമയിലൂടെ തന്റെ കഴിവ് കുറച്ചുകൂടി പ്രേക്ഷകർക്ക് മുൻപിലേക്ക് താരം എത്തിച്ചു.
സിനിമപോലെ തന്നെ സുരാജിന് എന്നും പ്രിയപ്പെട്ടതാണ് തന്റെ കുടുംബവും. മൂന്ന് മക്കളും ഭാര്യയുമടങ്ങുന്ന സന്തോഷകരമായ ജീവിതം ആണ് സുരാജ് നയിച്ചുകൊണ്ട് പോകുന്നത്. ഇപ്പോൾ സുരാജിന്റെ മകൾ ഹൃദ്യയുടെ പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇടം നേടുന്നത്. ഹൃദ്യ കുറേ വർഷങ്ങളായി നൃത്തം അഭ്യസിക്കുകയാണ് മകളുടെ അരങ്ങേറ്റം നേരിൽ കാണണമെന്ന് സുരാജ് നിർബന്ധമായിരുന്നു. എല്ലാ ഷൂട്ടിംഗ് തിരക്കുകളും മാറ്റി വച്ച് ഗുരുവായൂരിൽ മകളുടെ അരങ്ങേറ്റം കാണുവാൻ വേണ്ടി സുരാജ് വരികയും ചെയ്തു.
സ്റ്റേജിൽ മകൾ തകർത്ത് നൃത്തം ചെയ്യുമ്പോൾ ഒരു ചെറുചിരിയോടെ മകളുടെ നൃത്തം ആസ്വദിക്കുന്ന സുരാജിനെ ആണ് കാണാൻ സാധിക്കുന്നത്. നൃത്തം ചെയ്യുന്നത് മകൾ ആണെങ്കിലും ക്യാമറക്കണ്ണുകൾ എല്ലാം സുരാജിന്റെ നേരെയായിരുന്നു. അരികിൽ വന്ന് തന്നോടൊപ്പം സെൽഫി എടുക്കാൻ നിർബന്ധിച്ചവരെ ഒട്ടും പിണക്കാതെ തന്നെ അവർക്കൊപ്പം ചിത്രങ്ങൾ എടുക്കുന്ന സുരാജിനെയിം കാണാൻ സാധിക്കും. മകളുടെ നൃത്തം നന്നായി ആസ്വദിക്കുന്ന അച്ഛനെയും ഇവിടെ കാണാൻ സാധിക്കുന്നുണ്ട്. നൃത്തം കഴിഞ്ഞ് സ്റ്റേജിന് പുറകിൽ എത്തി സുരാജ് മകളെ തന്റെ നെഞ്ചോട് ചേർത്തു പിടിച്ചു.
തന്നെ കാത്തുനിന്നവർക്കൊപ്പം നിന്ന് ചിത്രങ്ങൾ എടുക്കുവാനും സുരാജ് മറന്നിരുന്നില്ല. നിരവധി ആളുകളാണ് ഇപ്പോൾ ഈ വീഡിയോയ്ക്ക് പ്രശംസകളും ആയി എത്തിയിരിക്കുന്നത്. സുരാജ് ഒരു നല്ല അച്ഛൻ ആണെന്നും മകളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട നിമിഷങ്ങളിൽ ഒക്കെ മക്കളെ ചേർത്തുപിടിച്ചു കൊണ്ട് സുരാജ് ഒപ്പം ഉണ്ട് എന്നത് തീർച്ചയായും അഭിനന്ദിക്കേണ്ട കാര്യമാണെന്നും ഒക്കെയാണ് പ്രേക്ഷകർ പറയുന്നത്.
0 Comments