മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നാണ് ശ്രീനിവാസൻ തിരക്കഥ എഴുതി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘ തലയണമന്ത്രം’.
പാർവതിയും ജയറാമും ശ്രീനിവാസനും ഉർവശിയും കെ പി എ സി ലളിതയുമെല്ലാം മത്സരിച്ച് അഭിനയച്ച കാലഘട്ടത്തിന്റ തന്നെ സത്യം വിളിച്ചോതുന്ന ചിത്രം. ഒരു കുടുംബത്തിൽ നടക്കുന്ന ചെറിയ കാര്യങ്ങൾ വലിയ പിണക്കങ്ങളിലേക്കും മാനസിക അകലത്തിലേക്കും വഴി വെക്കുന്ന കഥ. കാഞ്ചന എന്ന സ്ത്രീയുടെ ആഡംബര ഭ്രമം ഒരു കുടുംബത്തിൽ സൃഷ്ടിക്കുന്ന അസ്വാരസ്യങ്ങളുടെ കഥ പറയുന്ന തലയണമന്ത്രം.
സിനിമയിൽ ഇംഗ്ലീഷ് പറഞ്ഞ് ഉർവശിയെ വെള്ളം കുടിപ്പിക്കുന്ന ഒരു മിടുക്കി പെൺകുട്ടിയെ മലയാളികൾ അങ്ങനെ പെട്ടെന്ന് ഒന്നും മറന്ന് കാണില്ല. കരാട്ടെക്കാരനായ ജോർജിന്റെയും ജാക്കി ചാൻ ഫാനായി എത്തുന്ന ജിജിയുടെയും വാശിക്കാരിയായ മകൾ. ഈ പെൺകുട്ടി ഇന്ന് ആരാണെന്ന് പലർക്കും അറിയില്ല എന്നതാണ് വാസ്തവം. ഭാഗ്യജാതകം, രാക്കുയിൽ, പൂക്കാലം വരവായി തുടങ്ങിയ പരമ്പരകളിൽ അമ്മ വേഷം കൈകാര്യം ചെയ്യുന്ന സിന്ധു വർമ്മ ആണ് ആ ബാലതാരം ആയിട്ട് എത്തിയത്.
മേനകയുടെ ബാല്യകാലം അഭിനയിച്ചു കൊണ്ട് ‘ വർഷങ്ങൾ പോയതറിയാതെ ‘ എന്ന സിനിമയിലൂടെയാണ് സിന്ധു വർമ്മയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളിൽ സിന്ധു വർമ്മ ബാലതാരമായി എത്തിയിട്ടുണ്ട്. അതിനു ശേഷം അഭിനയത്തിൽ നിന്ന് ഒരു ഇടവേള എടുത്ത സിന്ധു വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിച്ചു. പഠന ശേഷം അധ്യാപികയായി ജോലി ചെയ്ത് കൊണ്ടിരുന്ന സമയത്തായിരുന്നു വിവാഹം. വിവാഹത്തിന് ശേഷമാണ് ഇവർ വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരികെ എത്തിയത്.
പ്രശസ്ത ടെലിവിഷൻ താരം മനു വർമയാണ് ഇവരുടെ ഭർത്താവ്. അതായത് പ്രശസ്തനായ ജഗന്നാഥ വർമ്മയുടെ മരുമകൾ കൂടിയാണ് സിന്ധു വർമ്മ. ഒരു ടെലിഫിലിമിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാലത്താണ് മനുവും സിന്ധുവും പ്രണയത്തിലാകുന്നതും വിവാഹം കഴിക്കുന്നതും. വിവാഹ ശേഷമാണ് താരം വീണ്ടും അഭിനയത്തിൽ സജീവമാകുന്നത്. ബിഗ് സ്‌ക്രീനിൽ നിന്നും ഇപ്പോൾ മിനി സ്ക്രീനിലാണ് താരം. രാകുയിൽ എന്ന സീരിയലിലാണ് ഇപ്പോൾ അഭിനയിക്കുന്നത്. പിഷാരടി നിർമാണം ചെയ്ത് മമ്മൂക്ക മുഖ്യ വേഷത്തിൽ എത്തിയ ഗാഗന്ധർവ്വൻ എന്ന സിനിമയിലാണ് സിന്ധു വർമ്മ അവസാനം എത്തിയത്.
സിനിമയിലെ പ്രിൻസിപ്പലിന്റെ വേഷം അവർ നന്നായി അഭിനയിച്ചു.
ഇവർക്ക് രണ്ടു മക്കൾ ആണുള്ളത്. ഗിരിതറും ഗൗരിയും. ഇവരുടെ സന്തോഷ പൂർണമായ ജീവിതത്തിലെ നോവാണ് മകൾ ഗൗരി. തലച്ചോറിലെ നാഡി വ്യൂഹങ്ങളുടെ തകരാറു മൂലം വീൽ ചെയറിലാണ് ഈ കുഞ്ഞിന്റെ ജീവിതം. ഈ കുട്ടിക്ക് നടക്കാനോ സംസാരിക്കാനോ ഒന്നും കഴിയില്ല. പരസഹായം ഇല്ലാതെ ഒന്നും സാധിക്കില്ല. എങ്കിലും തങ്ങളുടെ മകൾ ഒരുനാൾ എഴുന്നേറ്റ് നടക്കും എന്ന് തന്നെയാണ് സിന്ധുവിന്റെയും മനുവിന്റെയും വിശ്വാസം.
0 Comments