“മകളുടെ അച്ഛൻ എവിടെയും അപമാനിക്കപ്പെടരുത് എന്ന് ആഗ്രഹിച്ചവൾ , പല ചോദ്യങ്ങൾക്കും സമനില തെറ്റാതെ പിടിച്ചു നിന്നവൾ ” മഞ്ജു വാര്യരെക്കുറിച്ചുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രെധ നേടുന്നു


 വട്ട പൂജ്യത്തിൽ നിന്നും ജീവിതം തിരികെ പിടിക്കാൻ ഇറങ്ങുന്ന സമയത്ത് സമ്പന്നതയിൽ നിന്നും ഒന്നും ഇല്ലായ്മയിലേക്ക് തന്റെ മകളെ കൂടി വലിച്ചിഴയ്ക്കരുത് എന്ന് തന്നെ അവൾ ആഗ്രഹിച്ചിരുന്നു. 

14 വർഷങ്ങൾക്ക് ശേഷം സിനിമയിലേക്ക് തിരിച്ചു വന്ന് വീണ്ടും ലേഡി സൂപ്പർസ്റ്റാർ ആയി മാറിയ താരമാണ് മഞ്ജു വാര്യർ. കൈനിറയെ സിനിമകളുമായി ഇന്ന് സിനിമ മേഖലയിൽ നിറഞ്ഞു നിൽക്കുകയാണ് മഞ്ജു. വിവാഹബന്ധം അവസാനിച്ചപ്പോഴും പല വാർത്തകളും മഞ്ജുവിനെ തേടിയെത്തി. അപ്പോഴെല്ലാം മഞ്ജു മൗനം പാലിക്കുകയായിരുന്നു ചെയ്തത്. ഇതേക്കുറിച്ച് ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള പലരും മഞ്ജുവിനെ പിന്തുണച്ചുകൊണ്ട് പുറത്തുവരികയും ചെയ്തു.അപ്പോഴൊക്കെ മഞ്ജു മൗനമായി തന്നെ ഇരുന്നു. മഞ്ജു വാര്യരുടെ ജീവിതത്തിൽ ഉണ്ടായ ചില ഘട്ടങ്ങളെക്കുറിച്ച് സിൻസി അനിൽ എന്ന യുവതി മുൻപ് പങ്കുവെച്ച കുറിപ്പാണു ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും ശ്രെധ നേടുന്നത് , സിൻസി അനിലിന്റെ കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ




സ്നേഹത്തിന്റെ പേരിൽ കൈ പിടിച്ചവനെ വിശ്വസിച്ച് കലാജീവിതവും ഉപേക്ഷിച്ചു അവന്റെ ഭാര്യ ആയി ജീവിക്കാൻ തീരുമാനിച്ചു ഇറങ്ങിയൊരു പെണ്ണ്. ഭർത്താവിന്റെ കുടുംബത്തിന് വേണ്ടി കൈയടികളുടെയും അവാർഡുകളുടെയും ലോകത്തു നിന്നും അടുക്കളയിലേക്ക് അരങ്ങേറിയവൾ. സ്നേഹിച്ചവനിൽ നിന്നും ലഭിച്ച കണ്മണിയെ പൊന്നു പോലെ വളർത്തി വലുതാക്കിയവൾ. തനിക്ക് നഷ്ടമായത് തന്റെ മകളിലൂടെ നേടണമെന്നു സ്വപ്‍നം കണ്ടവൾ. അതിനായി ഊണിലും ഉറക്കത്തിലും മകൾക്കു താങ്ങായി നടന്നവൾ. വലിയൊരു ചതി നടക്കുന്നു എന്ന് ലോകം മുഴുവനും അറിഞ്ഞിട്ടും ഭർത്താവിനെ അവിശ്വസിക്കാതിരുന്നവൾ. ഭർത്താവിന്റെ ഫോണിലേക്ക് കാമുകിയുടെ സന്ദേശങ്ങൾ വരുന്നത് കണ്ടു ചേമ്പില താളിലെ വെള്ളം ഊർന്നു പോകുന്നത് പോലെ അത്രയും കാലം തന്റെ സമ്പാദ്യം എന്ന് കരുതിയ ജീവിതം കൈയിൽ നിന്നും ഒഴുകി പോകുന്നത് മരവിപ്പോടെ കണ്ടു നിന്നവൾ.




എന്റെ ജീവിതം.. എന്റെ ഭർത്താവ്… എന്റെ കുടുംബം…എനിക്ക് തിരികെ വേണമെന്ന് കരഞ്ഞു യാചിച്ചവൾ..അവസാനം,തനിക്ക് നേരെ വച്ചു നീട്ടുന്ന ജീവിതം മറ്റൊരുത്തിയുടെ ഔദാര്യമാണെന്ന് തിരിച്ചറിഞ്ഞു താലി ഊരി വച്ചു ആത്മാഭിമാനത്തോടെ തല ഉയർത്തി ഇറങ്ങി പോന്നവൾ. വട്ട പൂജ്യത്തിൽ നിന്നും ജീവിതം തിരികെ പിടിക്കാൻ ഇറങ്ങുമ്പോൾ സമ്പന്നതയിൽ നിന്നും ഒന്നുമില്ലായ്‌മയിലേക്ക് തന്റെ മകളെ കൂടി വലിച്ചിടരുതെന്നു ആഗ്രഹിച്ചവൾ. വേർപിരിയലിനു കാരണം തിരക്കിയവരെ മൗനം കൊണ്ട് നേരിട്ടവൾ. തന്റെ മകളുടെ അച്ഛൻ ഒരിടത്തും അപമാനിക്കപെടരുത് എന്ന് ആത്മാർഥമായി ആഗ്രഹിച്ചവൾ. ഒരിടത്തു പോലും അയാളെ കുറിച്ചൊരു മോശം വാക്ക് നാവിൽ നിന്നും അറിയാതെ പോലും വീഴാതിരിക്കാൻ ശ്രദ്ധിച്ചവൾ.




തന്റെ കഴിവുകളിൽ ഉള്ള ആത്മവിശ്വാസം കൊണ്ട് മാത്രം ജീവിതത്തോട് പൊരുതിയവൾ. ഒരു സ്ത്രീ ചവിട്ടാവുന്ന കനലുകൾ എല്ലാം ചവിട്ടി കയറി പൊരുതി നേടിയവൾ. സഹപ്രവർത്തകയ്ക്ക് ഉണ്ടായ ആക്രമണത്തിൽ കോടതി മുറിയിൽ കഴിഞ്ഞു പോയ തന്റെ ദാമ്പത്യ ജീവിതത്തെ അപകീർത്തിപ്പെടുത്താൻ ആവുന്നത്ര ശ്രമിച്ച വക്കീലന്മാരുടെ മുന്നിൽ സമനില നഷ്ടപ്പെടാതെ പിടിച്ചു നിന്നവൾ. ആരോപണങ്ങൾ അമ്പുകളായി കോടതി മുറിയിൽ നെഞ്ചും കൂടിനെ തകർത്തിട്ടും സഹപ്രവർത്തകയ്ക്ക് വേണ്ടി തനിക്കറിയാവുന്ന സത്യങ്ങൾ തുറന്നു പറഞ്ഞു അഭിമാനം ആയവൾ. 5 വർഷക്കാലം ഒരു call കൊണ്ട് പോലും മകളുടെ സാമീപ്യം നിഷേധിക്കപ്പെട്ട തന്റെ മുന്നിൽ കോടതിയിലെ വിചാരണയുടെ തലേദിവസം മാത്രം അച്ഛനെതിരെ മൊഴി കൊടുക്കരുതെന്ന ആവശ്യവുമായി വന്ന മകളുടെ മുന്നിൽ പതറാതെ നിന്നവൾ.

Post a Comment

0 Comments