യുദ്ധം രൂക്ഷമാകുന്നതിനിടെ യുക്രെയ്ന്‍ അയല്‍രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പോളണ്ടും റുമാനിയയും

യുദ്ധം രൂക്ഷമാകുന്നതിനിടെ യുക്രെയ്ന്‍ അയല്‍രാജ്യങ്ങള്‍ സന്ദര്‍ശിക്കാനൊരുങ്ങി യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് പോളണ്ടും റുമാനിയയും .സന്ദര്‍ശനത്തിന്റെ പ്രധാനലക്ഷ്യം റഷ്യക്കെതിരെ യുറോപ്യന്‍ സഖ്യകക്ഷികളെ ഒരുമിച്ച്‌ കമല ഹാരിസിന്റെ സന്ദര്‍ശനം നാറ്റോയുടെ ശക്തിയും ഐക്യവും പ്രകടമാക്കും. 

യുറോപ്പ്യന്‍ രാജ്യങ്ങള്‍ക്കുള്ള യു.എസിന്റെ പിന്തുണ ഒന്നു കൂടി ഉറപ്പിക്കാനും സന്ദര്‍ശനം സഹായിക്കും.റഷ്യക്കെതിരെ നാറ്റോ നടത്തുന്ന കൂട്ടായ്മ പരിശ്രമങ്ങളേയും സന്ദര്‍ശനം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് കമല ഹാരിസിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി പറഞ്ഞു. പോളണ്ടിലെ വാഴ്‌സോയിലും റുമാനിയയിലെ ബുക്കാറെസ്റ്റിലും മാര്‍ച്ച്‌ ഒമ്ബത് മുതല്‍ 11 വരെയായിരിക്കും അവര്‍ സന്ദര്‍ശനം നടത്തുക.

ഇരു രാജ്യങ്ങളിലേയും രാഷ്ട്രതലവന്‍മാരുമായുള്ള കൂടിക്കാഴ്ചയില്‍ റഷ്യയുടെ ഏകപക്ഷീയമായ യുക്രെയ്ന്‍ അധിനിവേശത്തിനെതിരെ നീങ്ങേണ്ടതിന്റെ ആവശ്യകത യു.എസ് വൈസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടും.

Post a Comment

0 Comments