അപ്പുവിന്റെയും അമ്മുവിന്റേയും ദാമ്പത്യത്തിന് ഇന്ന് മുപ്പതിന്റെ മൂപ്പെത്തുന്നു സംവിധയകാൻ ലാൽജോസ് !!

 


മലയാളികളുടെ പ്രിയങ്കരനായ സംവിധായകനാണ് ലാൽജോസ്. ഒരു മറവത്തൂർ കനവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ സംവിധായക കുപ്പായമിട്ട ലാൽജോസിന്റേതായി നിരവധി ഹിറ്റ് ചലച്ചിത്രങ്ങൾ ആണ് പുറത്തുവന്നത്. സംവിധാനത്തിനൊപ്പം അഭിനയ രംഗത്തും താരം തന്റെ കഴിവ് തെളിയിച്ചിരുന്നു.

 ഇന്നിപ്പോൾ അധികമൊന്നും സിനിമയിൽ താരത്തെ കാണാത്തതുകൊണ്ട് എന്നാണ് ഒരു ലാൽജോസ് ചിത്രം വരിക എന്ന ആകാംക്ഷയിൽ കാത്തിരിയ്ക്കുകയാണ് ആരാധകർ.അത്തരത്തിൽ ഇന്ന് സന്തോഷത്തിന്റെ ദിനങ്ങൾ ആണ് ലാൽജോസിന്റെ കുടുംബത്തിന്. താരം തന്നെയാണ് പോസ്റ്റ് പങ്ക് വെച്ച് എത്തിയിരിക്കുന്നത്. 

മകളുടെ മകനെ കയ്യിലെടുത്ത് ലാൽജോസും ഭാര്യയും നിൽക്കുന്ന ചിത്രങ്ങളാണ് കാണാൻ കഴിയുന്നത് എടാ മാത്തൂ … അപ്പുവിന്റെയും അമ്മുവിന്റേയും ദാമ്പത്യത്തിന് ഇന്ന് മുപ്പതിന്റെ മൂപ്പെത്തുന്നു. ഇക്കുറി ഞങ്ങൾക്ക് കിട്ടിയ വലിയ സമ്മാനം നീയാണ് എന്നാണ് ചിത്രം പങ്ക് വെച്ച് ലാൽജോസ് പറയുന്നത്. ലാൽജോസിന്റെ പോസ്റ്റ് വളരെ വേഗത്തിലാണ് സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്ത് കഴിഞ്ഞിരിക്കുന്നത്.



Post a Comment

0 Comments