പ്രണയം ഗ്‌ളാസ് പോലെയാണ്..! പെട്ടെന്ന് തകരും! എന്നാല്‍ ശരിയാക്കിയെടുക്കുക ബുദ്ധിമുട്ടാണ്...! വൈറലായി സന്തോഷ് പണ്ഡിറ്റിന്റെ പോസ്റ്റ്

 


തന്റേതായ ആദര്‍ശ വാക്യങ്ങള്‍കൊണ്ട് എപ്പോഴും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റുന്ന താരമാണ് സന്തോഷ് പണ്ഡിറ്റ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ പ്രണയദിനത്തോടനുബന്ധിച്ച് സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്ന വാക്കുകളാണ് ആരാധകരുടെ ശ്രദ്ധ നേടുന്നത്. 

‘പ്രണയം പോലെ ഒരാളെ വേദനിപ്പിക്കുന്നതോ സന്തോഷിപ്പിക്കുന്നതോ ആയ ഒരു കാര്യം ഈ ലോകത്ത് വേറെയില്ല എന്നാണ് അദ്ദേഹം പറയുന്നത്. എല്ലാതരം കാര്യങ്ങളെ കുറിച്ചും തന്റേതായ വ്യക്തമായ കാഴ്ച്ചപ്പാടുകളും ആദര്‍ശങ്ങളും ഉള്ളയാളാണ് സന്തോഷ് പണ്ഡിറ്റ്.പ്രണയദിനത്തിലും ആ വികാരത്തെ കുറിച്ചുള്ള തന്റെ കാഴ്ച്ചപ്പാടിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് അദ്ദേഹം, സന്തോഷ് പണ്ഡിറ്റിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു…

‘പ്രണയം പോലെ ഒരാളെ വേദനിപ്പിക്കുന്നതോ , സന്തോഷിപ്പിക്കുന്നതോ ആയ ഒരു കാര്യം , അവസ്ഥാ ഈ ലോകത്തു മറ്റൊന്നുമില്ല. ശരിയായ communication ഇല്ലാത്തതാണ് ഈ ലോകത്തെ ഭൂരിഭാഗം പ്രണയങ്ങളും തകര്‍ക്കുവാന്‍ കാരണം . പലരും പലതും കാമുകീ കാമുകന്മാരോട് മറച്ചു പിടിക്കും . നിര്‍ണായക ഘട്ടങ്ങളില്‍ ഫോണ്‍ എടുക്കാത്തതും സംശയങ്ങള്‍ക്ക് കാരണം ആകുന്നു. Love is like a glass, easy to break. But hard to repair. So be careful. പ്രണയം ഒരു glass പോലെയാണ് . എളുപ്പം തകരാം . പക്ഷെ ഒരിക്കല്‍ തകര്‍ന്നാല്‍ അത് ശരിയാക്കി എടുക്കുവാന്‍ വളരെ ബുദ്ധിമുട്ടാണ് .സൗന്ദര്യം കണ്ണിനെ ആകര്‍ഷിക്കുന്നു .

എന്നാല്‍ വ്യക്തിത്വത്തെ ഹൃദയത്തെ ആകര്‍ഷിക്കുന്നു . നല്ല സ്വഭാവവും , അച്ചടക്കവും , ലഹരി ഉപയോഗിക്കാത്തവരും ആയ വ്യക്തിത്വമുള്ളവരെ പ്രണയിക്കുക . നിങ്ങള്‍ ഹാപ്പി ആകും .നമ്മുടെ ചില ആവശ്യങ്ങള്‍ നിറവേറ്റി തരുന്നവരെയല്ല പ്രണയിക്കേണ്ടത് , എന്നാല്‍ നമ്മുടെ എല്ലാ വികാരങ്ങളും പ്രശ്നങ്ങളും നമ്മോടോപ്പോം നിന്ന് അതിനെ മനസ്സിലാക്കുവാന്‍ എങ്കിലും കഴിവുള്ളവരെ മാത്രം പ്രണയിക്കുക .

Love means to consider others. (വാല്‍കഷ്ണം .. ഈ ലോകത്തു ഒറ്റയ്ക്ക് ജീവിച്ചു എന്ന കാരണം കൊണ്ട് ഇന്നേവരെ ആരും കൊല്ലപ്പെട്ടിട്ടില്ല . എന്നാല്‍ മോശം കാമുകിയെ /കാമുകനെ തെരഞ്ഞെടുത്തു എന്ന കാരണത്താല്‍ എത്രയോ പേരെ അവരുടെ കാമുകനോ , കാമുകിയോ കൊന്നിട്ടുണ്ട് . അതിനാല്‍ കാമുകിയും , കാമുകനും ഇല്ലങ്കില്‍ അത്രയേ ഉള്ളൂ . എന്നാല്‍ കുരുത്തം കേട്ടവര്‍ ആണെങ്കില്‍ നമ്മള്‍ തീര്‍ന്നു . Be careful) By Santhosh Pandit (B+ blood group and B+ attitude.. പണ്ഡിറ്റിനെ പോലെ ആരും ഇല്ല )’

Post a Comment

0 Comments