അവതാരികയായി തുടക്കംകുറിച്ച് പിന്നീട് ബോളിവുഡില്‍ വരെ എത്തിയ താരമാണ് പേളി മാണി. ഇതിനു പിന്നാലെയാണ് കോളിവുഡില്‍ നിന്നുള്ള അവസരവും താരത്തെ തേടിയെത്തിയത് . ഇപ്പോള്‍ വലിമയുടെ സിനിമാട്ടോഗ്രാഫറായ നീരവ് ഷായെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് പേളി .
എന്നന്നേക്കുമായി മനസില്‍ നില്‍ക്കുന്ന തരത്തിലുള്ള ചില പാഠങ്ങള്‍ പഠിപ്പിക്കുവാനായാണ് ചില വ്യക്തികള്‍ നമ്മുടെ ജീവിതത്തിലേക്ക് വരുന്നത്. വലിമൈ സിനിമയുടെ സെറ്റില്‍ വെച്ചാണ് ഈ ലെജന്‍ഡിനെ ഞാന്‍ പരിചയപ്പെടുന്നത്. ആദ്യം പരിചയപ്പെട്ടപ്പോള്‍ എങ്ങനെയാണോ അതേ പോലെ തന്നെയാണ് അദ്ദേഹം ഇപ്പോഴും. അനായാസേനയായി ജോലി ചെയ്യുന്ന സിംപിളായൊരു മനുഷ്യന്‍ എന്നും പേളി നീരവിനെ കുറിച്് പറഞ്ഞു.
അദ്ദേഹത്തിന്റെ ഫ്രയിമുകള്‍ കണ്ട് ഞാന്‍ അമ്പരന്ന് നിന്ന് പോയിട്ടുണ്ട്. അദ്ദേഹം ക്യാമറ സെറ്റാക്കുന്ന സമയത്ത് തനിക്ക് ടെന്‍ഷന്‍ അനുഭവപ്പെടുമായിരുന്നുവെന്ന് നേരത്തെ പേളി വ്യക്തമാക്കിയിരുന്നു. ചെന്നൈയിലെ അദ്ദേഹത്തിന്റെ കഫേയില്‍ വെച്ച് പ്രഭാതഭക്ഷണം കഴിച്ചതിന്റെ സന്തോഷവും പേളി പങ്കിട്ടിരുന്നു. നില ആദ്യമായാണ് പീനട്ട് കോള്‍ഡ് കോഫി കുടിച്ചത്. അതവള്‍ക്ക് ഇഷ്ടമാവുകയും ചെയ്തു. ഈ മനുഷ്യനേയും അദ്ദേഹത്തിന്റെ ലാളിത്യവും എനിക്കൊരുപാട് ഇഷ്ടമാണെന്നും പേളി കുറിച്ചു.
0 Comments