മലയാളികൾക്ക് അടുത്തിടെ സംഭവിച്ച ഏറ്റവും വലിയ നഷ്ടങ്ങളിൽ ഒന്ന് ആയിരുന്നു കെപിഎസി ലളിത എന്ന അതുല്യ കലാകാരിയുടെ വിടവാങ്ങൽ. കുറേ നാളുകളായി ഇവർ ചികിത്സയിലായിരുന്നു. ആരോഗ്യസംബന്ധമായ കാരണങ്ങൾ കാരണമായിരുന്നു ഇവർ ചികിൽസയിൽ കഴിഞ്ഞിരുന്നത്. വലിയ രീതിയിലുള്ള സാമ്പത്തിക ബുദ്ധിമുട്ടുകൾ ആയിരുന്നു അനുഭവിച്ചിരുന്നത്.
ഇവരുടെ ചികിത്സാചെലവ് ഏറ്റെടുത്തുകൊണ്ട് സർക്കാർ മുന്നോട്ടു വരുന്ന കാഴ്ച വരെ നമ്മൾ കണ്ടിരുന്നു. അതിനെതിരെ ഒരു വിഭാഗം ആളുകൾ വിമർശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.എന്നാൽ ഇത്രയധികം സിനിമകളിൽ അഭിനയിച്ച ഒരു താരത്തിന് എങ്ങനെ ഇത്രയും വലിയ കടബാധ്യത ഉണ്ടായി? ഏകദേശം ആറ് പതിറ്റാണ്ട് കാലമായി ഇവർ നാടകത്തിലും സിനിമയിലും ആയി പ്രവർത്തിക്കുന്നു. ഏകദേശം 550 സിനിമകളിൽ ഇവർ അഭിനയിച്ചിട്ടുണ്ട്. അതിനു മുൻപ് തന്നെ നാടകവേദികളിൽ ഇവർ സജീവമായിരുന്നു. എന്നിട്ടും ഇങ്ങനെ ഇത്രയും വലിയ ഒരു കട ബാധ്യത ഉണ്ടായി എന്ന് അറിയുമോ?
പ്രധാനമായും മൂന്ന് കാരണങ്ങളാണ് പറഞ്ഞുകേൾക്കുന്നത് ;
1 – ഭർത്താവ് ഉണ്ടാക്കിവെച്ച കടബാധ്യതകൾ. ഭരതനായിരുന്നു ഇവരുടെ ഭർത്താവ്. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമ സംവിധായകരിൽ ഒരാളാണ് ഭരതൻ. എങ്കിലും ഇദ്ദേഹത്തിന് വലിയ രീതിയിലുള്ള കടബാധ്യതകൾ ഉണ്ടായിരുന്നു. ഇന്നത്തെ കാലത്ത് ഏകദേശം കോടികൾ വരും അത് എന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിൻറെ മരണശേഷം അത് ഇവരുടെ ഉത്തരവാദിത്വം ആയി മാറുകയായിരുന്നു. അങ്ങനെയാണ് ഇവരുടെ വരുമാനത്തിലെ വലിയ ഒരു പങ്കു പോയത് എന്നാണ് അറിയാൻ സാധിക്കുന്നത്.
2. മകൻറെ ചികിത്സാ ചെലവ്. സിദ്ധാർത്ഥ് ഭരതൻ ആണ് ഇവരുടെ മകൻ. നമ്മൾ എന്ന സിനിമയിലൂടെ ആണ് ഇദ്ദേഹം അഭിനയ കരിയർ ആരംഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. അതിനിടയിൽ താരം ഒരു അപകടത്തിൽ പെട്ടിരുന്നു. ചികിത്സയ്ക്കും മറ്റുമായി ലക്ഷങ്ങളാണ് ചിലവായത് എന്നാണ് അറിയാൻ സാധിക്കുന്നത്.
3. മകളുടെ വിവാഹം. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. അവരുടെ വിവാഹത്തിനു വേണ്ടി വലിയ ഒരു തുക ചെലവായി എന്നാണ് അറിയാൻ സാധിക്കുന്നത്. പ്രധാനമായും ഈ മൂന്നു കാരണങ്ങൾകൊണ്ടാണ് കെപിഎസി ലളിത എന്ന അതുല്യ കലാകാരിക്ക് ഇത്രയും വലിയ കടബാധ്യത ഉണ്ടായത് എന്നാണ് പൊതുവേ പറയപ്പെടുന്നത്. എന്നാൽ ഇതെല്ലാം കേവലം അഭ്യൂഹങ്ങൾ മാത്രമാണ്. സമൂഹമാധ്യമങ്ങളിൽ, പ്രത്യേകിച്ച് ഫേസ്ബുക്കിൽ ആണ് ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ കേട്ടു വരുന്നത്. സത്യാവസ്ഥ എന്താണ് എന്ന് പൂർണ്ണമായി അറിയാൻ സാധിക്കില്ല എങ്കിലും ഇതൊക്കെ തന്നെയാണ് കാരണങ്ങൾ എന്നാണ് കരുതപ്പെടുന്നത്.
0 Comments