ഭക്ഷണം കിട്ടാന്‍ വൈകി; വിവാഹം വേണ്ടെന്ന് വരനും കുടുംബവും; വിചിത്രം

 


വിവാഹത്തിരക്കില്‍ ഭക്ഷണം കിട്ടാന്‍ വൈകി എന്നാരോപിച്ച് വിവാഹമേ വേണ്ടെന്ന് പറഞ്ഞ് മടങ്ങി വരനും കുടുംബവും. ബിഹാറിലാണ് വിചിത്രമായ സംഭവം നടന്നത്. തനിക്കും തന്‍റെ കുടുംബാംഗങ്ങള്‍ക്കും ഭക്ഷണം കിട്ടാന്‍ വൈകിയെന്നാണ് വരന്‍റെ പിതാവ് പറയുന്നത്. വധുവിന്‍റെ വീട്ടുകാര്‍ കാര്യങ്ങള്‍ സംസാരിച്ച് ഒത്തുതീര്‍പ്പാക്കാന്‍ നോക്കിയെങ്കിലും സംഭവം വിവാദമാക്കിയത് വരന്‍റെ കുടുംബക്കാര്‍ തന്നെ. 

വധുവിന്‍ററെ വീട്ടുകാരില്‍ നിന്നും തനിക്ക് കിട്ടിയ എല്ലാ ഉപഹാരങ്ങളും തിരികെ നല്‍കിയാണ് വരന്‍ വിവാഹസ്ഥലത്തു നിന്നിറങ്ങിയത്. വിവാഹതിരക്കില്‍ വരന്‍റെ വീട്ടുകാര്‍ക്കുള്ള ഭക്ഷണം കൊടുക്കാന്‍ കുറച്ച് വൈകിപോയി എന്ന് വധുവിന്‍റെ അമ്മയും പറഞ്ഞതായാണ് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് വരന്‍റെ കുടുംബക്കാര്‍ക്ക് ദേഷ്യംവന്നതും മടങ്ങി പോകാനിടയായതും. 

നാട്ടുകാരും മറ്റ് പൊതുകൂട്ടായ്മയിലുള്ള ആളുകളും പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ നോക്കിയെങ്കിലും കുടുംബക്കാര്‍ വഴങ്ങിയില്ല. തുടര്‍ന്ന് ഭക്ഷണത്തിന്‍റെയും മറ്റ് ചിലവുകള്‍ക്കും ആവശ്യമായ പണം വധുവിന്‍റെ കുടുംബക്കാര്‍ക്ക് കൊടുത്തിട്ടാണ് അവര്‍ മടങ്ങിയത്. പിന്നാലെ വധുവിന്‍റെ അമ്മ പൊലീസില്‍ പരാതി നല്‍കി. 

Post a Comment

0 Comments