ഭർത്താവ് മരിച്ചാൽ വിധവ ആകുന്ന സ്ത്രീ അപരിചിതനുമായി മൂന്ന് ദിവസം ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം, അശുദ്ധി മാറാൻ വിചിത്രമായ ആചാരമായി ഒരു ഗ്രാമം

 


ഭർത്താവ് മരിക്കുമ്പോൾ വിധവയാവുന്ന സ്ത്രീകൾക്ക് തുടർന്ന് സമൂഹത്തിൽ ജീവിക്കണം എങ്കിൽ അന്യനായ പുരുഷനും ഒത്ത് മൂന്ന് ദിവസം ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം.പടിഞ്ഞാറൻ കെനിയയിലെ ലുവോ ഗോത്രത്തിൽ സ്ത്രീകളാണ് തലമുറകളായി തങ്ങളുടെ സമൂഹം പിന്തുടരുന്ന ഒരു വ്യത്യസ്തമായ ആചാരത്തെ തുടച്ചു കളയാൻ ഉള്ള പോരാട്ടത്തിലായിരുന്നു.ഈ ദുരാചാരം പല ആപത്തുകൾ ക്കുള്ള സാധ്യതയാണ് അവർക്ക് മുന്നിൽ തുറന്നിട്ടത്.

ഇങ്ങനെ ഭർത്താവ് മരിച്ച് ആചാരത്തിനു വേണ്ടി സ്ത്രീകൾ അന്യ പുരുഷന്മാരോട് ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ യാതൊരു സുരക്ഷാ മുൻകരുതലുകളും കൂടാതെ വേണം ചെയ്യാൻ.ഇങ്ങനെ മരുന്ന് പുരുഷന്മാർ പലരും കുത്തഴിഞ്ഞ ലൈംഗിക ജീവിതം നയിക്കുന്നവരാണ്,അതുകൊണ്ടുതന്നെ എയ്ഡ്സ് പോലുള്ള രോഗങ്ങൾ സ്ത്രീകൾക്ക് വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

അതുപോലെ ഇങ്ങനെയുള്ള നിർബന്ധിത രീതിയിൽ ഏർപ്പെട്ട ശേഷം ഉണ്ടാകുന്ന ഗർഭങ്ങൾ സ്ത്രീകളിൽ പലർക്കും ബാധ്യതയാണ്.ഭർത്താവ് മരിക്കുമ്പോൾ ഭാര്യയുടെ ദേഹത്തുണ്ടാകുന്ന അയാളുടെ ആത്മാവിന്റെ അശുദ്ധ സാന്നിധ്യത്തിൽ നിന്ന് ഭാര്യയെ മോചിപ്പിക്കാനാണ് ആഭിചാര പരിവേഷത്തോടെ ഉള്ള ഈ ചടങ്ങ് എന്ന് ഗോത്രത്തിലെ മൂത്ത ആളുകളുടെ വാദം.മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങിൽ വീടിന് മുന്നിൽ താൽക്കാലികമായി കെട്ടി പോക്കുന്ന ഒരു കൂരയിൽ വെറും തറയിൽ ഈ അപരിചിതനൊടൊപ്പം ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം.രാത്രിയിൽ നടക്കുന്ന ആദ്യ ലൈംഗികബന്ധത്തിനു മുമ്പ് ഒരു കോഴിയെ കൊന്നു കറിവെച്ച് ഈ സ്ത്രീ ആയാളെ ഊട്ടണം.

നേരമിരുട്ടിയ ശേഷം വസ്ത്രങ്ങൾ തറയിൽ ഉപേഷിച്ചുകൊണ്ട് നടത്തുന്ന ലൈംഗികബന്ധം കട്ടിലിൽ ആയിരിക്കും അടുത്ത ഘട്ടം.രാവിലെ ഊരിയിട്ട വസ്ത്രങ്ങൾ അഗ്നിക്കിരയാക്കണം.ഇങ്ങനെ ഇയാൾക്കൊപ്പം മൂന്ന് ദിവസം കഴിഞ്ഞ ശേഷം മാത്രമേ നാലാം ദിവസം വിധവയായ സ്ത്രീക്ക് പിന്നെ സ്വന്തം വീട്ടിലേക്ക് വരാൻ ആവു.അതിനുശേഷം ഭർത്താവ് ഇത്രയും കാലം കഴിഞ്ഞിരുന്ന വീട് കഴുകി ഇറക്കിയശേഷം മാത്രമേ മക്കൾക്ക് പോലും തിരികെ പ്രവേശനമുള്ളൂ.ഇത്രയും ചടങ്ങുകൾ ആചരിക്കാതെ ഭർത്താവിന്റെ മരണശേഷം മക്കളെ കൂടെ പാർപ്പിക്കാൻ ഈ ഗോത്രത്തിലെ അമ്മമാർക്ക് ധൈര്യമില്ല.

കാരണം ഇങ്ങനെ ആചാരം അനുഷ്ഠിക്കാതെ ഇരുന്നാൽ മക്കൾ മരിച്ചുപോകുമോ എന്നാണ് ഇവരുടെ ഭയം.ഈ ഗോത്രത്തിൽ കഴിഞ്ഞ പതിറ്റാണ്ടുകളായി ഇങ്ങനെ ഈ ചടങ്ങുകൾ ഉണ്ട്.തലമുറകളായി പുരുഷ സാധനത്തിൽ പുലരുന്ന ഒരു സമൂഹമാണ് യുവോ ഗോത്രം.അവിടെ മുതിർന്ന പുരുഷന്മാർ പറയുന്നതാണ് അവസാനവാക്ക്.ആ ശാസനകൾ ക്കെതിരെ മറുത്ത് ഒരക്ഷരം പറഞ്ഞാൽ അത് കൊടിയ അപരാധം ആയി കണക്കാക്കപ്പെടും.എങ്കിലും വർഷങ്ങളായി തുടരുന്ന ഈ ദുരാചാരത്തിൽ സഹികെട്ട് ഒടുവിൽ അതിനെതിരെ സംഘടിച്ച് ശബ്ദമുയർത്തുകയാണ് കഴിഞ്ഞ കുറേ വർഷങ്ങളായി ഈ ഗോത്രത്തിലെ ചില സ്ത്രീകൾ.

Post a Comment

0 Comments