മലയാളത്തിലെ മുൻനിര നടിയായി ആയി ഉയർന്നു വരുന്ന താരമാണ് കല്യാണി പ്രിയദർശൻ. പ്രിയദർശൻ്റെയും ലിസിയുടെയും മകളാണ് കല്യാണി. ഒരു അസിസ്റ്റൻറ് പ്രൊഡക്ഷൻ ഡിസൈനർ ആയാണ് താരം തൻറെ കരിയർ ആരംഭിക്കുന്നത്. മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും താരം അഭിനയിക്കുന്നുണ്ട്. ഹലോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് താരം അഭിനയത്തിൽ അരങ്ങേറുന്നത്.
സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ് കല്യാണി. തൻറെ ചിത്രങ്ങളൊക്കെ താരം ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ തൻറെ ചില ശീലങ്ങളെ കുറിച്ചാണ് കല്യാണി പറയുന്നത്. സെറ്റിൽ ഒരു ആവശ്യവുമില്ലാതെ വെറുതെ സെൽഫി എടുക്കുന്ന ശീലം തനിക്ക് ഉണ്ട് എന്ന് കല്യാണി പറയുന്നു. അങ്ങനെ എടുത്ത സെൽഫി യും മറ്റു വീഡിയോകളും എല്ലാം ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് താരം പങ്കുവെച്ചിരിക്കുന്നത്.
പൃഥ്വിരാജ് അറിയാതെ ബ്രോ ഡാഡി സെറ്റിൽ വച്ച് എടുത്ത ചിത്രവും ഇതിലുണ്ട്. ഹൃദയം സിനിമയുടെ സെറ്റിൽ മേക്കപ്പിന് ശേഷം വെള്ളം കുടിക്കുന്ന എടുത്ത വീഡിയോയും താരം പങ്കുവെച്ചു.താരം അഭിനയിച്ച ബ്രോ ഡാഡി ഹൃദയം എന്നീ ചിത്രങ്ങൾ കുറച്ചു ദിവസങ്ങൾക്ക് മുൻപ് പ്രദർശനത്തിനെത്തിയിരുന്നു. രണ്ടു ചിത്രങ്ങളും സാമാന്യം നല്ല പ്രതികരണമാണ് നേടുന്നത്. ഇതിൽ ഹൃദയം തീയേറ്ററുകളിലാണ് പ്രദർശനത്തിന് എത്തിയത്. ബ്രോ ഡാഡി ആവട്ടെ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ സ്ട്രീമിംഗ് തുടരുകയാണ്. അച്ഛനും അമ്മയ്ക്കും തനിക്കും എല്ലാം ജീവിതം തന്നത് മലയാളി പ്രേക്ഷകരാണ് എന്ന കല്യാണി പറയുന്നു. അവർ തന്നെ സ്വീകരിക്കുമോ എന്ന ടെൻഷൻ ഉണ്ടായിരുന്നു. ഹൃദയത്തിൽ അമ്മയായ അനുഭവിച്ച എക്സ്പീരിയൻസ് താരം പറയുന്നു. ആദ്യമായിട്ടാണ് താനും അപ്പോൾ അത്ര ചെറിയ കുഞ്ഞുങ്ങളെ ഹാൻഡിൽ ചെയ്യുന്നത്. എങ്ങനെയാണ് മാനേജ് ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു എന്നും താരം കൂട്ടിച്ചേർത്തിരുന്നു.
പല ചിത്രങ്ങളിലും താരമിപ്പോൾ അഭിനയിക്കുന്നുണ്ട്. കുറച്ചു ദിവസങ്ങൾക്കു മുൻപു താരം രണ്ടു മില്യൻ ഫോളോവേഴ്സ് ആയതിൻ്റെ സന്തോഷം പങ്കു വെച്ചിരുന്നു. കൃഷ് 3 എന്ന ഹിന്ദി ചിത്രത്തിൽ സാബു സിറിലിൻ്റെ അസിസ്റ്റൻറ് പ്രൊഡക്ഷൻ ഡിസൈനർ ആയിട്ടാണ് താരം കരിയർ ആരംഭിക്കുന്നത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് താരം മലയാളത്തിൽ അരങ്ങേറുന്നത്.
0 Comments