പൊന്നോമനകളെ ചേര്‍ത്തു പിടിച്ച് സന്തോഷ വാര്‍ത്ത അറിയിച്ച് സംവൃത സുനില്‍..!!

 


രണ്ടു മക്കളുടെയും പിറന്നാൾ അടുത്തടുത്ത ദിവസം ആയതിനാൽ ഒരാൾക്ക് 2 വയസും ഒരാൾക്ക് 7 വയസും ആകുകയാണെന്ന് കുറിച്ചിരിക്കുകയാണ് സംവൃത. ഇത് തന്റെ വിലപ്പെട്ട ദിവസം തന്നെയെന്നും സംവൃത കുറിച്ചിട്ടുണ്ട്. അഖിൽ രാജാണ് സംവൃതയുടെ ഭർത്താവ്. 2012 ൽ ആയിരുന്നു അഖിൽ രാജുമായുള്ള സംവൃതയുടെ വിവാഹം.

 രണ്ടു മക്കളാണ് സംവൃതക്കുള്ളത്. 2015 ൽ ആയിരുന്നു മൂത്ത മകൻ അഗസ്റ്റിയുടെ ജനം. രണ്ടു വർഷം മുൻപ് ഫെബ്രുവരിയിൽ ആയിരുന്നു ഇളയ മകൻ രുദ്ര ജനിച്ചത്.മലയാളികൾക്ക് എന്നും പ്രിയപ്പെട്ട താരമാണ് സംവൃത സുനിൽ. സംവൃത ഇപ്പോൾ കുടുംബത്തോടൊപ്പം വിദേശത്താണ് താമസം. 

കൂടാതെ സോഷ്യൽ മീഡിയിൽ സജീവമായ വെക്തി കൂടിയായ താരത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ അത്തരത്തിൽ താരം പങ്ക് വെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. അഗസ്റ്റിയ, രുദ്ര എന്നിവരുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് താരം. ഇരു കുട്ടികൾക്കും ഒപ്പമുള്ള ചിത്രങ്ങളാണ് താരം പങ്ക് വെച്ചിരിക്കുന്നത്.

Post a Comment

0 Comments