രണ്ടു പെൺമക്കളും ഭാര്യയും ഡോക്ടറാണ് ഞങ്ങള്‍ രണ്ട് പേരും രണ്ട് എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന ആളുകളാണ്; ഭാര്യയെക്കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ ജഗദീഷ്‌

 


മലയാള സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് ജഗദീഷ്. അഭിനയത്തില്‍ മാത്രമല്ല, കഥ, തിരക്കഥ, സംഭാഷണം എന്നീ മേഖലകളിലും ഇതിനോടകം താരം കഴിവ് തെളിയിച്ചിട്ടുണ്ട്. ടെലിവിഷന്‍ റിയാലിറ്റി ഷോകളില്‍ ജഡ്ജായും ജഗദീഷ് സജീവമാണ്.1984ല്‍ റിലീസായ ഇന്ത്യയിലെ തന്നെ ആദ്യ ത്രിമാന ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലൂടെയാണ് അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചത്. 

അദ്ദേഹം തന്നെ തിരക്കഥ എഴുതിയ അക്കരെ നിന്നൊരു മാരന്‍, മുത്താരംകുന്ന് പി ഒ എന്നീ സിനിമകളിലെ അഭിനയത്തെത്തുടര്‍ന്ന് മലയാള സിനിമയിലെ സജീവ അഭിനേതാവായി മാറുകയായിരുന്നു. ഇതുവരെ 350-ഓളം സിനിമകളിൽ വേഷമിട്ട ജഗദീഷ് മുകേഷ്, സിദ്ദീഖ്‌ എന്നിവരോടൊപ്പം നായകനായും മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്‌ഗോപി, ജയറാം എന്നിവർക്കൊപ്പം സഹനടനായും അഭിനയിച്ചു.

ജഗദീഷിന്റെ കുടുംബ ജീവിതത്തെക്കുറിച്ച് അധികമാര്‍ക്കും അറിയില്ല. ഭാര്യയും മക്കളുമൊന്നും പൊതുവേദികളിലും പുരസ്‌ക്കാര ചടങ്ങുകളിലും അദ്ദേഹത്തിനൊപ്പം പ്രത്യക്ഷപ്പെടാറില്ല. ഇതിന്റെ കാരണം വെളിപ്പെടുത്തി ജഗദീഷ് തന്നെ രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍. ” തന്റെ സ്വഭാവത്തിന്റെ നേരെ വിപരീതമാണ് ഭാര്യ. എനിക്ക് എത്രത്തോളം പ്രശസ്തി നേടാനും പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെടാനും താല്‍പ്പര്യമുണ്ടോ അത്രത്തോളം അതില്‍ നിന്നും മുഖം തിരിഞ്ഞ് നടക്കാനാണ് അവള്‍ ആഗ്രഹിക്കുന്നത്. സ്വകാര്യ ജീവിതത്തെ അല്പ്പം പോലും പരസ്യത്തെടുത്താന്‍ ആഗ്രഹിക്കാത്തവളാണ് അവള്‍.

എന്തെങ്കിലും സ്‌പെഷ്യല്‍ എഡിഷന്റെ ഭാഗമായി ഏതെങ്കിലും മാഗസിന്‍ സമീപിച്ചാലും രമ തയ്യാറാവില്ല.അതുകൊണ്ടാണ് അത്തരം ഫോട്ടോ പോലും പുറത്ത് വരാത്തത്. സോഷ്യല്‍ മീഡയയില്‍ അവളുടെ ഫോട്ടോ പങ്കുവെക്കുന്നത് അവള്‍ക്ക് ഇഷ്ടമല്ല. ഞങ്ങള്‍ രണ്ട് പേരും രണ്ട് എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന ആളുകളാണ്. അഭിപ്രായ വിത്യാസങ്ങള്‍ക്കിടയിലെ യോജിപ്പാണ് ഞങ്ങളുടെ വിജയം. തന്റെ ഭാര്യയെക്കുറിച്ച് ആരെങ്കിലും തന്നോട് ചോദിച്ചാല്‍ ഞാന്‍ പറയും എന്റെ രണ്ട് പെണ്‍ മക്കളും പഠിച്ച് ഡോക്ടര്‍മ്മാരായതിന്റെ എല്ലാ ക്രെഡിറ്റും രമയ്ക്ക് മാത്രമാണ്”- ജഗദീഷ് പറയുന്നു.

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ ചെങ്കൽ എന്ന ഗ്രാമത്തിൽ അധ്യാപകനായിരുന്ന കെ.പരമേശ്വരൻ നായരുടേയും പി.ഭാസുരാംഗിയമ്മയുടേയും മകനായി 1955 ജൂൺ 12ന് ആണ് ജഗദീഷ് ജനിച്ചത്‌. തിരുവനന്തപുരം ഗവ.മോഡൽ ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരം ഗവ.ആർട്ട്സ് കോളേജിൽ നിന്ന് കൊമേഴ്സിൽ ബിരുദവും തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് കേരള യൂണിവേഴ്സിറ്റിയിൽ ഒന്നാം റാങ്കോടെ കൊമേഴ്സിൽ മാസ്റ്റർ ബിരുദവും നേടി. വിദ്യാഭ്യാസത്തിനു ശേഷം കാനറ ബാങ്കിൽ ജോലി കിട്ടിയെങ്കിലും ജോലി രാജിവച്ച് തിരുവനന്തപുരം എം.ജി.കോളേജിൽ ലക്ചററായി ജോലിയിൽ പ്രവേശിച്ചു.കോളേജ് അധ്യാപകനായി ജോലി ചെയ്യുമ്പോഴും സിനിമ മോഹം മനസിൽ കൊണ്ട് നടന്ന ജഗദീഷ് അധ്യാപക ജോലിക്കൊപ്പം തന്നെ സിനിമ അഭിനയവും തുടങ്ങി . പിന്നീട് അധ്യാപക ജോലിയിൽ നിന്ന് അവധിയെടുത്ത് സിനിമയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു.

Post a Comment

0 Comments