മനുഷ്യൻ ജനിക്കുമ്പോഴും മരിക്കുമ്പോഴും ആശുപത്രിയാണ് ആശ്രമിക്കാറുള്ളത്.അതുകൊണ്ടുതന്നെ ആശുപത്രികൾ പണത്തിനും വേണ്ടി മാത്രമായി പൊങ്ങിവരുന്നു.ഏതൊരു മനുഷ്യനും ആശുപത്രിയെ ആശ്രയിക്കാതെ ജീവിക്കാൻ പറ്റില്ല.ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്ന രീതിയിൽ അസുഖം മനുഷ്യനെ കീഴ്പ്പെടുത്തും.
ഇതു മനസ്സിലാക്കി തന്നെ പല ആശുപത്രികളും പ്രവർത്തിക്കുന്നു.എന്തെങ്കിലും ചെറിയ രോഗത്തിന് ആശുപത്രിയിൽ പോയാൽ അവിടെയുള്ള എല്ലാ ടെസ്റ്റുകളും അവർ ചെയ്യിപ്പിക്കും.എന്നാൽ അവരിൽ നിന്നെല്ലാം വ്യത്യസ്തരായ പല ഡോക്ടർമാരും ആശുപത്രികളും ഉണ്ട്.അങ്ങനെ ഒരു ഡോക്ടറാണ് ഡോക്ടർ ഷിനു ശ്യാമളൻ.സോഷ്യൽ മീഡിയ സജീവസാന്നിധ്യമായ ഡോക്ടർ ഷിനു ശ്യാമളന്റെ ജീവിതത്തിലുണ്ടായ ഒരു സംഭവത്തെക്കുറിച്ച് ആണ് അവർ പറയുന്നത്.ഫേസ്ബുക്ക് വഴിയാണ് ഈ കുറിപ്പ് പുറത്തുവിട്ടത്.
കുറുപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്,
ജീവിതത്തിൽ ആദ്യമായി എന്റെ നേർക്ക് ഒരാൾ 500 രൂപ നീട്ടി. ഒരു നിമിഷം പെരുവിരൽ മുതൽ നാക്ക് വരെ മരവിപ്പ് പടർന്നു. ശേഷം എന്റെ തലച്ചോർ പ്രവർത്തിച്ചു.
“എനിക്ക് വേണ്ട. ഞാൻ ആരുടെയും കൈയ്യിൽ നിന്ന് പൈസ വാങ്ങാറില്ല. എനിക്ക് ശമ്പളം കിട്ടുന്നുണ്ട്. അത് മാത്രമേ എനിക്ക് ആവശ്യമുള്ളൂ. ” എന്നു പറഞ്ഞു കൊണ്ട് അയാൾ എന്റെ നേർക്ക് നീട്ടിയ കൈക്കൂലി ഞാൻ നിരസിച്ചു.”എന്റെ സന്തോഷത്തിന് വേണ്ടിയാണ് സർ..” അയാൾ പറഞ്ഞു.
“നിങ്ങളുടെ ചികിത്സയിലായ ഭാര്യയ്ക്ക് സഹായങ്ങൾ ചെയ്യുവാൻ ഡോക്ടർ എന്ന നിലയ്ക്ക് ഞാൻ ബാധ്യസ്ഥയാണ്. കഴിയുന്നത് പോലെ എല്ലാം ചെയ്ത് തരും. പക്ഷെ അതിനെനിയ്ക്ക് കൈക്കൂലി ആവശ്യമില്ല.” വീണ്ടും ഞാൻ ആവർത്തിച്ചു.(നടന്നത് കഴിഞ്ഞയാഴ്ച്ച ഞാൻ ജോലി ചെയുന്ന സർക്കാർ ആശുപത്രിയിൽ വെച്ചു..)
2013 മുതൽ പല സർക്കാർ ആശുപത്രിയിൽ ജോലി ചെയ്ത് വരുന്നു. വൈകിട്ട് പ്രൈവറ്റ് പ്രാക്ടീസും ചെയ്തിരുന്നു. കാസർകോട് ജില്ലയിൽ ക്ലിനിക് നടത്തിയപ്പോൾ 100 രൂപ സാധാരണക്കാരിൽ നിന്നും പാവപ്പെട്ടവരിൽ നിന്നും 10 രൂപ വരെ ഫീസായി വാങ്ങിയിട്ടുണ്ട്. മരുന്ന് കൊടുത്തു കഴിയുമ്പോൾ “സാറേ, കാശില്ല നാളെ കൊണ്ടുതരാം” എന്നു പറഞ്ഞു പോയിട്ട് പിന്നീട് പൈസ തരാൻ വരാത്തവരും ഉണ്ട്. പക്ഷെ അതൊക്കെ അവരുടെ ഗതികേട് കൊണ്ടാവും. ഞാൻ പുറകെ പോയിട്ടില്ല. കാശിനോട് ആർത്തി തോന്നിയിട്ടില്ല.
0 Comments