കോവിഡ് - നെഞ്ചിന്റെ വശം കീറി ശസ്ത്രക്രിയ, സംസാരശേഷിയും ചലനശേഷിയുമില്ലാതെ ഒരേ കിടപ്പ്, 45 കിലോയിൽ നിന്നും ആഷ്‌ലിൻ വെറും 20 കിലോയായി ചുരുങ്ങി

 


ലോകം മുഴുവന്‍ ഇപ്പോള്‍ കോവിഡ് മഹാമിരിയുടെ പിടിയിലാണ്. ഒരുപാട് പേര്‍ക്ക് തങ്ങളുടെ ജീവിതം കോവിഡില്‍ ബലിയര്‍പ്പിക്കേണ്ടി വന്നിട്ടുണ്ട്. അത്തരത്തിന്റെ തന്റെ മകളെ കോവിഡിന്റെ മുന്നില്‍ നിന്നും രക്ഷപ്പെടാനുള്ള ഓട്ടത്തിലാണ് ഷീല എന്ന ഒരു അമ്മ. തൃശൂര്‍ വിമല കോളേജിലെ ഒന്നാം വര്‍ഷ ബി എ സോഷ്യോളജി വിദ്യാര്‍ത്ഥിനിയായ ആഷ്‌ലിനെയാണ് കോവിഡ് പിടിമുറുക്കിയിരിക്കുന്നത്. 

കോവിഡ് തകര്‍ത്തത് ആഷ്‌ലിന്റെ പുഞ്ചിരി മാത്രമല്ല , മറിച്ച് അവളുടെ ശരീരത്തിലെ 25 കിലോ കൂടിയാണ്.‘ അമ്മേ… ശ്വാസം കിട്ടാതെ ഞാന്‍ മരിക്കും” എന്ന് അവള്‍ തന്റെ അമ്മയെ നോക്കി കരഞ്ഞ് കൊണ്ട് പറഞ്ഞുകൊണ്ടിരുന്നു. കോവിഡിനെ തുടര്‍ന്നുണ്ടായ ന്യൂമോണിയ വഷളായതാണ് ആഷ്‌ലിന്റെ ഈ അവസ്ഥയ്ക്ക് കാരണമായത്, പനിയും ശ്വാസ തടസ്സവും വിറയലും നിര്‍ത്താതെയുള്ള ഛര്‍ദിയുമായിരുന്നു തുടക്കം. 

ഒരു മാസത്തെ ആശുപത്രി വാസം. പക്ഷേ, അവള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് ഡോക്ടര്‍മ്മാര്‍ക്ക് കണ്ടെത്താനായില്ല. പിന്നീട്, ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ആണ് നെഞ്ചിലാകെ നീര്‍ക്കെട്ട് കണ്ടെത്തിയത്. അങ്ങനെ അവളെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

അവിടെ വെച്ചാണ് ന്യൂമോണിയ ബാധിച്ച് അവളുടെ അവസ്ഥ വളരെ മോശമായിരിക്കുന്നു എന്ന് കണ്ടെത്തുന്നത്. ശ്വാസകോശത്തില്‍ പഴുപ്പും വെള്ളവും നിറഞ്ഞിരുന്നു. ഒരു മാസത്തിലധികം ട്യൂബിട്ട് പഴുപ്പും വെള്ളവും നീക്കി. ഈ സമയങ്ങളില്‍ ഭക്ഷണം കഴിക്കാനാവാതെ അവളുടെ കുടല്‍ ചുങ്ങിപ്പോയി. ശരീരം മെലിഞ്ഞ് എല്ലും തോലുമായ രൂപമായി. നെഞ്ചിന്റെ വശം കീറി ശസ്ത്രക്രിയ നടത്തി. സംസാര ശേഷിയും ചലന ശേഷിയും ഇല്ലാതെ ഒരേ കിടപ്പ് തുടര്‍ന്നു കൊണ്ടിരുന്നു. 45 കിലോ തൂക്കമുണ്ടായിരുന്ന ആഷ്‌ലിന്‍ വെറും 25 കിലോ തൂക്കത്തിലൊതുങ്ങി.

മാസങ്ങളോട് ആശുപത്രയില്‍ തുടര്‍ന്നതിനാല്‍ അവര്‍ താമസിച്ചിരുന്ന വാടക വീട് നഷ്ടപ്പെട്ടു. ഷീല ഹോട്ടല്‍ തൊഴിലാളിയായിരുന്നു. ആ വരുമാനം കൊണ്ടായിരുന്നു ജീവിതം മുന്നോട്ട് പോയിരുന്നത്. മകള്‍ ആശുപത്രിയിലായതോടെ അവള്‍ക്ക് കൂട്ടിരുന്ന് ഷീലയുടെ ജോലി നഷ്ടമായി. ചേറൂര്‍ തേറാട്ടില്‍ പരേതനായ ബേബിയാണ് അച്ഛന്‍. വിമല കോളേജ് അധികൃതരുടെ സഹായം കൊണ്ട് ലഭിച്ച വിയ്യൂരിലെ വാടക വീട്ടിലാണിപ്പോള്‍ താമസിക്കുന്നത്. ആഷ്‌ലില്‍ പതിയെ നടക്കാന്‍ തുടങ്ങിയത് ഇവര്‍ക്ക് ഇപ്പോല്‍ പുത്തന്‍ പ്രതീക്ഷയാണ്. പെട്ടന്ന് തന്നെ ശരീരത്തില്‍ നിന്നും ഊര്‍ന്ന് പോയ ഭാരം തൂകക്കം കിരികെ പിടിക്കാനുള്ള ശ്രമത്തിലാണിവര്‍. വൈറ്റമിന്‍ അടങ്ങിയ ഭക്ഷണമാണ് ഓരോ രണ്ട് മണിക്കൂര്‍ ഇടവേളകളിലും ഡോക്ടര്‍മാര്‍ അവള്‍ക്ക് നിര്‍ദ്ദേശിച്ചിരിക്കുന്നത്. നമുക്ക് നമ്മളാല്‍ കഴിയുന്ന സഹായം ഈ കുടുംബത്തിന് നല്‍കാന്‍ ശ്രമിക്കാം. നമുക്ക് ചേര്‍ത്ത് പിടാക്കാം ഈ കുടുംബത്തെ…

ഫോണ്‍ : 9744383046

Post a Comment

0 Comments