Vegetable Price : പച്ചക്കറിവില കുറയുന്നില്ല; കോഴിക്കോടും തക്കാളിവില നൂറിലെത്തി, മുരിങ്ങക്കായ കിലോ 300 രൂപ

 


തിരുവനന്തപുരം : വിലകുറയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ചകള്‍ തുടരുമ്ബോഴും സംസ്ഥാനത്ത് പച്ചക്കറിക്ക് തീവില തന്നെ.

തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോടും തക്കാളി വില സെഞ്ച്വറി അടിച്ചിരിക്കുകയാണ്.മറ്റ് ഇനം പച്ചക്കറികള്‍ക്കും ആഴ്ചകളായി ഉയര്‍ന്ന വില തുടരുകയാണ്. മുരിങ്ങക്കായ ആണ് നിലവില്‍ ഏറ്റവും വിലയുള്ള പച്ചക്കറി ഇനം. 300 രൂപയാണ് ഇന്നത്തെ വില. വെണ്ടയ്‌ക്ക കിലോയ്‌ക്ക് എഴുപത് രൂപയും, ചേന, ബീന്‍സ്, ക്യാരറ്റ് എന്നിവയ്‌ക്ക് അറുപത് രൂപയുമാണ് വില.

ഇതര സംസ്ഥാനങ്ങളിലെ മഴക്കെടുതിയാണ് സംസ്ഥാനത്ത് പച്ചക്കറി വിലകൂടാന്‍ കാരണമായത്. അതേസമയം, ഹോര്‍ട്ടികോര്‍പ്പ് കുറഞ്ഞ വിലയ്‌ക്ക് വില്‍പ്പന തുടരുകയാണ്. വില കുത്തനെ കൂടിയെങ്കിലും പിടിച്ചുനിര്‍ത്താനുള്ള ശ്രമം ഹോര്‍ട്ടികോര്‍പ്പ് തുടരുകയാണ്. കഴിഞ്ഞ തിങ്കളാള്ച മുതല്‍ ശരാശരി 80 ടണ്‍ പച്ചക്കറി തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമായി ഹോര്‍ട്ടികോര്‍പ്പ് കേരളത്തിലെത്തിക്കുന്നുണ്ട്.

തെങ്കാശിയില്‍ നിന്നും നേരിട്ട് പച്ചക്കറി എത്തിക്കുന്നതിനായി ബുധനാഴ്ച കരാറൊപ്പിടുമെന്നാണ് ഹോര്‍ട്ടികോര്‍പ്പ് അറിയിച്ചത്.അതേസമയം,തെങ്കാശിയില്‍ സംഭരണ കേന്ദ്രം ആരംഭിച്ച്‌ ഇടനിലക്കാരെ ഒഴിവാക്കി വിലക്കയറ്റം പിടിച്ച്‌ നിര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം. മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും സംഭരണ കേന്ദ്രം തുടങ്ങാന്‍ ആലോചനയുണ്ട്.

Post a Comment

0 Comments