മോഹൻലാൽ ഒരിക്കൽ എന്നോട് പറഞ്ഞു. ' രണ്ടുപേർ ഒന്നുചേരാൻ തീരുമാനിക്കുന്ന സമയത്ത് എതിർക്കുന്നവൻ അവരുടെ ശത്രുവാകാറുണ്ട്, അതുപോലെ തന്നെ രണ്ടുപേർ പിരിയാൻ തീരുമാനിക്കുമ്പോഴും എതിർക്കുന്നവൻ അവരുടെ ശത്രുവാകുമെന്ന്.
ഞാനും ലിസിയും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പുറത്തുള്ളവർക്ക് കഴിയുമായിരുന്നില്ല, പ്രിയൻ അന്ന് പറഞ്ഞത് ഇങ്ങനെയാണ്.മക്കളും ഞങ്ങളുടെ കാര്യത്തിൽ വലുതായി ഇടപെട്ടിട്ടില്ല. ലിസിയെ കുറ്റപ്പെടുത്തി എന്നോട് അവർ സംസാരിച്ചിട്ടില്ല. എന്നെക്കുറിച്ച് മോശമായി ലിസിയോടും ഒന്നും പറയാനിടയില്ല. അവർ മുതിര്‍ന്ന കുട്ടികളാണല്ലോ, കാര്യങ്ങൾ മനസ്സിലാക്കാനാകുമല്ലോ. ഞങ്ങൾ തമ്മിലുള്ള ചില നിസാരമായ ഈഗോ പ്രശ്നങ്ങള്‍ ആണ് വിവാഹമോചനത്തിലേക്ക് എത്തിച്ചത്.
ലിസിയാണ് എന്റെ ജീവിതത്തിലെ വിജയങ്ങൾക്കു കാരണം എന്ന് മുമ്പ് അഭിമുഖങ്ങളിൽ ഞാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ അവരുടെ മനസ്സിൽ എന്താണെന്ന് അവരുടെ ഉള്ളിൽ കയറി അറിയാനാകില്ലല്ലോ. വിവാഹമോചനക്കേസ് നടക്കുന്നതിനിടെ ഒരുനാള്‍ ലിസി കോടതിയിൽ പറഞ്ഞത് 'സംവിധായകൻ പ്രിയദർശന്റെ കാലം കഴിഞ്ഞു എന്ന് പലരും പറയുന്നു' എന്നാണ്. അത് കേട്ടതോടെ അത്രയും നേരം പിടിച്ചു നിന്ന ഞാൻ പൊട്ടിക്കരഞ്ഞു പോകുകയായിരുന്നു. കാലം കഴിഞ്ഞു എന്നു പറഞ്ഞാൽ ജഡമായെന്ന് തന്നെയല്ലേ അര്‍ത്ഥം. ജീവനേക്കാൾ ഞാൻ സ്നേഹിച്ച ആളാണ് അന്നങ്ങനെ പറഞ്ഞത്. അത് താങ്ങാവുന്നതിലും വലിയ ആഘാതമായിരുന്നു, വിഷാദരോഗാവസ്ഥയിലായിരുന്നു അതിന് ശേഷം ഞാൻ. നാലു മാസത്തോളം ഡിപ്രഷനുള്ള ചികിത്സയിലായിരുന്നു. അതിൽ നിന്നും എന്നെ രക്ഷിച്ചത് സിനിമയാണെന്നും , പ്രിയൻ പറയുന്നു.
സംവിധായകന്റെ പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിട്ടുണ്ട്. 1990 ആണ് ലിസിയും പ്രിയദർശനും വിവാഹിതരാവുന്നത്. 2014 ൽ ബന്ധം വേർപിരിയുന്നതിനായി കോടതി സമീപിക്കുകയായിരുന്നു, 2016 ൽ ഇരുവരും നിയമപരമായി വേർപിരിഞ്ഞു.
0 Comments