Sex On Scooter : സ്‍കൂട്ടറിലെ 'സെക്സ്', പരിഹാസവുമായി അയല്‍ക്കാര്‍; പെണ്‍കുട്ടിയുടെ പ്രശ്നത്തില്‍ ഇടപെടല്‍.!

 


ദില്ലി: യുവതിയുടെ സ്കൂട്ടര്‍ നമ്ബര്‍ പ്ലേറ്റില്‍ SEX എന്ന പദം കയറിക്കൂടിയ സംഭവത്തില്‍ ഇടപെട്ട് ദില്ലി വനിത കമ്മീഷന്‍.

പരാതിക്കാരിയുടെ വാഹനത്തിന്‍റെ റജിസ്ട്രര്‍ നമ്ബര്‍ മാറ്റി (Fancy Registration Number) നല്‍കണമെന്ന് ആവശ്യപ്പെട്ട് ദില്ലി വനിത കമ്മീഷന്‍ ദില്ലി ആര്‍ടിഒയ്ക്ക് നോട്ടീസ് അയച്ചു. പുതുതായി വാങ്ങിയ സ്കൂട്ടറിന് SEX സീരിസിലുള്ള നമ്ബര്‍ ലഭിച്ചതോടെ യുവതി പരിഹാസം നേരിടുന്നു എന്നത് വലിയ വാര്‍ത്തയായിരുന്നു.

യുവതിയുടെ വണ്ടിയുടെ റജിസ്ട്രര്‍ നമ്ബര്‍ ഉടന്‍ മാറ്റി നല്‍കാനും, ഇത്തരത്തിലുള്ള കേസുകള്‍ ഉണ്ടായിട്ടോ എന്ന് വിശദമായി അന്വേഷിച്ച്‌ അറിയിക്കാനും അര്‍ടിഒയോട് ദില്ലി വനിത കമ്മീഷന്‍ അറിയിച്ചിട്ടുണ്ട്. ഉടന്‍ തന്നെ കേസില്‍ എടുത്ത നടപടിയുടെ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കമ്മീഷന്‍ ആവശ്യപ്പെടുന്നു.

ആവശ്യപ്പെടാതെ തന്നെ ഒരു 'ഫാന്‍സി രജിസ്ട്രേഷന്‍ നമ്ബര്‍' ലഭിച്ച്‌ പുലിവാല് പിടിച്ച ഒരു പെണ്‍കുട്ടിയുടെ സംഭവം ദേശീയ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരുന്നു. മോഹിച്ച്‌ വാങ്ങിയ സ്‍കൂട്ടറിന് കിട്ടിയ നമ്ബര്‍ പ്ലേറ്റില്‍ SEX എന്നെഴുതിയതു കാരണം പുറത്തിറങ്ങാനാകുന്നില്ലെന്ന് പരാതി പറയുന്ന ദില്ലി സ്വദേശിയായി പെണ്‍കുട്ടിയെക്കുറിച്ച്‌ ഡെയ്‌ലി ഒയെ ഉദ്ദരിച്ച്‌ കാര്‍ ടോഖാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.



Post a Comment

0 Comments