7.7 കോടി രൂപ അബദ്ധത്തില്‍ അക്കൗണ്ടിലെത്തി; ഒരു വര്‍ഷമായി ഉറക്കം നഷ്ടപ്പെട്ട യുവതി പണത്തിന്‍റെ ഉടമയെ കണ്ടെത്തി!

 


ലണ്ടന്‍: അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയ 7.7 കോടി രൂപയുടെ ഉടമയെ ഒരുവര്‍ഷത്തിന് ശേഷം കണ്ടെത്തിയിരിക്കുകയാണ് ഒരു ബ്രിട്ടീഷ് യുവത്.

 ഒരു വര്‍ഷത്തോളം തന്‍റെ ഉറക്കം കെടുത്തിയ സംഭവത്തെ അതിശയകരമെന്നും അവിശ്വസനീയമെന്നും പേടിസ്വപ്നമെന്നുമാണ് യുവതി വിശേഷിപ്പിക്കുന്നത്.ഹെര്‍ മജസ്റ്റീസ് റെവന്യൂ ആന്‍ഡ് കസ്റ്റംസാണ് അബദ്ധത്തില്‍ യുവതിയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചതെന്ന് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് വന്‍തുക അക്കൗണ്ടില്‍ വന്ന വിവരം യുവതിയുടെ ശ്രദ്ധയില്‍പ്പെടുന്നത്. അക്കൗണ്ട് സ്റ്റേറ്റ്മെന്‍റ് പരിശോധിക്കുമ്ബോഴായിരുന്നു ഇത്. 7.7 കോടി രൂപയോളമാണ് അക്കൌണ്ടിലെത്തിയത്. അബദ്ധത്തില്‍ നിക്ഷേപിച്ചതാകുമെന്നും, അവര്‍ തന്നെ അത് തിരിച്ചുപിടിക്കുമെന്നുമാണ് കരുതിയത്. കൂടാതെ ഭയം കാരണം ഇക്കാര്യം ആരോടും പറഞ്ഞതുമില്ല. എന്നാല്‍ മാസങ്ങള്‍ കടന്നുപോയിട്ടും അക്കൗണ്ടിലെത്തിയ പണം യഥാര്‍ഥ അവകാശി തിരിച്ചെടുത്തില്ല. ഇതോടെയാണ് യുവതി, ഒരു മാധ്യമത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അവര്‍ നടത്തിയ അന്വേഷണത്തിലാണ് ഹെര്‍ മജസ്റ്റീസ് റെവന്യൂ ആന്‍ഡ് കസ്റ്റംസാണ് അബദ്ധത്തില്‍ യുവതിയുടെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചതെന്ന് വ്യക്തമായത്.

ഇതിനിടെ ഒരു അത്യാവശ്യം വന്നപ്പോള്‍ ഇതില്‍നിന്ന് കുറച്ച്‌ പണം ചെലവഴിക്കുകയും ചെയ്തു. ഈ പണം എങ്ങനെ തിരികെ നല്‍കുമെന്നതാണ് ഇപ്പോള്‍ യുവതിയുടെ ആശങ്ക. ആ തുക തിരിച്ചടക്കാനുള്ള സാമ്ബത്തികശേഷം തനിക്കില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

അതേസമയം സംഭവം വാര്‍ത്തയായതോടെ ഹെര്‍ മജസ്റ്റീസ് റെവന്യൂ ആന്‍ഡ് കസ്റ്റംസ് വിശദീകരണവുമായി രംഗത്തെത്തി. പാഴ്സല്‍ കസ്റ്റംസ് ഡ്യൂട്ടിയില്‍ റിബേറ്റായി 23.39 പൌണ്ട് യുവതിക്ക് നല്‍കാനുള്ള ശ്രമത്തിനിടെയാണ് അബദ്ധത്തില്‍ 7.7 കോടി രൂപ നിക്ഷേപിക്കപ്പെട്ടത്. ജീവനക്കാരുടെ പിഴവ് മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും ഹെര്‍ മജസ്റ്റീസ് റെവന്യൂ ആന്‍ഡ് കസ്റ്റംസ് വിശദീകരിക്കുന്നു. അക്കൌണ്ടില്‍ മാത്രമായി നിക്ഷേപിക്കപ്പെട്ടതിനാല്‍ സംഭവം കണ്ടെത്താനുമായില്ല. ഇപ്പോള്‍ ഈ വിവരം യുവതി പുറത്ത് പറഞ്ഞതുകൊണ്ടാണ് തങ്ങളുടെ ശ്രദ്ധയില്‍ വന്നത്. അവര്‍ക്ക് നന്ദി പറയുന്നു. സംഭവത്തില്‍ ക്ഷമാപണം നടത്തിയ ഹെര്‍ മജസ്റ്റീസ് റെവന്യൂ ആന്‍ഡ് കസ്റ്റംസ് പണം തിരികെ എടുക്കുന്നതിനുള്ള ശ്രമത്തിലാണ്.


Post a Comment

0 Comments