തിരുവനന്തപുരം: സ്‌കൂളിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ത്ഥികളെ നടുറോഡില്‍ തടഞ്ഞു നിര്‍ത്തി പോപ്പുലര്‍ ഫ്രണ്ടുകാരുടെ അതിക്രമം.
ഡിസംബര്‍ ആറായ ഇന്ന് ഞാന്‍ ബാബറി എന്ന സ്റ്റിക്കര്‍ കുട്ടികളുടെ നെഞ്ചത്ത് പതിപ്പിക്കുയായിരുന്നു. പത്തനംതിട്ട കോട്ടാങ്ങലില്‍ സെന്റ്‌മേരീസ് സ്‌കൂളിലെ പിഞ്ചുവിദ്യാര്‍ത്ഥികളെയാണ് തടഞ്ഞുനിര്‍ത്തി ബലം പ്രയോഗിച്ച് ഇത്തരത്തില്‍ സ്റ്റിക്കര്‍ പതിപ്പിച്ചത്. കുട്ടികളില്‍ പലരും ഇതു വേണ്ടെന്ന് അറിയിച്ചെങ്കിലും പോപ്പുലര്‍ ഫ്രണ്ടുകാര്‍ ബലം പ്രയോഗിച്ച് സ്റ്റിക്കര്‍ പതിപ്പിക്കുയായിരുന്നു. സിപിഎമ്മും എസ്ഡിപിഐയും ഒന്നിച്ചു ഭരിക്കുന്ന പഞ്ചായത്തിലാണ് സംഭവം.
ഇതിനെതിരേ പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്തെത്തി. സംഭവത്തില്‍ പിണറായി പോലീസ് ഒരു നടപടിയും എടുക്കുന്നില്ലെന്നും കേരളം അതിവേഗം സിറിയയാവുകയാണോ എന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം :-
പത്തനംതിട്ട കോട്ടാങ്ങലില്‍ സെന്റ്‌മേരീസ് സ്‌കൂളിലെ പിഞ്ചുവിദ്യാര്‍ത്ഥികളെ തടഞ്ഞുനിര്‍ത്തി ബലം പ്രയോഗിച്ച് ഞാന്‍ ബാബറി എന്ന സ്‌ററിക്കര്‍ പതിപ്പിക്കുന്ന പി. എഫ്. ഐ. സംഘം. ഈ പഞ്ചായത്ത് സി. പി. എമ്മും എസ്. ഡി. പി. ഐയും ഒരുമിച്ചാണ് ഭരിക്കുന്നത്. പിണറായി പോലീസ് ഒരു നടപടിയും എടുക്കുന്നില്ല. കേരളം അതിവേഗം സിറിയയാവുകയാണോ ?
0 Comments