കാര്‍മേഘം മാറി സൂര്യന് ഉദിച്ചു. ഇന്നലെ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ ലൈവില്‍ വന്ന് മരക്കാറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്.
ആദ്യ ദിവസങ്ങളില്‍ ഒരു ഭാഗത്തു നിന്നും വന്ന മോശം പരാമര്‍ശങ്ങളെ പിന്തള്ളി ചിത്രം കുടുംബ പ്രേക്ഷകരെ തിയേറ്ററിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കുകയാണ്. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ മികച്ച അഭിപ്രായമാണ് കുഞ്ഞാലിമരക്കാറെ കുറിച്ച് പങ്കുവയ്ക്കുന്നത്. അത്തരത്തിലൊരു അനുഭവത്തെ കുറിച്ച് കോണ്‍ഗ്രസ് നേതാവ് പ്രദീപ് കുമാര്‍ പറയുന്നു.
അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവര്‍ ഇത് തമിഴ്നാട് അല്ല കേരളമാണെന്ന് ഓര്‍ക്കണമെന്ന് പ്രദീപ് കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :-
'സിനിമാ പ്രവര്‍ത്തകനായ മകന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് മിനിഞ്ഞാന്ന് എറണാകുളം ലുലുവില്‍ നിന്നും മരക്കാര്‍ കണ്ടത്. സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ഒറ്റക്കും കൂട്ടായും മരക്കാറിനുനേരെ വാളോങ്ങിയവരേറെയാണ്.. അതു കൊണ്ടു തന്നെ ഞങ്ങള്‍ക്ക് തെല്ല് ആശങ്കയുമുണ്ടായിരുന്നു. എന്തായാലും ട്രെയിന്‍ വരുന്നതുവരെ സമയം കൊല്ലാമല്ലോ എന്ന് കരുതി കയറി...
അതി മനോഹരമായ ഒരു സിനിമയെ അതിക്രൂരമായി ആക്രമിക്കുന്നവരോട് ഒരു വാക്ക് . ഇത് തമിഴ്നാടല്ല കേരളമാണ്. ...'
0 Comments