പൊള്ളയായ തിരക്കഥ, പ്രായം തളര്‍ത്തിയ കഥാപാത്രങ്ങള്‍; ശരാശരിയിലൊതുങ്ങി മരക്കാര്‍ അറബിക്കടലിന്റെ സിംഹം

 


ആരാധകരുടെ അമിത പ്രതീക്ഷകളെ തൃപ്തിപ്പെടുത്താന്‍ കഴിയാതെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം.

മലയാളത്തിലെ എക്കാലത്തേയും ബ്രഹ്മാണ്ഡ ചിത്രമെന്ന ലേബലില്‍ തിയറ്ററുകളിലെത്തിയ മരക്കാറിനെ പിന്നോട്ടടിപ്പിക്കുന്നത് തിരക്കഥയിലെ പോരായ്മ തന്നെയാണ്. കാമ്ബില്ലാത്ത തിരക്കഥ മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളുടെ കഥാപാത്രങ്ങളെ അശക്തരാക്കുന്നു.

പ്രിയദര്‍ശന്റെ തന്നെ മുന്‍ സിനിമകളുടെ ആവര്‍ത്തനമെന്ന വിധമാണ് മരക്കാറിലെ പല സീനുകളും. ഹോളിവുഡ് പിരീഡ് മൂവികളില്‍ നിന്ന് കടമെടുത്ത ചില രംഗങ്ങളും ആവര്‍ത്തന വിരസത സമ്മാനിക്കുന്നു. പ്രേക്ഷകനെ ഇമോഷണല്‍ ലൂപ്പിലേക്ക് തള്ളി വിടുന്ന രംഗങ്ങളാണ് സിനിമയ്ക്ക് തിരിച്ചടിയായത്. ആരാധകര്‍ കാത്തിരിന്ന മാസ് രംഗങ്ങള്‍ സിനിമയില്‍ കുറവായിരുന്നു.

തീര്‍ത്തും ദുര്‍ബലമായ തിരക്കഥയും ആ കുറവിനെ മറികടക്കാന്‍ സാധിക്കാതെ പോയ അവതരണശൈലിയുമാണ് മരക്കാറിന്റെ പ്രധാന ന്യൂനത. മോഹന്‍ലാല്‍ അടക്കമുള്ള കഥാപാത്രങ്ങളും നിരാശപ്പെടുത്തുന്നു. കഥാപാത്രങ്ങള്‍ക്ക് ചേരാത്ത വിധത്തിലുള്ള കാസ്റ്റിങ് വലിയൊരു പോരായ്മയാണ്. അതിനിടയില്‍ അല്‍പ്പമെങ്കിലും ആശ്വാസം നല്‍കിയത് പ്രണവ് മോഹന്‍ലാലിന്റെ മമ്മാലി എന്ന കഥാപാത്രമാണ്. പ്രണവിന്റെ കരിയരിലെ മികച്ച വേഷങ്ങളില്‍ ഒന്നായി മമ്മാലിയെ പരിഗണിക്കാം. കഥാപാത്രം ആവശ്യപ്പെടുന്ന എനര്‍ജി ലെവല്‍ കൃത്യമായി നല്‍കാന്‍ പ്രണവിന് സാധിച്ചു. സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷയും പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു.

Post a Comment

0 Comments