നമ്മള്‍ ഉറങ്ങുന്ന രീതിയും ആരോഗ്യവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കുറച്ച് പ്രയാസമായിരിക്കും.
എന്നാല്‍ ഇതിനെ കുറിച്ച് ആര്‍ക്കും കൂടുതല്‍ ഒന്നും അറിയില്ല. ഉറക്കത്തിന്റെ സ്വഭാവം കാണുമ്ബോള്‍ അയാള്‍ക്ക് അകാലവാര്‍ധക്യം സംഭവിക്കുമോയെന്നും ഒരാള്‍ക്കു അല്‍ഷൈമേഴ്സ് രോഗമുണ്ടാകുമോയെന്ന് ഉറക്കം കണ്ടാലറിയാമെന്നാണ് പറയുന്നത്.
ഇടതു വശം തിരിഞ്ഞു കിടന്നാല്‍
ബ്രിട്ടനില്‍ നടത്തിയ പഠനത്തില്‍ 20 ശതമാനം ബ്രിട്ടീഷുകാരും നെഞ്ചെരിച്ചില്‍ രോഗമനുഭവിക്കുന്നവരാണ്. ഇടതുവശം ചേര്‍ന്നുകിടന്നപ്പോള്‍ നെഞ്ചെരിച്ചിലിനു തീവ്രത കുറയുന്നതായി കണ്ടു. അതിനു കൃത്യമായ കാരണമൊന്നും കണ്ടുപിടിക്കാനായില്ല. രാത്രി സമയത്താണു കൂടുതല്‍ പേര്‍ക്കും നെഞ്ചെരിച്ചില്‍ അനുഭവപ്പെടുന്നത്.
നാം ഇടതു ചേര്‍ന്നു കിടക്കുമ്ബോള്‍ നമ്മുടെ ആന്തരികാവയവങ്ങള്‍ ആ വശത്തേക്കു ചരിയുകയും ഉദരത്തില്‍നിന്നുള്ള ആസിഡ് അന്നനാളത്തിലേക്കു കടക്കുന്ന സാഹചര്യം കുറയുകയും ചെയ്യുന്നതിനാലാണ് നെഞ്ചെരിച്ചില്‍ കുറയുന്നതെന്ന് ബാബിലോണ്ഹെല്‍ത് ഡോട്ട് കോം എന്ന മെഡിക്കല്‍ കണ്‍സള്‍ട്ടന്‍സി വെബ്സൈറ്റില്‍ ഡോ മാത്യു നോബിള്‍ രേഖപ്പെടുത്തുന്നു.
എന്നാല്‍ ഇടതുവശം ചേര്‍ത്തുകിടക്കുന്ന 40.9 പേര്‍ക്കു രാത്രിയില്‍ ദുസ്വപ്നങ്ങളുണ്ടാകുന്നെന്നു തുര്‍ക്കിയിലെ യുസുന്‍കു യില്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ പറയുന്നു. വലതു വശം ചേര്‍ന്നു കിടക്കുന്ന 14.6 ശതമാനം പേര്‍ക്കു മാത്രമേ ദുസ്വപ്നങ്ങളുണ്ടാകുന്നുള്ളൂ.
വലതുവശം ചേര്‍ന്നു കിടക്കുന്നത്
നിങ്ങള്‍ അമിത രക്തസമ്മര്‍ദ രോഗിയാണെങ്കില്‍ വലതുവശം ചേര്‍ന്നു കിടക്കുന്നതാവും ഉചിതം. അങ്ങനെയാവുമ്ബോള്‍ ഹൃദയത്തിനടുത്ത്, നെഞ്ചിന്റെ ഇടതുവശത്ത്, നെഞ്ചിനുളളിലായി അല്‍പം സ്ഥലം(കാവിറ്റി) ലഭ്യമാകും. അതു നിങ്ങളുടെ നിങ്ങളുടെ രക്തസമ്മര്‍ദം കുറയ്ക്കും. നെഞ്ചിടിപ്പിന്റെ നിരക്കു കുറയ്ക്കും. ഇതു ഹൃദ്രോഗമുള്ളവര്‍ക്കു നല്ലതാണ്.
ഇടതാണെങ്കിലും വലതാണെങ്കിലും വശം ചേര്‍ന്നു കിടക്കുന്നതു അല്‍ഷൈമേഴ്സ് രോഗം തടയുമത്രേ. കാരണം അതു മൂലം തലച്ചോറിലെയും മസ്തിഷ്‌കത്തിലെയും നാഡീശൃംഖലയിലെയും മാലിന്യങ്ങള്‍ കൂടുതലായി നീക്കം ചെയ്യപ്പെടുമെന്നു ഗവേഷകര്‍ പറയുന്നു.
എന്നാല്‍ ഗര്‍ഭിണികള്‍ വലതുവശം ചേര്‍ന്നു കിടക്കുന്നതു ശരിയല്ലെന്നു വിദഗ്ധര്‍ പറയുന്നു. താമസിച്ചുണ്ടാകുന്ന ഗര്‍ഭധാരണമാണെങ്കില്‍ പ്രത്യേകിച്ച്. ഗര്‍ഭസ്ഥശിശുവന്റെ ആരോഗ്യത്തെ ബാധിക്കും. ജനനത്തോടെ കുഞ്ഞു മരിക്കാനുള്ള സാധ്യത കൂടുതലാണത്രേ. വലതുവശം ചേര്‍ന്നു കിടക്കുന്ന ഗര്‍ഭിണിക്കു രക്തയോട്ടം നിയന്ത്രിതമാകുന്നതാകാം കാരണമെന്നു പഠനങ്ങള്‍ പറയുന്നു.
പുറകു ചേര്‍ന്നു കിടന്നാല്‍
അതായതു മലര്‍ന്നു കിടക്കുന്നവര്‍ക്ക് പുറംവേദന വരാനുള്ള സാധ്യത കുറവാണ്. തലയുടെ ഭാഗത്തോ കാല്‍മുട്ടിന്റെ ഭാഗത്തോ തലയിണ വച്ചു കിടക്കുന്നവര്‍ക്കു പുറംവേദന കുറയുന്നതായി കാണാം. നമ്മുടെ നട്ടെല്ലിന്റെ പൊസിഷന്‍ ശരിയായി സൂക്ഷിക്കാനാണ് തലയിണ ഉപയോഗിക്കുന്നത്. ഇത്തരക്കാര്‍ക്കു താരതമ്യേന ശാന്തമായ ഉറക്കം കിട്ടുന്നുണ്ടെന്നു ലണ്ടനിലെ ഹോപ് ഓസ്റ്റിയോപ്പതി ഡോക്ടര്‍മാര്‍ പറയുന്നു.
കൂടാതെ നിങ്ങളുടെ മുഖം തലയിണയില്‍ അമരാത്തതിനാല്‍ മുഖത്തു പാടുകളോ ചുളിവുകളോ വീഴുന്നില്ല, ആറുമണിക്കൂര്‍ നേരമെങ്കിലും. തലയിണയില്‍ മുഖമമര്‍ത്തിക്കിടന്നാല്‍ മുഖം വിയര്‍ക്കാനും കുരുക്കളുണ്ടാകാനും സാധ്യതയുണ്ട്.
എന്നാല്‍ ഈ പൊസിഷന്‍ കൊണ്ടു ദോഷങ്ങളുമുണ്ട്. കൂര്‍ക്കം വലിക്കാനുള്ള സാധ്യത ഇരട്ടിയാണ്. കൂടാതെ ഉറക്കത്തില്‍ ഇടയ്ക്കിടെ ശ്വാസതടസമുണ്ടാകുന്ന(ആപ്നിയ) അസുഖത്തിനും സാധ്യതയുണ്ടാക്കും. ഇതു പകല്‍സമയത്തെ മയക്കത്തിനും അമിതരക്തസമ്മര്‍ദത്തിനും പ്രമേഹത്തിനും വിഷാദരോഗത്തിനും കാരണമാകാറുണ്ട്.
മലര്‍ന്നു കിടക്കുമ്ബോള്‍ നമ്മുടെ നാവ് പുറകിലേക്ക്, തൊണ്ടയിലേക്കു മലര്‍ക്കുന്നു. ഇതുമൂലം നമ്മുടെ ശ്വാസം സ്വതന്ത്രമായി പോകാനാവാതെ തടസമുണ്ടാക്കുന്നു.
ഗര്‍ഭസ്ഥശിശുവിനെപ്പോലെ കിടന്നാല്‍
ഗര്‍ഭസ്ഥശിശു കിടക്കുന്ന തരത്തില്‍ വശം ചേര്‍ന്നു കാലുകള്‍ മടക്കി ഉറങ്ങുന്ന രീതി നല്ല ഉറക്കം പ്രദാനം ചെയ്യും. നട്ടെല്ല് വഴങ്ങി, എളുപ്പത്തില്‍ ശ്വസിച്ചു കിടക്കുന്നവര്‍ രാവിലെ കൂടുതല്‍ ഫ്രെഷായിരിക്കുമത്രേ. എന്നാല്‍ നിങ്ങള്‍ക്കു കഴുത്തുവേദനയുണ്ടെങ്കില്‍ അതു കൂടുതല്‍ വഷളാക്കുന്നതാണ് ആ രീതിയിലുള്ള ഉറക്കം. നിങ്ങളുടെ നട്ടെല്ലും കഴുത്തും തലയും ഒരേ നിലയിലാക്കാന്‍ തലയ്ക്കു താഴെ തലയിണ വെയ്ക്കേണ്ടിവരും.
അല്ലെങ്കില്‍ നിങ്ങളുടെ കഴുത്തു സ്റ്റിഫ് ആകുകയും വേദന അനുഭവപ്പെടുകയും ചെയ്യും. ഉറങ്ങുമ്ബോള്‍ തല നേരേയായിരിക്കണം. ചുമലും നട്ടെല്ലുമൊക്കെ അതിനൊപ്പം ഒരേ ലൈനിലായിരിക്കണം. നെഞ്ചളവു കൂടിയ ഒരാളാണെങ്കില്‍ വലുപ്പം കൂടിയ തലയിണ വയ്ക്കേണ്ടിവരും. നിങ്ങള്‍ക്കു പുറം വേദനയുണ്ടെങ്കില്‍ മുട്ടിനിടയില്‍ കനം കുറഞ്ഞ തലയിണ വയ്ക്കുന്നതു നട്ടെല്ലിനു സുഖം നല്‍കും.
കമിഴ്ന്നു കിടന്നാല്‍
ബെഡില്‍ കമിഴ്ന്നു കിടന്ന് സൈഡിലേക്കു കൈയുയര്‍ത്തിയുള്ള സുഖകരമായ കിടപ്പ് നമ്മുടെ ആന്തരികാവയവങ്ങളുടെ നിലയും സുഖകരമാക്കും. ഇങ്ങനെയുള്ള കിടപ്പ് നന്നായി ഭക്ഷണം കഴിച്ചവര്‍ക്കുപോലും ദഹനം സുഗമമാക്കുകയും ചെയ്യും. സന്തോഷകരമായ സ്വപ്നങ്ങള്‍ കാണാന്‍ ഇതു സഹായിക്കുമെന്ന് ഹോങ്കോംഗിലെ ഷ്യൂ യാന്‍ യൂണിവേഴ്സിറ്റിയിലെ വിദഗ്ധര്‍ പറയുന്നു.
എന്നാല്‍ നമ്മുടെ പേശികളെയും അസ്ഥിയെയും കണക്കിലെടുക്കുമ്ബോള്‍ ഏറ്റവും അനാരോഗ്യകരമായ ഉറക്കമാണിത്. നന്നായി ശ്വാസോച്ഛാസം ചെയ്യാന്‍ മുഖം എപ്പോഴും സ്വതന്ത്രമായിരിക്കുകയും മണിക്കൂറുകള്‍ വൃത്താകൃതിയില്‍ ചലിക്കുകയും വേണം.
0 Comments